Connect with us
lakshya final

Business

ഇ-വീല്‍ചെയറില്‍ ഇനി ഇവര്‍ സഞ്ചാരിക്കും;
സഹയായ്ത്രയ്ക്ക് സ്‌നേഹസ്പര്‍ശമായി മണപ്പുറത്തിന്റെ സമ്മാനം

Veekshanam

Published

on

കൊച്ചി: മസ്‌കുലര്‍ ഡിസ്‌ട്രോഫി എന്ന ജനിതക രോഗം കാരണം നടക്കാനോ പുറത്തിറങ്ങാനോ കഴിയാതെ പ്രയാസം നേരിടുന്ന 50 പേര്‍ക്ക് മണപ്പുറം ഫൗണ്ടേഷന്‍ ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗ ബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ മൈന്‍ഡ് ട്രസ്റ്റുമായി സഹകരിച്ചാണ് പദ്ധതി. സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ‘സഹയാത്രയ്ക്ക് സ്‌നേഹസ്പര്‍ശമായ്’ എന്ന മെഗാ പരിപാടി മസ്‌കുലര്‍ ഡിസ്‌ട്രോഫി രോഗ ബാധിതരുടെ സംഗമ വേദികൂടിയായി. മാന്ത്രികനും ഭിന്നശേഷി അവകാശ പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാട് സംഗമം ഉദ്ഘാടനം ചെയ്തു. ‘ഓരോ ഇടങ്ങളും ഭിന്നശേഷി സൗഹൃദമാക്കാനുള്ള ശ്രമങ്ങള്‍ സമൂഹത്തില്‍ നിന്ന് തന്നെ ഉയര്‍ന്നു വരേണ്ടതുണ്ട്. നമുക്ക് ലഭിച്ച സൗഭാഗ്യങ്ങള്‍ നമ്മുടെ കഴിവുകള്‍ കൊണ്ട് നേടിയതല്ല. അതുപോലെതന്നെ ഭിന്നശേഷി ആരുടേയും കുറ്റംകൊണ്ടുമല്ല . അതു തിരിച്ചറിയുമ്പോഴാണ് സഹയാത്ര സാധ്യമാകുന്നത്,’ ഗോപിനാഥ് മുതുക്കാട് പറഞ്ഞു. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് അധ്യക്ഷത വഹിച്ചു.

600 അംഗങ്ങളുള്ള മൈന്‍ഡ് ട്രസ്റ്റാണ് അര്‍ഹരായ രോഗികളെ കണ്ടെത്താന്‍ സഹായങ്ങള്‍ നല്‍കിയത്. ഈ ഉദ്യമത്തിന് എല്ലാ പിന്തുണയും നല്‍കിയ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാറിനെ മൈന്‍ഡ് ട്രസ്റ്റ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ കെ കെ പ്രശംസിച്ചു.

Advertisement
inner ad

ഒന്നര ലക്ഷത്തോളം രൂപ വിലരുന്ന 50 ഇ-വീല്‍ചെറുകളാണ് വിതരണം ചെയ്തത്. പദ്ധതി ചെലവിലേക്കായി 75 ലക്ഷം രൂപ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ മൈന്‍ഡ് ട്രസ്റ്റിനു കൈമാറി. മൈൻഡ് ട്രസ്റ്റ്‌ ചെയർമാൻ കൃഷ്ണകുമാർ.കെ.കെ, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുമിത നന്ദന്‍, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷനല്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമ നന്ദകുമാര്‍, രാഷ്ട്രീയ,കലാ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.

മൈന്‍ഡ് ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ കൃഷ്ണ കുമാര്‍ പി എസ്, കൈപ്പമംഗലം എംഎല്‍എ ഇ ടി ടൈസണ്‍ മാസ്റ്റര്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഒറ്റപ്പാലം എംഎല്‍എ കെ പ്രേംകുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ഡ് ഡി ദാസ് സ്വാഗതം പറഞ്ഞു.

Advertisement
inner ad

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍ വര്‍ഷം തോറും നടത്തി വരാറുള്ള സധൈര്യം 2023 പരിപാടിയോടനുബന്ധിച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വനിതകള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ച് കര്‍മപഥത്തില്‍ മുന്നേറി മികവ് തെളിയിച്ച മൗത്ത് ആന്റ് ഫൂട്ട് പെയിന്റിങ് ആര്‍ടിസ്റ്റ് ജിലു മാരിയറ്റ് തോമസ്, മികച്ച സിഎഫ്ഒ പുരസ്‌കാരം നേടിയ മണപ്പുറം ഫിനാന്‍സ് സിഎഫ്ഒ ബിന്ദു എ എല്‍ , സംസ്ഥാന ഗോള്‍ഡ് മെഡല്‍ ജേതാവായ ശിവപ്രിയ (സ്പോർട്സ് ഐക്കൺ), നൂതനാശയം അവതരിപ്പിച്ച ഭിന്നശേഷിക്കാരന്‍ അജിത്കുമാര്‍ കൃപ എന്നിവരേയും ചടങ്ങില്‍ ആദരിച്ചു.

Advertisement
inner ad

Business

മെഡിക്കല്‍ കോളേജിന് വികെസി 500 ജോഡി പ്രത്യേക പാദരക്ഷകള്‍ നല്‍കി

Published

on

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളെജിന് വികെസി ഗ്രൂപ്പ് പ്രത്യേകമായി രൂപ കല്‍പ്പന ചെയ്ത 500 ജോഡി പാദരക്ഷകള്‍ നല്‍കി. മെഡിക്കല്‍ കോളെജിലെ വിവിധ ഓപറേഷന്‍ തീയെറ്ററുകളില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ഉപയോഗിക്കാവുന്ന പ്രത്യേക ഇന്‍ഡോര്‍ പാദരക്ഷകളാണ് വികെസിയുടെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കിയത്. ഇവ മുന്‍ എംഎല്‍എ പ്രദീപ് കുമാര്‍ മെഡിക്കല്‍ കോളെജ് അധികൃതര്‍ക്കു കൈമാറി. ആശുപത്രി സൂപ്രണ്ട് ഡോ. എം പി ശ്രീജയന്‍, ആശുപത്രി വികസന കമ്മറ്റി അംഗങ്ങളായ എം. മുരളീധരന്‍, സൂര്യ ഗഫൂര്‍, വികെസി ഡയറക്ടര്‍ പ്രേംരാജ്, സൂപ്പര്‍വൈസര്‍ ബിജിലേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisement
inner ad
Continue Reading

Business

ഇസാഫ് ബാങ്കിന് 302 കോടി രൂപ അറ്റാദായം; എക്കാലത്തേയും ഉയർന്ന ലാഭം, വർധന 452 ശതമാനം

Published

on

കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന് റെക്കോർഡ് ലാഭം. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 302.33 കോടി രൂപയാണ് ബാങ്കിന്റെ അറ്റാദായം. മുൻ വർഷത്തെ 54.73 കോടി രൂപയിൽ നിന്ന് 452 ശതമാനമാനമാണ് വർധന രേഖപ്പെടുത്തിയത്. അവസാന പാദത്തിൽ 101.38 കോടി രൂപയാണ് അറ്റാദായം. മൂന്നാം പാദത്തിൽ ഇതേകാലയളവിൽ 37.41 കോടി രൂപയായിരുന്നു ഇത്.

വായ്പകൾ ഉൾപ്പെടെയുള്ള ബാങ്കിന്റെ മൊത്തം ബിസിനസ് 23.22 ശതമാനം വളർച്ച രേഖപ്പെടുത്തി 30,996.89 കോടി രൂപയിലെത്തി. മുൻ വർഷം 25,155.76 കോടി രൂപയായിരുന്നു ഇത്. പ്രവര്‍ത്തന വരുമാനം 81.70 ശതമാനം വർധിച്ച് 491.85 കോടി രൂപയിൽ നിന്നും 893.71 കോടി രൂപയിലുമെത്തി. 1,836.34 കോടി രൂപയാണ് വാർഷിക അറ്റ പലിശ വരുമാനം. മുൻ വർഷത്തെ 1,147.14 കോടി രൂപയിൽ നിന്നും 60.08 ശതമാനമാണ് വർധന.

Advertisement
inner ad

സുസ്ഥിരതയോടുള്ള പ്രതിബദ്ധതയിൽ ഉറച്ചുനിൽക്കുമ്പോൾ തന്നെ ലാഭം കുതിച്ചുയർന്നത് മുന്നിലുള്ള അവസരങ്ങളുടെ തെളിവാണെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോൾ തോമസ് പറഞ്ഞു. ‘ഈ ഫലം ഞങ്ങളുടെ വായ്പാ ഉപഭോക്താക്കളുടെ തിരിച്ചടവു ശേഷിയെ പ്രതിഫലിപ്പിക്കുന്നുണ്ട്. നിരവധി പേരുടെ ജീവിതത്തിൽ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തിൽ അർത്ഥവത്തായ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇന്ത്യയിലുടനീളം പ്രവർത്തനം വിപുലീകരിക്കുന്നതോടൊപ്പം എല്ലാവരേയും സമൃദ്ധിയിലേക്കു നയിക്കുന്ന ഒരു കൂട്ടായ വളർച്ച ഉറപ്പു വരുത്താനുള്ള ശ്രമങ്ങൾ ഞങ്ങൾ തുടരും,’ അദ്ദേഹം പറഞ്ഞു.

നിക്ഷേപങ്ങൾ 14.44 ശതമാനം വാർഷിക വളർച്ച കൈവരിച്ച് 12,815.07 കോടി രൂപയിൽ നിന്ന് 14,665.63 കോടി രൂപയിലെത്തി. കാസ അനുപാതം 7.18 ശതമാനമായി മെച്ചപ്പെട്ടു. മുൻ വർഷത്തെ 2,927.40 കോടി രൂപയിൽ നിന്ന് ഇത് 3,137.45 കോടി രൂപയിലെത്തി. വായ്പാ വിതരണത്തിൽ 16.38 ശതമാനമാണ് വളർച്ച. മൊത്തം വായ്പകൾ മുൻ വർഷത്തെ 12,130.64 കോടി രൂപയിൽ നിന്നും 14,118.13 കോടി രൂപയായി വർധിച്ചു.

Advertisement
inner ad

മൊത്ത നിഷ്‌ക്രിയ ആസ്തി 7.83 ശതമാനത്തിൽ നിന്ന് 2.49 ശമതാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 3.92 ശതമാനത്തിൽ നിന്ന് 1.13 ശതമാനമായും ആസ്തി ഗുണനിലവാരം നല്ല രീതിയിൽ മെച്ചപ്പെടുത്തി. 19.83 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം. പ്രതി ഓഹരി വരുമാനം 1.22 രൂപയിൽ നിന്ന് 6.73 രൂപയായും വർധിച്ചു.

Advertisement
inner ad
Continue Reading

Business

സൗത്ത് ഇന്ത്യൻ ബാങ്ക് പുതിയ എൻആർഐ സേവിങ്‌സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു

Published

on

കൊച്ചി: എൻആർഐ ഉപഭോക്താക്കൾക്കായി സൗത്ത് ഇന്ത്യൻ ബാങ്ക് ആകർഷകമായ സേവിങ്‌സ് അക്കൗണ്ടുകൾ അവതരിപ്പിച്ചു. നാവികർക്കായുള്ള എസ്‌ഐബി സീഫെറർ, ഹെൽത്ത്‌കെയർ പ്രൊഫഷനലുകൾക്കുള്ള എസ്‌ഐബി പൾസ് എന്നീ സവിശേഷ നിക്ഷേപ ഉൽപ്പന്നങ്ങളാണ് പുതുതായി അവതരിപ്പിച്ചത്. ഇവയൊടാപ്പം, നിക്ഷേപമോ അല്ലെങ്കിൽ സേവിങ്‌സ് അക്കൗണ്ടിലെ മിനിമം ബാലൻസോ നിലനിർത്തിയാൽ മതിയെന്ന സൗകര്യവുമുണ്ട്.

എസ്‌ഐബി സീഫെറർ പദ്ധതി പ്രകാരം ലിങ്ക് ചെയ്ത അക്കൗണ്ടളുകളിൽ 10,000 രൂപ മിനിമം ബാലൻസ് നിലനിർത്തിയാൽ മതി (ഏറ്റവും അവസാനം തുറന്ന രണ്ട് എൻആർ അക്കൗണ്ടുകൾക്കാണ് ഈ യോഗ്യത). രണ്ട് ലക്ഷം രൂപയോ അതിനു മുകളിലോ എൻആർഐ സ്ഥിര നിക്ഷേപമുള്ളവർക്ക് മിനിമം ബാലൻസ് ആവശ്യമില്ല. എസ്‌ഐബി മിറർ പ്ലസ്, സൈർനെറ്റ് ആപ്പുകളിൽ മികച്ച ഡിജിറ്റൽ ബാങ്കിങ് അനുഭവം, യുപിഐ പേമെന്റ് സൗകര്യം, ഇന്റർനാഷനൽ ഡെബിറ്റ് കാർഡിനൊപ്പം എയർപോർട്ട് ലോഞ്ച് ഉപയോഗിക്കാനുള്ള സൗകര്യം, ഉപഭോക്താവിനും കുടുംബത്തിനും മുൻഗണനാ ബാങ്കിങ് സൗകര്യം, നാട്ടിലേക്ക് പണമയക്കാൻ പ്രത്യേക നിരക്കുകൾ എന്നിവയാണ് എസ്‌ഐബി സീഫെറർ പദ്ധതിയുടെ സവിശേഷതകൾ.

Advertisement
inner ad

എസ്‌ഐബി പൾസ് പദ്ധതി പ്രകാരം ലിങ്ക് ചെയ്ത അക്കൗണ്ടുകളിൽ 10,000 രൂപ മിനിമം ബാലൻസ് നിലനിർത്തിയാൽ മതി. (ഏറ്റവും അവസാനം തുറന്ന രണ്ട് എൻആർ അക്കൗണ്ടുകൾക്കാണ് ഈ യോഗ്യത). രണ്ട് ലക്ഷം രൂപയ്ക്കു മുകളിലുള്ള എൻആർഐ സ്ഥിര നിക്ഷേപം അല്ലെങ്കിൽ 20,000 രൂപ പ്രതിമാസ അടവുള്ള ആർഡി, ഇതോടൊപ്പം എൻആർഇ/എൻആർഒ അക്കൗണ്ട് തുറക്കുമ്പോൾ 1000 എസ്‌ഐബി റിവാർഡ് പോയിന്റ്, ഭവന, വാഹന വായ്പകളുടെ പ്രൊസസിങ് ഫീസിൽ 25 ശതമാനം ഇളവ്, ഇന്റർനാഷനൽ ഡെബിറ്റ് കാർഡിനൊപ്പം എയർപോർട്ട് ലോഞ്ച് ഉപയോഗിക്കാനുള്ള സൗകര്യം, ഉപഭോക്താവിനും കുടുംബത്തിനും മുൻഗണനാ ബാങ്കിങ് സൗകര്യം എന്നിവയാണ് എസ്‌ഐബി പൾസ് പദ്ധതിയുടെ സവിശേഷതകൾ.

”ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉതകുന്ന ബാങ്കിങ് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനാണ് ഞങ്ങളുടെ നിരന്തര പരിശ്രമങ്ങൾ. എൻആർഐ ഉപഭോക്താക്കൾക്ക് അവരുടെ പണം ലളിതവും ആകർഷകവുമായ പുതിയ നിക്ഷേപ പദ്ധതികളിൽ നിക്ഷേപിക്കാനുള്ള സൗകര്യമുണ്ട്. എസ്‌ഐബി സീഫെറർ, എസ്‌ഐബി പൾസ് എന്നീ പദ്ധതികൾ ഭാവിയിൽ കുടുതൽ സമാനമായ ബാങ്കിങ് ഉൽപ്പന്നങ്ങൾക്കുള്ള അടിത്തറയാകുമെന്ന് ഉറപ്പുണ്ട്. എൻആർഐ നിക്ഷേപകരുടെ ബാങ്കിടപാടുകൾക്കുള്ള ഒരു സാർവത്രിക മാതൃകയും ഇവ സൃഷ്ടിക്കും,” സൗത്ത് ഇന്ത്യൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മുരളി രാമകൃഷ്ണൻ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured