സ്വര്‍ണ്ണ മാല മോഷ്ടിച്ച്‌ കടന്നുകളയാന്‍ ശ്രമിച്ചയാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു

ചെന്നൈ: തമിഴ്നാട്ടില്‍ വയോധികയുടെ സ്വര്‍ണ്ണ മാല മോഷ്ടിച്ച്‌ കടന്നുകളയാന്‍ ശ്രമിച്ചയാള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു. ശ്രീപെരുമ്പത്തൂരിലാണ് സംഭവം. 55 കാരിയായ ഇന്ദിരയുടെ മാലയാണ് മോഷ്ടിക്കാന്‍ ശ്രമിച്ചത്. 25 കാരനായ മൂര്‍ത്താസാണ് മരിച്ചത്. ഇയാളുടെ കൂട്ടാളിയായ 28 കാരനായ നയീം നദീസിനെ പിടികൂടിയിട്ടുണ്ട്.

ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്നു ഇന്ദിര. പെട്ടെന്നാണ് ഇരുവരും വന്ന് മാല തട്ടിയെടുത്ത് പോയത്. ഇന്ദിര ബഹളം വച്ചത്തോടെ ഉടന്‍ തന്നെ വഴിയാത്രക്കാര്‍ ഇരുവരെയും പിന്തുടരാന്‍ ശ്രമിച്ചു.രക്ഷപ്പെടാന്‍ ശ്രമിക്കവേ ഇവര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയതോടെ ഇരുവരും തടാകത്തില്‍ ചാടാന്‍ ശ്രമിച്ചു.തുടര്‍ന്ന് പോലീസ് എത്തി ഡ്രോണിന്റെ സഹായത്തോടെ ഇവരെ പിന്തുടരാന്‍ തുടങ്ങി. എന്നാല്‍ പോലീസിന് നേര്‍ക്കും ഇവര്‍ വെടിയുതിര്‍ത്തു. അപ്പോഴാണ് പോലീസ് മൂര്‍ത്താസിനെ വെടിവച്ചത്.

Related posts

Leave a Comment