Connect with us
top banner (3)

Business

ആഗോള സ്റ്റാര്‍ട്ടപ്പ് മേളയില്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ മലയാളിയുടെ സ്റ്റാര്‍ട്ടപ്പ്‌

Avatar

Published

on

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലില്‍ കുടിവെള്ളം എത്തിക്കുന്നത് മലയാളി ആരംഭിച്ച കുടിവെള്ള ടെക് സ്റ്റാര്‍ട്ടപ്പ്. 2020ല്‍ തുടങ്ങിയ മുഹമ്മദ് ഷാജര്‍, മുസ്തഫയും ചേർന്നു ആരംഭിച്ച അഗ്വാ ഇന്ത്യ മേളയില്‍ ദിവസേന 10000 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. 20 കിയോസ്‌കുകളിലൂടെ 30 തൊഴിലാളികളെ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.സര്‍വത്ര വെള്ളം, എല്ലാവര്‍ക്കും കുടിവെള്ളം -അതാണ് മുഹമ്മദ് ഷാജറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അഗ്വാ ഇന്ത്യ സ്റ്റാര്‍ട്ടപ്പിന്റെ ലക്ഷ്യം. രാജ്യത്തിന് അകത്തും പുറത്തും വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ശുദ്ധമായ കുടിവെള്ളം കിട്ടാന്‍ നേരിട്ട പ്രയാസങ്ങളില്‍നിന്നാണ് ഷാജര്‍ ഇത്തരമൊരു സംരംഭത്തെക്കുറിച്ചു ചിന്തിച്ചത്.കുടിവെള്ളവുമായി ബന്ധപ്പെട്ട എല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് അഗ്വാ ഇന്ത്യുടെ ദൗത്യം. കുടിവെള്ളം വിലമതിക്കാനാത്ത വിഭവമാണ്. അത് ശുദ്ധീകരിച്ച്, ശേഖരിച്ച് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് അഗ്വാ ഇന്ത്യയുടെ ഉദ്ദേശ്യമെന്ന് മുഹമ്മദ് ഷാജര്‍ പറഞ്ഞു.കൊച്ചിയില്‍ ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ചു സ്റ്റാര്‍ട്ട് അപ്പിന്റെ പ്രോട്ടോ ടൈപ്പ് പരീക്ഷിച്ചത്. ആദ്യ മൂലധനം സമാഹരിക്കുന്നതിനും ആ പരീക്ഷണം സഹായിച്ചു. കിടിവെള്ളം അവശ്യ വസ്തുവായതും ഇത്തരമൊരു ഏകീകൃത സംവിധാനത്തിന്റെ അഭാവവും അഗ്വാ ഇന്ത്യയുടെ സ്വീകാര്യതക്ക് ആക്കം കൂട്ടി. വാട്ടര്‍ ഗാലണ്‍, പ്യൂരിഫയറുകള്‍, വാട്ടര്‍ ടാങ്കറുകള്‍, വാട്ടര്‍ ബാങ്കുകള്‍, പാനീയങ്ങള്‍ തുടങ്ങി സകല കുടിവെള്ള സ്രോതസ്സുകളും ഒരു കുടക്കീഴില്‍ അഗ്വ ഇന്ത്യ ലഭ്യമാക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യയാണ് അഗ്വാ ഇന്ത്യ ഉപയോഗിക്കുന്നത്. പണ്ടൊക്കെ വേനലില്‍ നമ്മള്‍ കുടിവെള്ളത്തിന് ബുദ്ധിമുട്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ അതല്ല സ്ഥിതി വരള്‍ച്ചയിലും പ്രളയത്തിലും നല്ല വെള്ളം ലഭിക്കുന്നില്ല. നമ്മുക്ക് മഴ ധാരാളം കിട്ടുന്ന പ്രദേശമാണ്. അവിടെ മഴവെള്ളം സംഭരിക്കാന്‍ കഴിയുന്ന വാട്ടര്‍ ബാങ്കുകള്‍ എന്ന ആശയമാണ് ഞങ്ങളുടെ അടുത്ത പദ്ധതി. മഴ വെള്ള സംഭരണം പരമാവധി പ്രോഹത്സാഹിപ്പിക്കുകയും അത് ശുദ്ധീകരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുകയുമാണ് പരിപാടി.മഴവെള്ളം ശേഖരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കും. ഇത്തരം പദ്ധതികളിലൂടെയല്ലാതെ നാം നേരിടുന്ന കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ സാധിക്കില്ലെന്ന് മുഹമ്മദ് ഷാജര്‍ ചൂണ്ടിക്കാണിക്കുന്നു.അഗ്വാ ഇന്ത്യ കൊച്ചിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. ഓരോ നഗരത്തിലും 100-ലധികം വെണ്ടര്‍മാരുണ്ട്. താമസിയാതെ മറ്റ് മെട്രോ നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ അഗ്വാ ഇന്ത്യ ലക്ഷ്യമിടുന്നു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Agriculture

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു

Published

on

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ വില ഇരട്ടിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഏറ്റവും ഉയർന്നത് 100 രൂപയിൽ താഴെയായിരുന്ന പയറിന്റെ വിലയാണ്. ഇപ്പോൾ കിലോയക്ക് 200 രൂപവരെയായിട്ടുണ്ട് പലയിടങ്ങളിലും. പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവയ്ക്കും വില വർധിച്ചു. കാലാവസ്ഥയിലുണ്ടായ മാറ്റമാണ് പച്ചക്കറി വില ഉയരാനുള്ള പ്രധാന കാരണം.
വേനൽ കടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലും കർണാടകയിലും കൃഷി കുറഞ്ഞു. വിളവിനെയും വേനൽ ബാധിച്ചിരുന്നു. കടുത്ത വേനലിന് പിന്നാലെ മഴക്കാലം കൂടി ശക്തമായതോടെ പച്ചക്കറി വില ഇനിയും ഉയർന്നേക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Business

അവന്‍റ് ഗാർഡ് റെസിഡൻസുമായി സ്‌കൈലൈൻ ദുബായിൽ

Published

on

കൊച്ചി: കഴിഞ്ഞ 35 വർഷമായി പാർപ്പിട നിർമാണ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച നിർമാതാക്കളായ സ്കൈലൈൻ ദുബായിൽ പാർപ്പിട പദ്ധതി പ്രഖ്യാപിച്ചു. ദുബായിലെ ജ്യുമേര വില്ലേജ് സെന്‍ററിലാണ് സ്‌കൈലൈൻ പ്രഥമ സംരംഭമായ അവന്‍റ് ഗാർഡ് റെസിഡൻസ് പ്രഖ്യാപിച്ചത്. മാസങ്ങൾക്ക് മുൻപ് മാത്രം ലോഞ്ച് ചെയ്ത പദ്ധതിയിൽ ഇതിനകം തന്നെ 70 ശതമാനത്തിലേറെ ബുക്കിംഗ് ലഭിച്ചു കഴിഞ്ഞതായി സ്‌കൈലൈൻ ബിൽഡേഴ്‌സ് സിഎംഡി കെ.വി അബ്ദുൾ അസീസ് കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഡംബരത്തിലും കാഴ്ചയിലും രൂപകല്പനയിലും ഏറെ വ്യത്യസ്‍തത പുലർത്തുന്ന പാർപ്പിട സമുച്ചയമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മികവുറ്റ ഡിസൈനിംഗിലൂടെ സ്‌ഥലത്തിന്‍റെ ഉപയോഗ സാദ്ധ്യതകൾ, മേൽത്തരം ഫിനിഷിംഗ്, ലോകനിലവാരത്തിനനുയോജ്യമായ സുഖസൗകര്യങ്ങൾ എന്നിവ സമന്വയിപ്പിച്ചിട്ടുണ്ട്. അവന്‍റ് ഗാർഡിൽ നിന്ന് 20 മിനിറ്റ് കൊണ്ട് വിവിധ ഷോപ്പിംഗ് മാളുകൾ, വിനോദ കേന്ദ്രങ്ങൾ, ബിസിനസ് സെന്‍ററുകൾ എന്നിവിടങ്ങളിലേക്ക് എത്താനാകും. ദുബായിലെ പാർപ്പിട സമുച്ചയത്തിൽ നിക്ഷേപിക്കുന്നത് വഴി എട്ട് മുതൽ ഒൻപത് ശതമാനം വരെ സാമ്പത്തിക വളർച്ച നേടാൻ നിക്ഷേപകന് കഴിയും. 500 കോടിയോളം രൂപയുടെ മുതല്മുടക്കിലാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.സ്കൈലൈൻ ഹെക്‌റ്റേഴ്‌സ് എന്ന നൂതന ആശയവും സ്‌കൈലൈൻ അവതരിപ്പിച്ചു. പുതു തലമുറയുടെ അഭിരുചികൾ മുൻകൂട്ടി കണ്ടുള്ള പദ്ധതിയാണിത്. ഉപഭോക്താക്കളുടെ പ്ലോട്ടിൽ അവരുടെ ആശയത്തിനനുസരിച്ച് വീടുകൾ യഥേഷ്ടം രൂപകൽപന ചെയ്യാമെന്നതാണ് ഇതിന്‍റെ സവിശേഷത. ക്ലബ് ഹൗസ്, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മൾട്ടിപർപ്പസ് ഹാൾ, കളിസ്‌ഥലങ്ങൾ, പാർക്കുകൾ, വെള്ളം, വൈദ്യുതി, പേവ്ഡ് റോഡുകൾ, സെക്യൂരിറ്റി സംവിധാനങ്ങൾ എന്നിവയെല്ലാമുണ്ടാകും. നിലവിൽ സ്കൈലൈനിന്‌ പതിനൊന്ന് ലക്ഷത്തിലധികം ചതുരശ്ര അടി പാർപ്പിട നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

500 കോടി രൂപ മുതൽമുടക്കിൽ പത്തോളം പ്രോജക്ടുകൾ പുരോഗമിക്കുകയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ പതിമൂന്നിൽ പരം പ്രോജക്ടുകൾ കേരളത്തിന്‍റെ വിവിധ നഗരങ്ങളിൽ ലോഞ്ച് ചെയ്യും. ആയിരം കോടിയോളം രൂപ ചെലവ് പ്രതീക്ഷിക്കുന്നു. സ്കൈലൈൻ ഇതിനോടകം 1.67 കോടി ചതുരശ്ര അടി നിർമാണം ആഡംബര പാർപ്പിടങ്ങളായും വാണിജ്യാടിസ്‌ഥാനത്തിലും പൂർത്തീകരിച്ചിട്ടുണ്ട്.സ്കൈലൈൻ എക്സിക്യൂട്ടീവ് ഡയറക്ടർ സഹൽ അസീസ്, ഓപ്പറേഷൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് തോമസ് മാത്യു, ഫിനാൻസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റ് ജിജോ ആലപ്പാട്ട്, സെയിൽസ് ആൻഡ് മാർക്കറ്റിങ് മേധാവി മുഹമ്മദ് ഫാറൂഖ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Business

പുതിയ സോണല്‍ ഓഫീസിന് തറക്കല്ലിട്ട് ഫെഡറല്‍ ബാങ്ക്

Published

on

കോട്ടയം: ഫെഡറല്‍ ബാങ്ക് കോട്ടയം സോണല്‍ ഓഫീസിനായി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടല്‍ കര്‍മം ബാങ്കിന്റെ എംഡിയും സി ഇ ഒ യുമായ ശ്യാം ശ്രീനിവാസന്‍ നിര്‍വഹിച്ചു. ഏറ്റുമാനൂരിനടുത്തുള്ള പട്ടിത്താനത്ത് കാല്‍ ലക്ഷത്തിലധികം ചതുരശ്ര അടിയിലൊരുങ്ങുന്ന പുതിയ കെട്ടിടത്തില്‍ സോണല്‍ ഓഫീസ് കൂടാതെ ക്രെഡിറ്റ് ഹബ്, ലോണ്‍ കളക്ഷന്‍ ആന്‍ഡ് റിക്കവറി ഓഫീസ്, ക്രെഡിറ്റ് അഡ്മിനിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ടമെന്റ് തുടങ്ങിയ ഓഫീസുകളും പുതിയതായി തുറക്കുന്ന ശാഖയും പ്രവര്‍ത്തിക്കുന്നതാണ്.ചടങ്ങില്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശാലിനി വാര്യര്‍, ബ്രാഞ്ച് ബാങ്കിംഗ് മേധാവി ഇക്ബാല്‍ മനോജ്, കോര്‍പ്പറേറ്റ് സര്‍വീസസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി റെജി സി വി, കോട്ടയം സോണല്‍ മേധാവി ബിനോയ് അഗസ്റ്റിന്‍, വൈസ് പ്രസിഡന്റ് നിഷ കെ ദാസ്, കോട്ടയം റീജിയണല്‍ മേധാവി ജയചന്ദ്രന്‍ കെ ടി തുടങ്ങിയവരുള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. എസ് എച്ച് മൗണ്ടിലെ കെട്ടിടത്തിലാണ് സോണല്‍ ഓഫീസ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

Featured