Connect with us
fed final

chennai

ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

മണികണ്ഠൻ കെ പേരലി

Published

on

ചെന്നൈ : പൊങ്കാൽ ആഘോഷങ്ങളുടെ ഭാഗമായി മധുര പാലേമേട് ജല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. മധുര സ്വദേശി അരവിന്ദ രാജന്നാളാണ് മരിച്ചത്. ഒന്‍പത് കാളകളെ പിടിച്ച് മല്‍സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കെയാണ് കാളയുടെ കുത്തേറ്റത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

chennai

സഹപാഠികളുമായി മത്സരിച്ച് ​ഗുളിക കഴിച്ചതിനെ തുടർന്ന് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

Published

on

ചെന്നൈ: സ്കൂളിൽ സഹപാഠികളുമായി മത്സരിച്ച് ​ഗുളിക കഴിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. ഊട്ടി മുനിസിപ്പൽ ഉറുദു മിഡിൽ സ്‌കൂളിലെ  എട്ടാം ക്ലാസ് വിദ്യാർഥിനി ജയ്ബ ഫാത്തിമ (13)യാണ് അയൺ ​ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചത്. കുട്ടി 45 ഗുളികകൾ കഴിച്ചെന്നാണ് സൂചന. സ്കൂളിലെ പ്രധാനാധ്യാപകന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന അയൺ ഗുളികകളാണ് കുട്ടി കഴിച്ചത്. മൂന്ന് ദിവസം മുമ്പാണ് കുട്ടിയും കൂട്ടുകാരും ​ഗുളിക കഴിച്ച് മത്സരിച്ചത്. കുട്ടിക്കൊപ്പം ​ഗുളിക കഴിച്ച മൂന്ന് പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും തലകറക്കത്തെ തുടർന്ന്  ഊട്ടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആൺകുട്ടികൾ സുഖം പ്രാപിച്ചെങ്കിലും പെൺകുട്ടികളെ കൂടുതൽ ചികിത്സയ്ക്കായി കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജയ്ബ ഫാത്തിമയുടെ നില വഷളായതിനെ തുടർന്ന് ചെന്നൈയിലെ സ്റ്റാൻലി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചഭക്ഷണസമയത്ത് പ്രധാനാധ്യാപകന്റെ മുറിയിൽ കയറിയ ആറ് വിദ്യാർത്ഥികൾ അയൺ ഗുളികകൾ അടങ്ങിയ പെട്ടി കണ്ടെത്തി.ആരാണ് കൂടുതൽ ഗുളികകൾ കഴിക്കുന്നതെന്ന് പരസ്പരം വെല്ലുവിളിക്കുകയും ​ഗുളികകൾ കഴിയ്ക്കുകയും ചെയ്യുകയായിരുന്നുവെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസർ എ മുനിസ്വാമി പറഞ്ഞു. സ്‌കൂളിലെ എട്ട് അധ്യാപകർക്കും പ്രഥമാധ്യാപകർക്കും വിദ്യാഭ്യാസ വകുപ്പ് മെമ്മോ അയച്ചു. 15 ഗുളികകൾ അടങ്ങുന്ന മൂന്ന് സ്ട്രിപ്പാണ് ജയ്ബ കഴിച്ചത്. സ്‌കൂളിലെ ഉറുദു അധ്യാപികയുടെ മകളാണ് ജയ്ബ. സ്‌കൂളുകളിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പെൺകുട്ടികൾക്ക് ആഴ്ചയിലൊരിക്കൽ അയൺ ഗുളികകൾ നൽകാറുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.  

Advertisement
inner ad
Continue Reading

chennai

തമിഴ്നാട് ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു

Published

on

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ പാര്‍ട്ടി ഭാരവാഹികളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഐടി വിങ് ചീഫ് ഒരതി അന്‍ബരസ് ഉള്‍പ്പടെ 13 പേരാണ് പാര്‍ട്ടി വിട്ടത്. എന്നാല്‍ ഭരണകക്ഷിയായ ഡിഎംകെയില്‍ ചേരില്ലെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.ബിജെപിയുടെ മുന്‍ സംസ്ഥാന ഐടി വിങ് ചീഫ് സിടിആര്‍ നിര്‍മല്‍ കുമാറിന്റെ പാത 13 പേരും പിന്തുടരുമെന്നാണ് ലഭിക്കുന്ന വിവരം. ബിജെപി വിട്ട നിര്‍മല്‍ എഐഎഡിഎംകെയില്‍ ചേര്‍ന്നിരുന്നു.മറ്റ് രണ്ട് പാർട്ടി ഭാരവാഹികളും ബിജെപി വിട്ട് കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയിൽ ചേർന്നത് രണ്ട് സഖ്യകക്ഷികൾ തമ്മിലുള്ള വാക്പോരിലേക്ക് നയിക്കുകയും ചെയ്തു.താൻ ഏറെ നാളായി ബിജെപിയുടെ ഭാഗമാണെന്നും പാർട്ടിയുടെ ഗൂഢാലോചനകളിൽ വീഴാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാലാണ് രാജിവെക്കുന്നതെന്നും അന്‍ബരസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.ബിജെപിയിലെ സംഭവവികാസങ്ങള്‍ മറ്റ് പാര്‍ട്ടികള്‍ വീക്ഷിക്കുന്നതിനാലാണ് ചെറിയ നേതാക്കള്‍ പാര്‍ട്ടി വിടുന്നതിന് പോലും വലിയ ശ്രദ്ധ ലഭിക്കുന്നതെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പ്രതികരിച്ചു.

Continue Reading

chennai

ഐഎസ്ആർഒയ്ക്ക് നേട്ടം ; എസ്എസ്എൽവിയുടെ വിക്ഷേപണം വിജയകരം

Published

on

ചെന്നൈ: ഐഎസ്ആർഒയുടെ പുതിയ റോക്കറ്റ് എസ്എസ്എൽവിയുടെ രണ്ടാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വെള്ളിയാഴ്ച രാവിലെ 9.18-ഓടെയാണ് റോക്കറ്റ് വിക്ഷേപിച്ചത്. മൂന്ന് ഉപഗ്രഹങ്ങളെയാണ് ഈ ദൗത്യത്തിൽ എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ നടന്ന എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണം പരാജയമായിരുന്നു. വാഹനത്തിന്‍റെ ആക്സിലറോമീറ്ററിലുണ്ടായ തകരാർ പരിഹരിച്ചതിന് ശേഷമാണ് രണ്ടാം വിക്ഷേപണത്തിൽ ഐഎസ്ആ‍ർഒ വിജയം കൈവരിച്ചത്.

ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, ഇന്തോ അമേരിക്കൻ കമ്പനിയായ അന്‍റാരിസിന്‍റെ, ജാനസ് 1, ഇന്ത്യയുടെ സ്പേസ് സ്റ്റാർട്ടപ്പായ സ്പേസ് കിഡ്സ് നിർമിച്ച ആസാദി സാറ്റ് 2 എന്നിവയാണ്  എസ്എസ്എൽവി ഭ്രമണപഥത്തിലെത്തിച്ചത്.  ഭൂമധ്യരേഖയ്ക്ക് തൊട്ടടുത്തുള്ള ലോവർ എർത്ത് ഓർബിറ്റുകളിൽ മിനി, മൈക്രോ, നാനോ ഉപഗ്രഹങ്ങളെ എത്തിക്കാനാണ് എസ്എസ്എൽവി ലക്ഷ്യമിട്ടത്. സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്നും കുതിച്ചുയർന്ന് മിനിറ്റുകൾക്കകം എസ്.എസ്.എൽവി ഈ ദൗത്യം വിജയകരമായി പൂ‍ർത്തിയാക്കി.  

Advertisement
inner ad
Continue Reading

Featured