Connect with us
inner ad

News

വ്യാജവാര്‍ത്തകളുടെ മൊത്തക്കച്ചവടം മറച്ചുവെച്ച് ദേശാഭിമാനിയുടെ ചാരിത്ര്യപ്രസംഗം!

Avatar

Published

on

കോഴിക്കോട്: രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ വ്യാജവാര്‍ത്തകളുടെ പരമ്പരകള്‍ തീര്‍ത്ത് മാധ്യമ പ്രവര്‍ത്തനത്തെ പരിഹാസ്യമാക്കിയ സിപിഎം മുഖപത്രത്തില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരെ ഗിരിപ്രഭാഷണം! സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന മാധ്യമ വേട്ടയുടെ ജാള്യത മറച്ചുവെക്കാന്‍ ‘ദേശാഭിമാനി’ പ്രസിദ്ധീകരിച്ച മുഖപ്രസംഗം എല്ലാ കൊള്ളരുതായ്മയും കാട്ടിയ ശേഷമുള്ള ചാരിത്ര്യ പ്രസംഗമായ് മാറി. ‘വ്യാജ വാര്‍ത്തകളുടെ വിളയാട്ടമല്ല മാധ്യമ സ്വാതന്ത്ര്യം’ എന്ന പേരിലാണ് ദേശാഭിമാനി മുഖപ്രസംഗം. എന്നാല്‍ കേരളത്തില്‍ ഏറ്റവുമധികം വ്യാജ വാര്‍ത്തകള്‍ നല്‍കി വ്യക്തിഹത്യയുടെ അറപ്പുളവാക്കുന്ന മാതൃക തീര്‍ത്ത പത്രമാണ് ദേശാഭിമാനിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതില്‍ പ്രധാനം എം.പി വീരേന്ദ്രകുമാറിന്റെയും ടി.പി ചന്ദ്രശേഖരന്റെയും ആന്തൂരിലെ സാജന്റെയും കുടുംബങ്ങള്‍ക്ക് എതിരായ് പ്രസിദ്ധീകരിച്ച വ്യാജ വാര്‍ത്തകളാണ്.

എം.പി. വീരേന്ദ്രകുമാറിനോടുള്ള വിദ്വേഷം തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ സഹോദരിയായ എം.പി സുശീലാദേവിയെ ‘കൊന്നുകളഞ്ഞ’ പാരമ്പര്യമാണ് ദേശാഭിമാനിക്കുള്ളത്. 2007 കാലത്താണ് ജീവിച്ചിരുന്ന സുശീലാദേവിയുടെ ചിത്രം ചേര്‍ത്ത് ‘വീരേന്ദ്രകുമാറില്‍ നിന്നേല്‍ക്കേണ്ടിവന്ന പീഡനപര്‍വത്തില്‍ അര്‍ബുദരോഗം ബാധിച്ച് സുശീലാദേവി മരിച്ചു’ എന്ന് ദേശാഭിമാനി നുണ എഴുതിപ്പിടിപ്പിച്ചത്. ‘ഭൂമി പിടിക്കാന്‍ മാതൃഭൂമി’ എന്ന പരമ്പരയുടെ അഞ്ചാം ഭാഗത്തിലാണ് അന്നത്തെ മാതൃഭൂമി എം.ഡിയുടെ സഹോദരിക്കെതിരെ ഏഴുകോളം തലക്കെട്ടില്‍ ദേശാഭിമാനി കള്ളവാര്‍ത്ത പ്രസിദ്ധീകരിച്ചത്. ദേശാഭിമാനി വാര്‍ത്തയ്‌ക്കെതിരെ സുശീലാദേവി ശക്തമായി പ്രതികരിച്ചിരുന്നു. ”ദേശാഭിമാനി പത്രത്തില്‍ ചിത്രസഹിതം പ്രസിദ്ധീകരിച്ച എന്റെ മരണവാര്‍ത്ത വായിച്ച എനിക്കുണ്ടായ മാനസികപ്രയാസം വാക്കുകളില്‍ ഒതുക്കാവുന്നതല്ല. കെട്ടിച്ചമച്ച ആ വാര്‍ത്ത എന്നെ വേദനിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. എന്റെ സഹോദരന്‍ എം.പി വീരേന്ദ്രകുമാറിനെയും മകന്‍ എം.വി ശ്രേയാംസ്‌കുമാറിനെയും അപകീര്‍ത്തിപ്പെടുത്താനായി ദേശാഭിമാനി ഏതാനും ആഴ്ചകളായി ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. സത്യം പറയുകയല്ല, അപവാദപ്രചാരണം നടത്തുകയാണ് അവരുടെ ലക്ഷ്യമെന്നു എനിക്കു തോന്നുന്നു. ഞങ്ങളുടെ കുടുംബബന്ധം തകര്‍ക്കാനുള്ള ശ്രമം എന്തിനുവേണ്ടിയാണ് ? ഈ പകവീട്ടലും അപവാദ പ്രചാരണവും അവസാനിപ്പിക്കാന്‍ ദേശാഭിമാനി തയ്യാറാകണം.” സുശീലാദേവി അക്കാലത്ത് ദേശാഭിമാനിക്ക് എഴുതിയ തുറന്ന കത്ത് സിപിഎം മുഖപത്രത്തിന്റെ മുഖംമൂടി വലിച്ചുകീറുന്നതായിരുന്നു.

കെ.കരുണാകരനെ ക്രൂശിക്കാന്‍ നമ്പി നാരായണനെതിരെ വ്യാജ വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയ കൂട്ടത്തില്‍ ദേശാഭിമാനിയും ഉള്‍പ്പെട്ടിരുന്നു. മുന്‍ നേതാക്കളായിരുന്ന ടി.വി തോമസിനും എം.എന്‍ ഗോവിന്ദന്‍ നായര്‍ക്കും കെ.ആര്‍ ഗൗരിയമ്മയ്ക്കും എം.വി രാഘവനും എതിരെ വ്യക്തിഹത്യ നടത്തുന്ന നിരവധി വാര്‍ത്തകളാണ് ദേശാഭിമാനി പടച്ചുവിട്ടത്. എന്നാല്‍ അതിന്റെ പെരുങ്കളിയാട്ടം നടന്നത് ടി.പി ചന്ദ്രശേഖരന്‍ വധത്തോടെയാണ്. കൊലയാളികള്‍ ഉപയോഗിച്ച വാഹനത്തില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പതിച്ച ‘മാഷാ അള്ളാ’ സ്റ്റിക്കര്‍ വ്യാജ വാര്‍ത്താ രൂപത്തില്‍ ദേശാഭിമാനി അവതരിപ്പിച്ചു. വള്ളിക്കാട് നിന്ന് ടി.പി ചന്ദ്രശേഖരന്‍ എവിടേക്ക് പോയെന്ന വിധത്തില്‍ അപവാദ പ്രചാരണവും ദേശാഭിമാനി നടത്തി. ടി.പിക്കും കെ.കെ രമയ്ക്കുമെതിരെ എല്ലാ മാധ്യമ ധര്‍മ്മവും മറന്ന് വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ ഒരുമടിയും കാട്ടിയില്ല. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരുന്നു, നിയമസഭാ സംഘര്‍ഷത്തില്‍ കെ.കെ രമയുടെ കൈക്ക് ഒടിവില്ലെന്നും പ്ലാസ്റ്റര്‍ ഇട്ടത് വെറുതെയാണെന്നും പറഞ്ഞുള്ള വാര്‍ത്തകള്‍. സ്ത്രീയോട് കാണിക്കേണ്ട സാമാന്യ മര്യാദപോലും കാറ്റില്‍പ്പറത്തി, സൈബര്‍ അക്രമണത്തിനുള്ള വഴിയൊരുക്കുകയായിരുന്നു ദേശാഭിമാനി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആന്തൂരില്‍ ആത്മഹത്യ ചെയ്ത വ്യവസായി സാജനെതിരെയും അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും വ്യാജ വാര്‍ത്തകളുടെ ആറാട്ടു നടത്തിയ ദേശാഭിമാനി, സാജന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ പുതിയ കാരണം കണ്ടെത്തി മഞ്ഞപ്പത്രങ്ങളെ പോലും നാണിപ്പിച്ചു. ഇന്നത്തെ പാര്‍ട്ടി സെക്രട്ടറിയുടെ കുടുംബത്തെ സംരക്ഷിക്കാന്‍ സാജന്റെ കുടുംബത്തിനെതിരെ അപവാദ പ്രചാരണം നടത്താന്‍ ദേശാഭിമാനി തൊലിക്കട്ടി കാട്ടി. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിന് പിന്നില്‍ ഒമ്പതംഗ സംഘമാണെന്ന വിധത്തില്‍ ദേശാഭിമാനി നല്‍കിയ വ്യാജ വാര്‍ത്തയും ഏറെ ചര്‍ച്ചയായിരുന്നു. യൂജിന്‍ പെരേര ഉള്‍പ്പെടെയുള്ള ഒമ്പതുപേരുടെ ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ തീവ്രവാദ സംഘങ്ങള്‍ നീക്കത്തിന് പിന്നിലുണ്ടെന്ന് പടച്ചുവിട്ടു. ഇത്തരത്തില്‍ രാഷ്ട്രീയവും സാമുദായികവുമായ വിള്ളലുകളുണ്ടാക്കി മുതലെടുപ്പ് നടത്താനും പപ്പരാസികളെപ്പോലെ വ്യക്തികളുടെ കുടുംബബന്ധങ്ങളിലേക്ക് നുഴഞ്ഞിറങ്ങി കഥകള്‍ ഉണ്ടാക്കാനും യാതൊരു മടിയുമില്ലാത്ത ദേശാഭിമാനിയാണ് മാധ്യമധര്‍മ്മം പഠിപ്പിക്കാന്‍ മഷിചെലവാക്കിയത്. മലയാള മനോരമ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മുഖപ്രസംഗമാണ് ദേശാഭിമാനിയുടെ പ്രകോപനത്തിന് പ്രധാന കാരണം. എന്നാല്‍ ‘വ്യാജ വാര്‍ത്തകളുടെ വിളയാട്ടമല്ല മാധ്യമ സ്വാതന്ത്ര്യം’ എന്ന തലക്കെട്ടുതന്നെ ദേശാഭിമാനിയെ തിരിഞ്ഞു കൊത്തുന്നതായി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

News

രക്ഷാധികാരി സുരേഷ് കൊച്ചത്തിന് ‘സാരഥി’ യാത്രയയപ്പ് നൽകി.

Published

on

കുവൈറ്റ് സിറ്റി : എല്ലാ ശ്രീനാരാണീയർക്കും ഒത്തുചേരുവാനും ശ്രീ നാരായണഗുരുദേവന്റെ സന്ദേശം എല്ലാവരിലും എത്തിക്കുവാനും സാരഥി കുവൈറ്റ് എന്ന മഹത്തായ പ്രസ്ഥാനം കെട്ടിപ്പടുക്കുവാനും നേതൃത്വം കൊടുത്ത സാരഥിയുടെ രക്ഷാധികാരി സുരേഷ്‌ കൊച്ചത്തിന് യാത്രയയപ്പ് നൽകി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ പ്രസിഡൻറ് കെ.ആർ. അജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഭരണ സമിതി അംഗങ്ങൾ, കേന്ദ്ര വനിത വേദി അംഗങ്ങൾ, ഉപദേശക സമിതി അംഗങ്ങൾ, സാരഥി ട്രസ്റ്റ് ഭാരവാഹികൾ, എക്സിക്യുട്ടീവ് അംഗങ്ങൾ, സാരഥിയുടെ മുതിർന്ന അംഗങ്ങൾ, യൂണിറ്റ് ഭാരവാഹികൾ എന്നിവർ യാത്രാമംഗളങ്ങൾ നേർന്നുകൊണ്ട് സംസാരിച്ചു. നേരത്തെ സാരഥി ഹസ്സാവി സൗത്ത് യൂണിറ്റ് ദീപാർപ്പണവും, റിഗ്ഗയ് യൂണിറ്റ് ദൈവദശകവും, സാൽമിയ യൂണിറ്റ് വിനായകാഷ്ടകവും ആലപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടു കൂടി സുരേഷ് കൊച്ചത്തിനെ സമ്മേളന വേദിയിലേക്ക് ആനയിച്ച ശേഷം കേന്ദ്രഭരണ സമിതിഅംഗങ്ങളും , വനിതാവേദി ഭാരവാഹികളും മറ്റ് മുതിർന്ന നേതാക്കളും ചേർന്ന് പൊന്നാട അണിയിച്ചു സ്വീകരിച്ചു. ജനറൽ സെക്രട്ടറി ജയൻ സദാശിവൻ, ട്രഷറർ ദിനുകമാൽ, വനിതവേദി ചെയർപേഴ്സൺ പ്രീതി പ്രശാന്ത്, അഡ്വക്കേറ്റ് ശശിധര പണിക്കർ, ട്രസ്റ്റ് ചെയർമാൻ ജയകുമാർ എൻ എസ്, സിൽവർ ജൂബിലി ചെയർമാൻ സുരേഷ് കെ, രാജേഷ് സാഗർ, സി.എസ്. ബാബു, സജീവ് നാരായണൻ, ബിജു സിവി, സുരേഷ് വെള്ളാപ്പള്ളി, റെജി സി .ജെ, ബിന്ദു സജീവ് എന്നിവരും വിവിധ സാരഥി പ്രാദേശിക യൂണിറ്റ് ഭാരവാഹികളും അദ്ദേഹത്തിന് യാത്രാമംഗളങ്ങൾ നേർന്നു. സാരഥി മ്യൂസിക്ക് ക്ലബ് അംഗങ്ങൾ ആലപിച്ച വിവിധ ഗാനങ്ങൾ പോഗ്രാമിന് മിഴിവേകി. സ്നേഹോപഹാരം, സാരഥി കേന്ദ്രഭരണ സമിതി അംഗങ്ങൾ നൽകി ആദരിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മറുപടി പ്രസംഗത്തിൽ സുരേഷ് കൊച്ചത്ത്, ശ്രീനാരായണ ഭക്തർ എങ്ങനെയായിരിക്കണം പ്രവർത്തിക്കേണ്ടതെന്നു വിശദീകരിച്ചു. തനിക്ക് നൽകിയ ഹൃദ്യമായ യാത്രയയപ്പിന് നന്ദി അറിയിച്ച സുരേഷ് കൊച്ചത്ത് സാരഥിയ്ക്ക് മുന്നോട്ടുള്ള യാത്രയിൽ എല്ലാ ഭാവുകങ്ങൾ അർപ്പിക്കുകയുണ്ടായി. യാത്രയയപ്പിന് നേതൃത്വം കൊടുത്ത കോർഡിനേറ്റർ അരുൺ സത്യൻ യോഗത്തിന് എത്തിച്ചേർന്ന ഏവർക്കും നന്ദി അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’: വെറും 2 ദിവസത്തിനുള്ളിൽ പിടിയിലായത് 2015 ​ഗുണ്ടകൾ

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകളെ പിടിക്കാനായി കേരള പൊലീസിന്‍റെ ‘ഓപ്പറേഷൻ ആഗ് ഡി ഹണ്ട്’. രണ്ട് ദിവസത്തിനുള്ളില്‍ മാത്രം ഓപ്പറേഷൻ ആഗ് ഡി – ഹണ്ട് റെയ്ഡിൽ സംസ്ഥാനത്ത് 2015 ഗുണ്ടകളാണ് അറസ്റ്റിലായിരിക്കുന്നത്. ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള പ്രവർത്തങ്ങളിൽ അലംഭാവമുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല യോഗത്തിൽ ചില ജില്ലാ പൊലീസ് മേധാവിമാരെ ഡിജിപി വിമർശിച്ചിരുന്നു.10 ദിവസം തുടർച്ചയായി റെയ്ഡ് തുടരാനാണ് ഡിജിപിയുടെ നിർദ്ദേശം. കാപ്പാ പ്രതികൾ, വാറണ്ട് പ്രതികൾ, പിടികിട്ടാപ്പുള്ളികൾ എന്നിങ്ങനെയുള്ള ക്രിമിനലുകളാണ് അറസ്റ്റിലായത്.കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഇനിയും ജാഗ്രത പുല‍ർത്തണമെന്നും കമ്മീഷണർമാർക്ക് ഡിജിപി നിർദ്ദേശം നൽകി.

Continue Reading

crime

ജിഷ വധക്കേസ്; വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള ഹർജിയിൽ വിധി മെയ് 20ന്

Published

on

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിലെ ഹർജിയിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധി തിങ്കളാഴ്ച. പ്രതി അമീറുൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള പ്രോസിക്യൂഷന്റെ ഹർജിയിലാണ് വിധി പ്രഖ്യാപിക്കുക. അതേസമയം വധശിക്ഷ റദ്ദാക്കണം എന്ന അമീറുൽ ഇസ്‌ലാമിൻ്റെ ഹർജിയും ഇതിനൊപ്പം പരി​ഗണിക്കും. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 നാണ് വിധി പ്രസ്താവം.2016 ഏപ്രിൽ 28 നാണ് ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ ജിഷയുടെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്നും ശരീരത്തിൽ 38 മുറിവുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യക്തമായിരുന്നു.പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ജൂൺ 16ന് അസം സ്വദേശിയായ അമീറുൽ ഇസ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured