Connect with us
48 birthday
top banner (1)

Ernakulam

ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

Avatar

Published

on

മൂവാറ്റുപുഴ: ടി.വി ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജങ്ഷന്‍ പൂവത്തുംചുവട്ടില്‍ അനസിന്റെ മകന്‍ അബ്ദുല്‍ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് സംഭവം.

സ്റ്റാന്റിനൊപ്പം ടി.വി കുഞ്ഞിന്റെ ദേഹത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരിച്ചു. മാതാവ്: നസിയ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

മാവോയിസ്റ്റ് സംഘാഗം മനോജിനെ കോടതി റിമാൻഡ് ചെയ്തു

Published

on

കൊച്ചി: കൊച്ചിയിൽ അറസ്റ്റിലായ മാവോയിസ്റ്റ് സംഘാഗം മനോജിനെ കോടതി റിമാൻഡ് ചെയ്തു. സംസ്ഥാന ഭീകര വിരുദ്ധ സേനയുടെ വാണ്ടഡ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഇയാളെ ഇന്നലെ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കിയപ്പോഴും ഇയാൾ മാവോസ്റ്റ് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചു. വിവിധ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവർത്തകർക്കിടയിലെ ദൂതൻ എന്ന നിലയിലാണ് ഇയാൾ അറിയപ്പെട്ടിരുന്നത്. പണം വാങ്ങുന്നതിനായി കൊച്ചിയിലെ ഫ്ലാറ്റിൽ എത്തുന്നതായുളള വിവരം പിന്തുടർന്നായിരുന്നു അറസ്റ്റ്.

മാധ്യമപ്രവര്‍ത്തകര്‍ ഇദ്ദേഹത്തോട് ചോദ്യങ്ങൾ ചോദിച്ചെങ്കിലും പ്രതികരിക്കാൻ തയ്യാറായില്ല. സായുധ പൊലീസ് സംഘത്തിൻ്റെ സുരക്ഷയോടെയാണ് ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ പിടിയിലായത്. അരീക്കോട് നിന്നുള്ള തീവ്രവാദ വിരുദ്ധ സേനാംഗങ്ങളാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊച്ചിയിലെ കേന്ദ്രത്തിൽ വച്ച് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്. വയനാട്ടിൽ മാവോയിസ്റ്റുകൾ കുഴിബോംബ് സ്ഥാപിച്ചത് കണ്ടെത്തിയതിന് പിന്നാലെ മനോജ് അടക്കമുള്ള വാണ്ടഡ് ലിസ്റ്റിലുള്ളവര്‍ക്കായി തീവ്രവാദ വിരുദ്ധ സേന നിരീക്ഷണം ശക്തമാക്കിയിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

പെരിയാറിലെ ജലനിരപ്പ്‌ സമുദ്ര നിരപ്പിനേക്കാൾ 2. 2 മീറ്റർ ഉയരത്തിൽ

Published

on

ആലുവ: സമുദ്ര നിരപ്പിനേക്കാൾ 2.2 മീറ്റർ ഉയരത്തിൽ എത്തിയിരിക്കുകയാണ് പെരിയാറിലെ ജലനിരപ്പ്. പുഴയിലെ ജലനിരപ്പ് ബുധനാഴ്ച താഴ്ന്നെങ്കിലും ഇന്നലെ വീണ്ടും 70 സെന്റിമീറ്റർ ഉയർന്നു. ചെളിയുടെ അളവിൽ മാറ്റമില്ല. 30 എൻടിയു തന്നെ. മണപ്പുറത്തു നിന്ന് ഇറങ്ങിയ വെള്ളം വീണ്ടും കയറിയതിനാൽ പുഴയോരത്തു ബലിതർപ്പണം പുനരാരംഭിച്ചില്ല. പാർക്കിങ് ഏരിയയിലെ പിൽഗ്രിം സെന്ററിലാണ് പിതൃകർമങ്ങൾ നടന്നത്.

Continue Reading

Ernakulam

അമീറുള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണം: നിയമ വിദ്യാര്‍ത്ഥിനിയുടെ അമ്മ

Published

on

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ കൊലപാതക കേസില്‍ പ്രതിയുടെ വധശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തത് അംഗീകരിക്കാന്‍ ആകില്ലെന്ന് ഇരയുടെ അമ്മ. കൃത്യമായ അന്വേഷണം നടത്തിയിട്ടല്ലേ പ്രതിയെ പിടിച്ചത്, അതിനാല്‍ ഇനി പഠനം നടത്തുന്നത് എന്തിനാണെന്ന് ഇരയുടെ അമ്മ ചോദിച്ചു. തന്റെ മകള്‍ക്ക് നീതി കിട്ടണമെന്നും അതിന് പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും ഇരയുടെ അമ്മ.

നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ഇന്നലെയാണ് സുപ്രീംകോടതി സ്റ്റേ ചെയ്തത്. പ്രതിക്ക് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ശരിവെച്ചതിനെതിരെയാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ ബി.ആര്‍ ഗവായ്, സഞ്ജയ് കരോള്‍, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വധശിക്ഷ സ്റ്റേ ചെയ്തത്. പ്രതികളുടെ മാനസിക നില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി തൃശൂര്‍ മെഡിക്കല്‍ കോളേജിനോട് നിര്‍ദേശിച്ചു. കൂടാതെ പ്രതിയുടെ ജയിലിലെ പെരുമാറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിയൂര്‍ ജയില്‍ അധികൃതരോടും കോടതി നിര്‍ദ്ദേശം നല്‍കി. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു.

Advertisement
inner ad

2016 ഏപ്രില്‍ 28 നായിരുന്നു നിയമവിദ്യാര്‍ത്ഥിനി ക്രൂരമായി കൊല്ലപ്പെട്ടത്. ആഴ്ചകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 16നാണ് അസം സ്വദേശിയായ അമീറുള്‍ ഇസ്ലാം പിടിയിലാകുന്നത്

Advertisement
inner ad
Continue Reading

Featured