Connect with us
48 birthday
top banner (1)

Health

പുതിയ ആശങ്ക; എന്താണ് വെസ്റ്റ് നൈൽ ഫീവർ ?

Avatar

Published

on

സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 4 പേർ കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരാണ്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രണ്ടുപേർ മരിച്ചതായി റിപ്പോർട്ട് ഉണ്ടെങ്കിലും വൃക്ക മാറ്റിവച്ച ശേഷം തുടർ ചികിത്സയിൽ കഴിയുന്ന ഇവരുടെ മരണം വെസ്റ്റ് നൈൽ ഫീവർ മൂലമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. രോഗം ബാധിച്ച് കോഴിക്കോട് ജില്ലക്കാരനായ ഒരാൾ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുണ്ട്.

Advertisement
inner ad

എന്താണ് വെസ്റ്റ് നൈൽ ഫീവർ?

വൈറസ് മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ് വെസ്റ്റ്‌ നൈൽ പനി. വെസ്റ്റ് നൈൽ വൈറസാണ് രോഗകാരി. കൊതുക് വഴിയാണ് ഈ രോഗം പകരുന്നത്. 1937ൽ ഉഗാണ്ടയിലാണ് ആദ്യമായി ഈ വൈറസിനെ കണ്ടെത്തുന്നത്.

Advertisement
inner ad

കേരളത്തിൽ

2011 ൽ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. 2019 മാർച്ച് മാസത്തിൽ വെസ്‌റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ചു.

Advertisement
inner ad

രോഗപ്പകർച്ച

പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്ക് പകരും. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്. രക്ത, അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് ഈ രോഗം പകരില്ല. മാത്രമല്ല വെസ്റ്റ് നൈൽ പനിക്ക് പ്രതിരോധ വാക്സിൻ ലഭ്യമല്ല.

Advertisement
inner ad

രോഗലക്ഷണങ്ങൾ

വെസ്റ്റ് നൈൽ ഫീവറിന്റെ പ്രധാന ലക്ഷണങ്ങൾ തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ്മ നഷ്ടപ്പെടൽ എന്നിവയാണ്. രോഗ ബാധിതരായ 75% ആളുകളിലും പലപ്പോഴും പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ല. 20 % ആളുകൾക്കാണ് പനി, തലവേദന, ഛർദ്ദി,
ചൊറിച്ചിൽ തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉണ്ടാകുന്നത്. മറ്റു ചിലരിൽ മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. വൈറസ് ബാധയേറ്റ് രണ്ട് മുതൽ ആറ് വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. പതിനാല് ദിവസം വരെ ലക്ഷണങ്ങൾ ഇല്ലാതിരുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Advertisement
inner ad

പ്രതിരോധവും ചികിൽസയും

വെസ്റ്റ്‌ നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല. പനിക്കും മറ്റു ലക്ഷണങ്ങൾക്കുമുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. കൊതുക് വഴിയാണ് വെസ്റ്റ് നൈൽ പനി പകരുന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിംഗ്, സ്പ്രേയിംഗ് എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടത്.

Advertisement
inner ad

വെസ്റ്റ് നൈൽ പരത്തുന്ന ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകൾ മലിന ജലത്തിലാണ് വളരുന്നതിനാൽ മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കുവാനും പ്രാധാന്യം നൽകുക. ഇതോടൊപ്പം ഓടകൾ, സെപ്റ്റിക് ടാങ്ക്, ബെന്റ് പൈപ്പ് എന്നിവയുടെ ചോർച്ചകൾ ഇല്ലാതാക്കുക. പകരാതിരിക്കാൻ ശ്രദ്ധിക്കുക. കൊതുകുള്ള സ്ഥലങ്ങളിൽ അവയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സ്വീകരിക്കുക.

അപകടസാദ്ധ്യത

Advertisement
inner ad

ഏത് പ്രായത്തിലുള്ളവരിലും വൈറസ് ഉണ്ടായേക്കാം. എന്നാൽ, 60 വയസിന് മുകളിലുള്ളവർ ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്നി രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലും വൈറസ് ബാധ ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്. മസ്തിഷ്‌ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ ഗുരുതരലക്ഷണങ്ങൾ ഉള്ളവരിൽ രോഗം മൂർച്ഛിക്കാം. ഇത് മരണത്തിലേക്ക് വരെ നയിച്ചേക്കാം. എന്നാൽ, ഇതുവരെയുള്ള കണക്കുകൾ പ്രകാരം വെസ്റ്റ്‌നൈൽ പനി ബാധിച്ചുള്ള മരണനിരക്ക് വളരെ കുറവാണ്.

പനി ബാധിച്ചാൽ

Advertisement
inner ad

രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയാണ് ലഭ്യമാക്കുക. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂർണമായും ഭേദമാകും. എന്നാൽ രോഗം മൂലം ശരീരത്തിനുണ്ടായ ക്ഷീണം മാറാൻ മാസങ്ങൾ വേണ്ടിവന്നേക്കാം.

പ്രതിരോധം

Advertisement
inner ad

കൊതുകു നിർമാർജ്ജനം
കൊതുകു കടിയേൽക്കാതിരിക്കാനുള്ള മാർഗങ്ങൾ അവലംബിക്കുക
പരിസരം വൃത്തിയായി സൂക്ഷിക്കുക
ലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ തേടുക

Advertisement
inner ad

Health

പൊണ്ണത്തടിയും ക്യാൻസറും

Published

on

ശരീരത്തിലെ കൊഴുപ്പ് അമിതമായി അടിഞ്ഞുകൂടുന്ന ഒരു രോഗാവസ്ഥയാണ് പൊണ്ണത്തടി. ഒരു വ്യക്തിയുടെ ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) അളക്കുന്നതിലൂടെയാണ് പൊണ്ണത്തടി അഥവാ അമിതവണ്ണം സാധാരണയായി നിർണ്ണയിക്കുന്നത്.

പൊണ്ണത്തടി ഉള്ളവർക്ക് പ്രമേഹം , ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ , സ്ട്രോക്ക് , കുറഞ്ഞത് 13 തരം അർബുദങ്ങൾ എന്നിവയുൾപ്പെടെ നിരവധി രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്. അതിന്റെ പ്രധാനകാരണം പൊണ്ണത്തടിയുള്ളവരിൽ കാണുന്ന ഉയർന്ന അളവിലുണ്ടാകുന്ന കൊഴുപ്പ് ആണ്.

Advertisement
inner ad


പൊണ്ണത്തടി മൂലം ഉണ്ടാകുന്ന ക്യാൻസറുകൾ

സ്തനാർബുദം, വൻകുടൽ, മലാശയ അർബുദം, പാൻക്രിയാസ് അർബുദം, ലിവർ ക്യാൻസർ, ഗർഭാശയത്തിലുണ്ടാകുന്ന ക്യാൻസർ എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

Advertisement
inner ad

പൊണ്ണത്തടി ക്യാൻസറിനു കാരണമാകുന്നത് എങ്ങനെയാണ്?

അമിത വണ്ണം മൂലം ശരീരത്തിലെ ചില ഭാഗങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു, ഇത് ക്യാൻസർ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

Advertisement
inner ad

അമിത വണ്ണം ശരീരത്തിൽ ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഉണ്ടാക്കുന്നു, അതുപോലെ നിരവധി ഹാനികരമായ രാസവസ്തുക്കൾ ഉൾപ്പാദിപ്പിക്കുന്നതിനു കാരണമാകുന്നു, ഇവയും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ, അമിതവണ്ണം ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കുകയും ഇത് ക്യാൻസർ കോശങ്ങളെ നശിപ്പിക്കാൻ ശരീരത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.

അമിത വണ്ണം സ്തനാർബുദത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്നു. കൊഴുപ്പ് കോശങ്ങൾ കൂടുതൽ ഈസ്ട്രജൻ ഉത്പാദിപ്പിക്കുന്നു, ഇത് സ്തനാർബുദം ഉൾപ്പെടെയുള്ള അർബുദങ്ങൾക്ക്‌ കാരണമാകും. അമിതവണ്ണമുള്ള ആളുകൾക്ക് ഉയർന്ന അളവിലുള്ള ഫ്രീ റേഡിക്കലുകളുടെ ഉൽപ്പാദനത്തിനും കാരണമാകുന്നു. ഇത് വൻകുടൽ, വൃക്ക, പ്രോസ്റ്റേറ്റ്, എൻഡോമെട്രിയൽ ക്യാൻസറുകൾ ഉണ്ടാകാൻ കാരണമാകുന്നു.

Advertisement
inner ad

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ, പൊണ്ണത്തടി മൂലം വരാം. ഇതു ലിവർ ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

അമിത വണ്ണം കുറയ്ക്കാനുള്ള മാർഗങ്ങൾ

Advertisement
inner ad

അമിത വണ്ണം കുറയ്ക്കുന്നതിന് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളിൽ പ്രധാനം
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ്, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കുറച്ച് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ ധാരാളം കഴിക്കുക.
പതിവായി വ്യായാമം ചെയ്യുക.
ഡോക്ടറുമായി സംസാരിച്ച്
അമിത വണ്ണമുള്ളവർ ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ചെയ്യാൻ കഴിയുന്ന ഭക്ഷണക്രമവും വ്യായാമക്രമവും അറിഞ്ഞുവയ്ക്കുക.

Advertisement
inner ad
Continue Reading

Featured

പൊതുജനാരോഗ്യമേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഐജി റിപ്പോര്‍ട്ട്

Published

on

പൊതുജനാരോഗ്യ മേഖലയില്‍ ഗുണനിലവാരം കുറഞ്ഞുവെന്ന് സിഎജി റിപ്പോര്‍ട്ട്. കൂടാതെ ഡോക്ടര്‍മാരുടെ എണ്ണവും കുറഞ്ഞു. ആര്‍ദ്രം മിഷന്‍ ഉദ്ദേശ ലക്ഷ്യത്തിലെത്തിയില്ലെന്നും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് സ്റ്റാന്‍ഡേര്‍ഡ് നിർദേശപ്രകാരമുള്ള അവശ്യസേവനങ്ങള്‍ പോലും പല സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമല്ല. ആശുപത്രികളിൽ ഡോക്ടർമാരുടെ എണ്ണം കുറവാണ്. അതുകൂടാതെ ഫാര്‍മസിസ്റ്റ് അടക്കമുള്ള ആരോഗ്യപ്രവർത്തകരുടെ എണ്ണവും താരതമ്യേന കുറവാണ്. ചികിത്സയ്ക്കായിഎത്തുന്നവരുടെ എണ്ണം കൂടുതൽ ആയതിനാൽ ശെരിയായ രീതിയിൽ ചികിത്സ നടക്കുന്നില്ലായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Continue Reading

Health

സ്‌ട്രോക്കിനുള്ള സാധ്യത തിരിച്ചറിയാം നേത്ര പരിശോധനയിലൂടെ

Published

on

നേത്രപരിശോധനയിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയാന്‍ കഴിയുമെന്ന് പുതിയ പഠനം. യു.കെ. ബയോബാങ്ക് പഠനത്തില്‍ 55 വയസ്സിനു മുകളില്‍ പ്രായമുള്ള 45,161 പേരുടെ വിവരങ്ങളാണ് ശേഖരിച്ച് പഠനവിധേയമാക്കിയത്. റെറ്റിനയിലെ രക്തക്കുഴലുകളുടെ ആകൃതിയും വലുപ്പവും പരിശോധിക്കുന്നത് ഫലപ്രദമായി സ്‌ട്രോക്ക് അപകടസാധ്യത പ്രവചിക്കാന്‍ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
12.5 വര്‍ഷത്തെ നിരീക്ഷണ കാലയളവില്‍ 749 പേര്‍ക്ക് സ്‌ട്രോക്കുണ്ടായി. ഇതില്‍ പ്രായമേറിയവരും പുകവലിക്കുന്നവരും പ്രമേഹം, രക്തസമ്മര്‍ദ്ദം ഉളളവരും പുരുഷന്മാരുമാണ് ഉള്‍പ്പെട്ടത്. ഹാർട്ട് ജേണലിലൂടെ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് പുതിയ സാധ്യത പുറത്തുവരുന്നത്. അപകടസാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും പരിഹരിക്കുന്നതിനുമായി ഇത്തരം സ്കാനുകൾ പതിവായി നടത്തുന്ന ആരോഗ്യ പരിശോധനകളിൽ ഉൾപ്പെടുത്താം.

Continue Reading

Featured