വളർന്നു വരുന്ന വനിതാ സംരംഭകർക്ക്‌ ഒരു കൈതാങ് ; “മിസ്സ്‌ഗൈഡഡ് 2022” ഓഗസ്റ്റ് 5 മുതൽ

വളർന്നു വരുന്ന വനിതാ സംരംഭകർക്ക്‌ ഒരു കൈതാങ് , അവരുടെ ഉത്പന്നങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുവാനും, പ്രദര്ശിപ്പിക്കുവാനും വിൽക്കുവാനും ഉദ്ദേശിച്ചിട്ടുള്ള “മിസ്സ്‌ഗൈഡഡ് 2022” എന്ന് പേരിട്ടിട്ടുള്ള ഈ എക്സിബിഷൻ/സെയിൽസ് ഇവൻറ് ഈ വരുന്ന ഓഗസ്റ്റ് 5, 6, 7 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 8 വരെ കളമശ്ശേരിയിലെ ആര്ട്ട് പ്ലാനറ്റ് ഇൽ വച്ച് നടക്കും.
വനിതാ സംരംഭകർ തങ്ങളുടെ ഉൽപ്പന്നങ്ങൾ ആയ ക്ലോത്തിങ്സ് , അക്‌സെസ്സറിസ്, മിനിയേച്ചറുകൾ, പരിസ്ഥിതി സൗഹൃദ ബാഗുകൾ, ആരോഗ്യ ഭക്ഷ്യ ഉൽപന്നങ്ങൾ, സമ്മാന ലേഖനങ്ങൾ,
സൗന്ദര്യവർദ്ധക ഉൽപന്നങ്ങൾ തുടങ്ങി നിരവധി തനത് ഉൽപ്പന്നങ്ങൾ പരിപാടിയിൽ പ്രദർശിപ്പിക്കും.
ഷോപ് ചെയ്യാൻ വരുന്നവർക്കും 2 മണിക്കൂർ ഇടവിട്ടു നടക്കുന്ന നറുക്കെടുപ്പ് വഴി സമ്മാനങ്ങൾ വാരി കൂട്ടം. കൂടാതെ ഓണം ഓഫറുകൾ, പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതികൾ, ഫ്ലാഷ് സെയിൽസ് എന്നിവയും നേടാൻ അവസരം. പരിപാടിയെ കുറിച്ച് കൂടുതൽ അറിയാനും പങ്കെടുക്കുവാനും 8921411584 എന്ന നമ്പറിൽ ബന്ധപെടുക

Related posts

Leave a Comment