പത്ത് പെറ്റിക്ക് ഒരു കിറ്റ് ; സംസ്ഥാനത്ത് പോലീസ് അഴിഞ്ഞാട്ടം ; പോലീസ് ഗുണ്ടകളെ ജനം കൈകാര്യം ചെയ്തുതുടങ്ങി

കൊച്ചി : സംസ്ഥാനത്തിന് വിവിധ ഭാഗങ്ങളിൽ പോലീസിന്റെ അഴിഞ്ഞാട്ടം സംബന്ധിച്ച് ഒട്ടേറെ വാർത്തകളാണ് പുറത്തുവന്നിട്ടുള്ളത്. ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ മറവിൽ വലിയ തോതിലുള്ള പണപ്പിരിവ് ആണ് പോലീസ് സംസ്ഥാനത്തുടനീളം നടത്തുന്നത്. ആക്ഷൻ സിനിമകളിലെ ചില പോലീസ് കഥാപാത്രങ്ങളെ അനുകരിക്കുന്നത് പോലെയാണ് പല പോലീസ് ഉദ്യോഗസ്ഥരുടെയും ജനങ്ങളോടുള്ള പെരുമാറ്റം.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ പോലീസിന്റെ അതിക്രമം ചൂണ്ടിക്കാണിക്കപ്പെട്ട ഒട്ടേറെ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളെയും സംരക്ഷണത്തിനുവേണ്ടി ഒരുവശത്ത് ഒട്ടേറെ പദ്ധതികൾ കൊണ്ടു വരുമ്പോൾ മറുവശത്ത് സ്ത്രീകളോടും കുട്ടികളോടും മോശമായി പെരുമാറുന്ന പോലീസ് ഉദ്യോഗസ്ഥരും അനവധിയാണ്.കഴിഞ്ഞ ദിവസം കൊല്ലത്ത് മത്സ്യ വ്യാപാരം നടത്തുന്ന സ്ത്രീയുടെ മത്സ്യ കൊട്ട ഉൾപ്പെടെയുള്ള സാധനങ്ങൾ പോലീസ് തട്ടിത്തെറിപ്പിച്ചിരുന്നു. മറ്റൊരിടത്ത് ഗർഭിണിയായ യുവതിയുടെ മൊബൈൽ ഫോൺ വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നതിന്റെ പേരിൽ തടഞ്ഞുവെക്കുകയും ജനങ്ങൾ കൂടി അത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവങ്ങളൊക്കെ മുഖ്യമന്ത്രിക്കു മുന്നിൽ ഉന്നയിക്കപ്പെടുമ്പോൾ അത്തരം പ്രവർത്തങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്.

പോലീസ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ നാട്ടിൽ ക്രമസമാധാനം ഇല്ലാത്ത സാഹചര്യമാണ്. ക്വട്ടേഷൻ സംഘങ്ങളും ബ്ലേഡ് മാഫിയകളും നാട്ടിൽ അഴിഞ്ഞാടുകയാണ്. മുഖ്യമന്ത്രിയുടെ അതേ മനോഭാവം കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരും വെച്ചുപുലർത്തുക ആണെന്ന വിമർശനം വ്യാപകമായി ഉയരുന്നുണ്ട്. ഇനിയും ഈ നില തുടർന്നാൽ പോലീസിനെ ജനം കൈകാര്യം ചെയ്യുന്ന നാളെ വിദൂരമായിരിക്കില്ല.

Related posts

Leave a Comment