മേരെ പ്യാരേ ദേശ് വാസിയോം, ‘ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് ഒരു ലിറ്റർ പെട്രോൾ!’ എവിടെയെന്നറിയേണ്ടേ?

ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന് നൂറ് രൂപയിലേറെ നൽകണം. പല സംസ്ഥാനത്തും പല വിലയാണ്. എന്നാൽ ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് അടുത്ത് ഒരു ലിറ്റർ പെട്രോൾ സ്വന്തമാക്കുന്ന രാജ്യങ്ങളുണ്ട് ലോകത്ത്.

ഒരു പാക്കറ്റ് തീപ്പെട്ടിയുടെ വിലയ്ക്ക് പെട്രോൾ ലഭിക്കും എന്നറിഞ്ഞാൽ ഞെട്ടണ്ട. വെനസ്വേലയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 0.02 ഡോളറാണ്. വെറും 1.50 രൂപ ! ഇറാനിൽ ആകട്ടെ 0.06 ഡോളർ, അതായത് 4.51 രൂപയാണ് പെട്രോൾ വില. സിറിയയിൽ വെറും 0.23 ഡോളർ, ശരിക്കും പറഞ്ഞാൽ 17 രൂപ നൽകിയാൽ മതി ഒരു ലിറ്റർ പെട്രോളിന്.

അംഗോള, അൽജീരിയ, കുവൈറ്റ്, നൈജീരിയ, തുർകെമിനിസ്താൻ, ഖസാകിസ്താൻ, എത്യോപിയ എന്നിവിടങ്ങളിലും പെട്രോൾ വില 0.50 ഡോളറിലും കുറവാണ്. അതായത് 37 രൂപയിൽ കൂടില്ലെന്ന് ചുരുക്കം. അമേരിക്ക, കാനഡ, റഷ്യ, ഓസ്‌ട്രേലിയ, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിലെ പെട്രോൾ വിലയേക്കാൾ കൂടുതലാണ് ഇന്ത്യയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില.

ഈ കണക്കുകൾ പറയുമ്പോൾ ഇന്ത്യയിൽ ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പെട്രോളിന് 6.42 രൂപയും ഡീസലിന് 8.12 രൂപയും വർധിച്ചു.

Related posts

Leave a Comment