മം​ഗളുരു വിമാനത്താവളത്തിൽ‍ യുവാവിന്റെ മലദ്വാരത്തിൽ നിന്നും കണ്ടെത്തിയത് ഒരു കിലോ സ്വർണ്ണം

മംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട. ഇന്ന് രാവിലെ 5 മണിയോടെ ദുബായിൽ നിന്നും മംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി യാത്രക്കാരനായ കാസർകോട് പൂച്ചക്കാട് സ്വദേശി ജാഫർ കല്ലിങ്കലിന് ശരീരത്തിൽ നിന്നും 40 ലക്ഷം രൂപ വിലയുളള സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.854 ഗ്രാം തൂക്കമുളള 3 ക്യാപ്സൂൾ രൂപത്തിലുള്ള സ്വർണമാണ് യുവാവിന്റെ മലദ്വാരത്തിൽ നിന്നും കണ്ടെത്തിയത്. ഇത്രയധികം സ്വർണം കടത്തുന്നത് ജീവൻതന്നെ നഷ്ടമാകാൻ കാരണമാകുമെന്ന് കസ്റ്റംസ് മുന്നറിയിപ്പു നൽകി. ഇത്രയധികം സ്വർണ്ണം സ്വന്തം ശരീരത്തിൽ നിന്നും പുറത്തെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ശാരീരിക പ്രയാസങ്ങൾ ഇത്തരക്കാർ അനുഭവിക്കേണ്ടി വരുമെന്നും കസ്റ്റംസ് വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയിൽ നിലച്ചിരുന്ന സ്വർണക്കടത്ത് മം​ഗളുരു വിമാനത്താവളം സജീവമായതോടെ കൂടിയാണ് പുനരാരംഭിച്ചത്. ശരീരത്തിന് ഉള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുന്ന സ്വർണം തിരിച്ചറിയാൻ സാധിക്കും എങ്കിലും വീണ്ടെടുക്കാൻ വലിയ പ്രയാസം നേരിടുന്നു എന്നതിനാൽ ഒരു വിട്ടുവീഴ്ചയ്ക്കും കസ്റ്റംസ് ഒരുക്കമല്ലെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 4 ദിവസങ്ങളായി 5-ഓളം യാത്രക്കാരെയാണ് സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മംഗളൂരു വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പിടികൂടിയയത്.

Related posts

Leave a Comment