Connect with us
48 birthday
top banner (1)

Kerala

പരവൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Avatar

Published

on

കൊല്ലം: കൊല്ലം പരവൂര്‍ സ്റ്റേഷനിലെ പൊലീസുകാരനെ ഊട്ടിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. മങ്ങാട് സ്വദേശി ആദര്‍ശ് ആണ് മരിച്ചത്.ഊട്ടിയിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയ ശേഷം നിയമപരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.

Idukki

മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു

Published

on

ഇടുക്കി: മൂന്നാര്‍ ആനയിറങ്കല്‍ ഡാമിൽ നീന്തുന്നതിനിടെ ഗൃഹനാഥന്‍ മുങ്ങി മരിച്ചു. നെടുങ്കണ്ടം മൈനര്‍സിറ്റി പുത്തന്‍പറമ്പില്‍ രാജന്‍ സുബ്രഹ്മണി (55) ആണ് മരിച്ചത്. പൂപ്പാറയില്‍ മേസ്തിരി പണിക്ക് എത്തിയ രാജന്‍ ഇന്ന് ജോലിയില്ലാത്തതിനാല്‍ രാവിലെ 10 ന് സുഹൃത്ത് സെന്തില്‍ കുമാറിനൊപ്പം ബൈക്കില്‍ ആനയിറങ്കലില്‍ എത്തി. ഹൈഡല്‍ ടൂറിസം സെന്ററിന്റെ സമീപത്ത് രാജന്‍ ഇറങ്ങിയശേഷം സെന്തില്‍ ഡാമിന്റെ മറുകരയിലേക്ക് ബൈക്കില്‍ പോയി. ഡാം നീന്തി കടക്കാമെന്ന് പറഞ്ഞാണ് രാജന്‍ ഇറങ്ങിയത്. ഡാമിന്റെ പകുതി പിന്നിട്ടതോടെ രാജന്‍ മുങ്ങിത്താഴ്ന്നു.

കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ ആനിയിറങ്കല്‍ വ്യൂ പോയിന്റിന് സമീപമെത്തിയ സഞ്ചാരികളാണ് ഡാമിൽ ഒരാള്‍ മുങ്ങിത്താഴുന്നത് കണ്ടത്. ഇവര്‍ അറിയിച്ചതോടെ നാട്ടുകാരില്‍ ചിലര്‍ സമീപത്ത് എത്തിയെങ്കിലും രാജന്‍ മുങ്ങി താഴ്ന്നിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തുകയും മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റിന് വിവരം അറിയിക്കുകയും ചെയ്തു.ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി പാതാളക്കരണ്ടി ഉപയോഗിച്ചുള്ള തിരച്ചിലിലാണ് രാജന്റെ മൃതദേഹം കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Delhi

പോക്സോ കേസിൽ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി

Published

on

ന്യൂഡൽഹി: ബന്ധുവിന്റെ നാല് വയസുളള മകളെ പീഡിപ്പിച്ച കേസില്‍ നടൻ കൂട്ടിക്കല്‍ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച്‌ സുപ്രീം കോടതി.അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിർദേശിച്ചു.

അന്വേഷണവുമായി സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്ബോള്‍ ഹാജരാകണമെന്നും കോടതി നടന് നിർദേശം നല്‍കി. ജയചന്ദ്രൻ ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാൻ പൊലീസിന് ഇടപെടാമെന്നും കോടതി വ്യക്തമാക്കി.

Advertisement
inner ad

കഴിഞ്ഞവർഷമുണ്ടായ സംഭവത്തില്‍ കോഴിക്കോട് കസബ പൊലീസാണ് പോക്സോ കേസെടുത്തത്. കുട്ടിയുടെ അമ്മയും അച്ഛനും വേർപിരിഞ്ഞവരാണ്. കുട്ടി അമ്മയുടെ വീട്ടില്‍ താമസിക്കവെ പീഡനം നടന്നെന്നാണ് കേസ്. അച്ഛന്റെ മരണവുമായി ബന്ധപ്പെട്ട് കുട്ടി ആ വീട്ടില്‍ എത്തിയപ്പോള്‍ അമ്മൂമ്മയോട് ഇക്കാര്യം വെളിപ്പെടുത്തി.

സൈക്കോളജിസ്റ്റിനോടും മജിസ്ട്രേറ്റിനോടും മൊഴി ആവർത്തിച്ചു. മെഡിക്കല്‍ പരിശോധനയില്‍ പീഡനം സംശയിക്കുന്ന പരിക്ക് കണ്ടെത്തിയിരുന്നു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസെടുത്തത്. എന്നാല്‍ കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് തന്റെ കക്ഷിക്കെതിരെ ഇങ്ങനെയൊരു പരാതി ഉയർന്നതെന്ന് ജയചന്ദ്രന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Advertisement
inner ad
Continue Reading

Ernakulam

പെരുമ്പാവൂരിൽ ടോറസ് ലോറിയിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം

Published

on

എറണാകുളം: പെരുമ്പാവൂരിൽ ടോറസ് ലോറി ഇടിച്ച്‌ സ്കൂട്ടർ യാത്രികയായ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ വേദാന്തവിഭാഗം അധ്യാപിക അല്ലപ്ര സ്വദേശി സ്വദേശിനി രഞ്ജിനിയാണ് മരിച്ചത്.എംസി റോ‍ഡിലെ കാഞ്ഞിരക്കാട് വളവില്‍ രാവിലെ പത്തരയോടെയായിരുന്നു അപകടം.

കാലടി ഭാഗത്തേക്ക് സ‍ഞ്ചരിച്ച സ്കൂട്ടറില്‍ പിന്നില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. സ്കൂട്ടറില്‍ നിന്ന് തെറിച്ചുവീണ രഞ്ജിനിയുടെ ദേഹത്ത് സ്കൂട്ടര്‍ കയറി ഇറങ്ങുകയായിരുന്നു. രഞ്ജിനി അപകട സ്ഥലത്ത് തന്നെ തല്‍ക്ഷണം മരിച്ചു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാലടി സര്‍വകലാശാല അധ്യാപകന്‍ കെ ടി സംഗമേശനാണ് ഭര്‍ത്താവ്.

Advertisement
inner ad
Continue Reading

Featured