Kerala
വിജയത്തിളക്കത്തിനായി വാരിക്കോരി എ പ്ലസ്; സർക്കാരിന് വിദ്യാഭ്യാസ ഡയറക്ടറുടെ ‘കൊട്ട്’
നിലപാടിൽ അതൃപ്തി പ്രകടമാക്കി വിദ്യാഭ്യാസ മന്ത്രി, ശബ്ദരേഖയെക്കുറിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിൽ അർഹതയില്ലാത്ത വിദ്യാർത്ഥികൾക്കും എ പ്ലസ് നൽകുന്നത് വിദ്യാഭ്യാസ നിലവാരം തകർക്കുമെന്ന വിമർശനം നിലനിൽക്കെ, അതേ വാദം ശരിവെച്ച് വിദ്യാഭ്യാസ ഡയറക്ടർ സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നത് സർക്കാരിനെ കുരുക്കിലാക്കി. ഉയർന്ന വിജയ ശതമാനം സർക്കാരിന്റെ നേട്ടമാക്കി പ്രചരിപ്പിക്കുന്നതിന് വേണ്ടി സർക്കാരും വിദ്യാഭ്യാസ വകുപ്പും ചെപ്പടിവിദ്യകൾ കാണിക്കുകയാണെന്ന വിദ്യാഭ്യാസ വിദഗ്ധരുടെ വാദത്തിന് ശക്തിപകരുന്നതാണ് ശബ്ദരേഖ. അക്ഷരം വായിക്കാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുന്നുവെന്ന് എസ്എസ്എൽസി ചോദ്യപ്പേപ്പർ തയാറാക്കാനായി നവംബറിൽ ചേർന്ന അധ്യാപകരുടെ ശിൽപശാലയിൽ എസ്. ഷാനവാസ് വിമർശനം ഉന്നയിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അതേസമയം, വിദ്യാഭ്യാസ ഡയറക്ടറുടെ നിലപാടിനെ തള്ളി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രംഗത്തുവന്നു. ഡയറക്ടറുടേത് സർക്കാരിന്റെ നയമല്ലെന്ന് വ്യക്തമാക്കിയ മന്ത്രി, ചാനലിൽ വന്ന ശബ്ദരേഖയെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് തന്നെ നിർദ്ദേശം നൽകി.
സ്വന്തം പേര് എഴുതാനറിയാത്ത കുട്ടികൾക്ക് പോലും എ പ്ലസ് കിട്ടുവെന്നാണ് വിദ്യാഭ്യാസ ഡയറക്ടറുടെ വിമർശനം. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല, പക്ഷെ അമ്പത് ശതമാനം മാർക്കിനപ്പുറം വെറുതെ നൽകരുതെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. ”ആര്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നത്. പരീക്ഷകൾ പരീക്ഷകളാവുക തന്നെ വേണം. കുട്ടികൾ ജയിച്ചുകൊളളട്ടെ വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തിൽ കൂടുതൽ വെറുതെ മാർക്ക് നൽകരുത്. എല്ലാവരും എ പ്ലസിലേക്കോ? എ കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? ‘അക്ഷരം കൂട്ടിവായിക്കാൻ അറിയാത്തവർക്കും എ പ്ലസ് കിട്ടുന്നുണ്ട് . 69,000 പേര്‍ക്ക് എല്ലാ പ്രാവശ്യവും എ പ്ലസ് എന്ന് വെച്ചാൽ ശരിയല്ല. എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികൾക്ക് വരെ അതിൽ എ പ്ലസ് ഉണ്ട്. പൊതുപരീക്ഷകളിൽ കുട്ടികളെ ജയിപ്പിക്കുന്നതിനെ എതിർക്കുന്നില്ല. 50% വരെ മാർക്കു നൽകാം. 50% മാർക്കിനപ്പുറം വെറുതെ നൽകരുത്. അവിടെ നിർത്തണം. അതിനപ്പുറമുള്ള മാർക്ക് കുട്ടികൾ നേടിയെടുക്കേണ്ടതാണ്. അല്ലെങ്കിൽ നമ്മൾ വിലയില്ലാത്തവരായി, കെട്ടുകാഴ്ച്ചയായി മാറും. പരീക്ഷ പരീക്ഷയായി മാറണം. എ പ്ലസ് കിട്ടുന്നത് നിസാര കാര്യമല്ല. താൻ പഠിച്ചിരുന്നപ്പോൾ 5000 പേർക്കു മാത്രമാണ് എസ്എസ്എൽസിയിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നത്. ഇപ്പോൾ 69,000 പേർക്കാണ് എ പ്ലസ് കിട്ടിയത്. എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല, ഇത് കുട്ടികളോടുള്ള ചതിയാണ്. സ്വന്തം പേര് എഴുതാനറിയാത്തവർക്ക് പോലും എ പ്ലസ് നൽകുന്നു. കേരളത്തെ ഇപ്പോൾ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്” -ശബ്ദരേഖയിൽ പറയുന്നു.
ഈ വർഷം 99.7 ആയിരുന്നു എസ്എസ്എൽസി പരീക്ഷയിലെ വിജയശമാനം. 68,604 വിദ്യാർത്ഥികൾക്കായിരുന്നു ഫുൾ എ പ്ലസ്. കഴിഞ്ഞ വർഷം ഇത് 99.2 ശതമാനമായിരുന്നു. 44,363 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിക്കുകയും ചെയ്തു. ഓരോ വർഷവും ഉയരുന്ന വിജയശതമാനം ഉയർത്തിക്കാട്ടി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം മെച്ചപ്പെടുന്നുവെന്ന അവകാശപ്പെടലുകൾക്കിടിയലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ തന്നെ വിമർശനം.
അതേസമയം, പൊതു വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്നതാണ് സർക്കാർ നയമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളിൽ വിമർശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സർക്കാർ നിലപാടായി കാണേണ്ടതില്ല.
കുട്ടികളെ പരാജയപ്പെടുത്തി യാന്ത്രികമായി ഗുണമേന്മ വർദ്ധിപ്പിക്കുക എന്നത് സർക്കാർ നയമല്ല. എല്ലാ കുട്ടികളേയും ഉൾച്ചേർത്തു കൊണ്ടും ഉൾക്കൊണ്ടു കൊണ്ടും ഗുണമേന്മ വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ നയം. അതിൽ ഒരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Kerala
സിപിഎം സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടി; കേസെടുക്കുമെന്ന് പൊലീസ്
തിരുവനന്തപുരം: വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതില്‍ കേസെടുക്കുമെന്ന് പൊലീസ്. സമ്മേളനപരിപാടികള്‍ നടത്താൻ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. വഞ്ചിയൂർ കോടതിയുടെ സമീപത്താണ് റോഡില്‍ വേദി കെട്ടിയത്. സ്കൂള്‍ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു.അതേസമയം, സ്റ്റേജ് കെട്ടാൻ അനുമതി ലഭിച്ചിരുന്നുവെന്ന് സിപിഎം പാളയം ഏരിയ സെക്രട്ടറി പറഞ്ഞു.
Alappuzha
ആലപ്പുഴ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു
ആലപ്പുഴ: ആലപ്പുഴ കളർകോടുണ്ടായ വാഹനാപകടത്തിൽ ഒരു മെഡിക്കൽ വിദ്യാർത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആൽവിൻ ജോർജ് ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിൻ്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാൽ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളർകോട് കാറപകടത്തിൽ മരിച്ചവരുടെ എണ്ണം ആറായി. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ വാഹനാപകടം ഉണ്ടായത്. പാലക്കാട് സ്വദേശി ശ്രീദേവ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, കോട്ടയം സ്വദേശി ആയുഷ് ഷാജി എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Ernakulam
സഹയാത്രികയോട് ട്രെയിനില്‍ മോശമായി പെരുമാറി; സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു
കൊച്ചി: സഹയാത്രികയോട് ട്രെയിനില്‍ വച്ച് മോശമായി പെരുമാറിയ പൊലീസ് സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു.പാലക്കാട് അഗളി സ്വദേശിയായ അബ്ദുല്‍ ഹക്കീമിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്ത് നിന്ന് പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
ട്രെയിൻ എറണാകുളത്തെത്തിയപ്പോള്‍ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയില്‍വേ പൊലീസിനെ അറിയിച്ചത്. പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണില്‍ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്എലത്തൂരിലെ ഇന്ധനചോർച്ച ഗുരുതര പ്രശ്നമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ
കോഴിക്കോട്: എലത്തൂരിലെ ഇന്ധനചോർച്ച ഗുരുതര പ്രശ്നമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ഡീസൽ ചോർച്ചയുടെ വ്യാപ്തി ചെറുതല്ലെന്നും ജലാശയങ്ങൾ മലിനമായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എച്ച്പിസിഎല്ലിലെ മെക്കാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപ്പെട്ടു. മലിനമായ പുഴകളും മറ്റും ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. മലിനമായ മണ്ണും വെള്ളവും ശുചീകരിക്കണം. മുംബൈയിൽനിന്ന് കെമിക്കൽ കൊണ്ടുവന്ന് ശുചീകരണം നടത്തുമെന്നും അദ്ദേഹം പറ ഞ്ഞു. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഡിപ്പോയ്ക്ക് സമീപമുള്ള ഓടയിലൂടെ ബുധനാഴ്‌ചയാണ് ഡീസൽ ഒഴുകിയെത്തിയത്. പ്രദേശവാസികൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രശ്‌നം പരിഹരിച്ചെ ന്ന് എച്ച്പിസിഎൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ധന ചോർച്ച ഉണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, കോർപറേഷനിലെ ആരോഗ്യ വിഭാഗം എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയിരുന്നു.
-
Kerala4 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login