എ. പാച്ചൻ അനുസ്മരണവും അവാർഡ് ദാനവും ശനിയാഴ്ച


കൊല്ലം: സ്വാതന്ത്ര്യ സമര സേനാനിയും ദളിത് സമുദ്ധായകനും കോൺ​ഗ്രസ് നേതാവുമായ എ. പാച്ചന്റെ പതിനേഴാമത് ചരമ വാർഷികവും അവാർഡ് ദാനവും 23നു കൊല്ലത്തു നടക്കും. രാവിലെ പത്തിന് പബ്ലിക് ലൈബ്രറി ഹാളിലെ സരസ്വതി ഹാളിലാണു ചടങ്ങ്. എ. പാച്ചൻ സ്മാ‌രക ഫൗണ്ടേഷൻ പ്രസിഡന്റ് ഡി. ചിദംബരം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കെപിസിസി മുൻ പ്രസിഡന്റ് രമേശ് ചെന്നിത്തല എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഈ വർഷത്തെ പാച്ചൻ സ്മാരക മാധ്യമ പുരസ്കാരം നേടിയ വീക്ഷണം കൊല്ലം റസിഡന്റ് എഡിറ്റർ എസ് സുധീശന്, മുൻ മന്ത്രി പി.കെ. ​ഗുരുദാസൻ അവാർഡ് സമ്മാനിക്കും. എൻ.കെ. പ്രമേചന്ദ്രൻ എംപി പാച്ചൻ അനുസ്മരണ പ്രഭാഷണം നടത്തും.
മേയർ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എംഎൽഎ, സി.ആർ. മഹേഷ് എംഎൽഎ, കൊല്ലം മധു, ഡോ. പുനലൂർ സോമരാജൻ, രാമചന്ദ്രൻ മാടശേരി, എസ്.പി മഞ്ജു, രാജൻ വെമ്പിളി, എ.എ. അസീസ്, പ്രബോധ് എസ് കണ്ടച്ചിറ, അഡ്വ. കെ. വേലായുധൻ പിള്ള എന്നിവർ പ്രസം​ഗിക്കും. പി.രാമഭദ്രൻ സ്വാ​ഗതവും ബോബൻ ജി നാഥ് നന്ദിയും പറയും:

Related posts

Leave a Comment