mumbai
ഓർഡർ ചെയ്ത ഐസ്ക്രീമിൽ നിന്നും ലഭിച്ചത് മനുഷ്യന്റെ വിരൽ; അന്വേഷണം ആരംഭിച്ചു പോലീസ്
മുംബൈ: ഓർഡർ ചെയ്ത ഐസ്ക്രീമില്‍ നിന്നും മനുഷ്യന്റെ വിരല്‍ ലഭിച്ചു. മുംബൈയിലെ ഡോക്ടറും മലാഡ് സ്വദേശിയുമായ ഒർലെം ബ്രെൻഡൻ സെറാവോ എന്ന ഇരുപത്തേഴുകാരിക്കാണ് ബട്ടർ സ്കോച്ച് ഐസ്ക്രീമില്‍ നിന്ന് വിരല്‍ ലഭിച്ചത്. ഡോക്ടറുടെ സഹോദരിയാണ് ‘Zepto’ എന്ന ആപ്പുവഴി ഐസ്ക്രീമും മറ്റു ചില പലചരക്ക് സാധനങ്ങളും ഓർഡർ ചെയ്തത്. ഈ ഓർഡറിൽ നിന്നും ലഭിച്ച ഐസ്ക്രീമില്‍ ഒന്നാണ് ഡോക്ടർ കഴിച്ചത്. കഴിച്ചുതുടങ്ങി കുറച്ചുകഴിഞ്ഞപ്പോള്‍ നാവില്‍ എന്തോ തടയുന്നതായി തോന്നിയെന്നും പരിശോധിച്ചപ്പോഴാണ് അത് വിരലാണെന്ന് മനസിലായതെന്നുമാണ് ഡോക്ടർ പറയുന്നത്. എന്നാല്‍ രുചിവ്യത്യാസം അനുഭവപ്പെട്ടില്ലെന്നും അവർ വ്യക്തമാക്കുന്നു.
Entertainment
ഫെമിന മിസ് ഇന്ത്യ വേള്‍ഡായി നികിത പോര്‍വാള്‍
മുംബൈ: മധ്യപ്രദേശില്‍ നിന്നുള്ള 18കാരി നികിത പോര്‍വാള്‍ 2024 ലെ ഫെമിന മിസ് ഇന്ത്യ വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ടു. ബുധനാഴ്ച നടന്ന താരനിബിഡമായ പരിപാടിയിലാണ് നികിത പോര്‍വാളിനെ വിജയിയായി പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലെ ഉജ്ജയിനി സ്വദേശിയാണ് നികിത പോര്‍വാള്‍. ദാദ്ര-നഗര്‍ ഹവേലി സ്വദേശിനി രേഖ പാണ്ഡെ, ഗുജറാത്തില്‍ നിന്നുള്ള ആയുഷി ധോലാകിയ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റണ്ണേഴ്സപ്പായി. കിരീടത്തിനായി 30 മത്സരാര്‍ഥികളായിരുന്നു രംഗത്തുണ്ടായിരുന്നത്. നികിത പോര്‍വാള്‍ ഇനി നടക്കാനിരിക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
സംഗീത ബിജ്ലാനി, നികിത മഹൈസല്‍ക്കര്‍, അനീസ് ബസ്മി, നേഹ ധൂപിയ, ബോസ്‌കോ മാര്‍ട്ടിസ്, മധുര്‍ ഭണ്ഡാര്‍ക്കര്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. ‘ആ വികാരം ഇപ്പോഴും വിവരണാതീതമാണ്, കിരീടധാരണത്തിന് തൊട്ടുമുമ്പ് എനിക്ക് അനുഭവപ്പെട്ട നടുക്കം ഞാന്‍ ഇപ്പോഴും അനുഭവിക്കുന്നു. അതെല്ലാം അതിശയിപ്പിക്കുന്നതായി തോന്നുന്നു. എന്റെ മാതാപിതാക്കളുടെ കണ്ണുകളിലെ സന്തോഷം കാണുമ്പോള്‍ എന്നില്‍ നന്ദി നിറയുന്നു.
ഏറ്റവും മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ’ നികിത പോര്‍വാള്‍ പ്രസ്താവനയില്‍ പറഞ്ഞു. 1980ലെ ഫെമിന മിസ് ഇന്ത്യ ജേതാവായ സംഗീത ബിജ്ലാനി അടക്കം പങ്കെടുത്ത പരിപാടിയില്‍ ജനപ്രിയ സംഗീത ഗ്രൂപ്പായ ബാന്‍ഡ് ഓഫ് ബോയ്‌സ് ഗാനങ്ങള്‍ അവതരിപ്പിച്ചു. അഭിനേതാക്കളായ രാഘവ് ജുയല്‍, ഗായത്രി ഭരദ്വാജ് എന്നിവരും രംഗത്തെത്തി.
Featured
മുംബൈയിലെ അഞ്ച് പ്രവേശന കവാടങ്ങള്‍ ടോള്‍രഹിതം
മുംബൈ: തിങ്കളാഴ്ച രാത്രി മുതല്‍ മുംബൈ നിവാസികള്‍ക്ക് ടോള്‍ ഇല്ലാതെ സഞ്ചരിക്കാം. മഹാരാഷ്ട്ര സര്‍ക്കാര്‍ നഗരത്തിലെ അഞ്ച് പ്രവേശന കവാടങ്ങളിലും പൂര്‍ണ ടോള്‍ ഇളവ് പ്രഖ്യാപിച്ചു.കാറുകള്‍, ജീപ്പുകള്‍, വാനുകള്‍, ചെറിയ ട്രക്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കാണ് പൂര്‍ണ ടോള്‍ ഇളവ്. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് ടോള്‍ പിരിവ് നിയന്ത്രിക്കുന്നത്.
മുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രി സഭ യോഗത്തിനു ശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 12 മണി മുതല്‍ ടോള്‍രഹിത പ്രവേശനം നടപ്പാക്കും.ദഹിസര്‍, മുളുണ്ട് വെസ്റ്റ് (എല്‍.ബി.എസ് റോഡ്), വാഷി, ഐറോളി, മുളുണ്ട് ഈസ്റ്റ് എന്നീ ടോള്‍ ബൂത്തുകളിലാണ് ടോള്‍ പിരിവ് അവസാനിപ്പിച്ചത്. എല്ലാ ടോള്‍ പ്ലാസകളിലും ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് ഈടാക്കിയിരുന്നത് 45 രൂപയാണ്. അടുത്ത മാസം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ മഹായുതി സര്‍ക്കാറിലേക്ക് ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് മന്ത്രിസഭാ തീരുമാനം. ടോള്‍ നിര്‍ത്തലാക്കണമെന്നത് നിരവധി രാഷ്ട്രീയ പാര്‍ട്ടികളുടെയും പൗര ഗ്രൂപ്പുകളുടെയും ദീര്‍ഘകാല ആവശ്യമായിരുന്നു.
ടോള്‍ ഫീ നല്‍കാതെ മുംബൈയിലേക്കും പുറത്തേക്കും യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിലൂടെ ഈ തീരുമാനം യാത്രക്കാര്‍ക്ക് പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മേല്‍പ്പാലങ്ങളുടെ നിര്‍മാണച്ചെലവ് ഈടാക്കുന്നതിനാണ് നഗരത്തിലെ പ്രവേശന കേന്ദ്രങ്ങളില്‍ ടോള്‍ ബൂത്തുകള്‍ സ്ഥാപിച്ചത്. 2002 ആയപ്പോഴേക്കും അഞ്ച് ടോള്‍ ബൂത്തുകളും പ്രവര്‍ത്തനക്ഷമമാവുകയും ടോള്‍ പിരിവ് ആരംഭിക്കുകയും ചെയ്തു.
Featured
മെട്രോയില്‍ ജയ് ശ്രീറാം വിളിച്ചവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും സംവിധായകയുമായ പൂജ ഭട്ട്
മുംബൈ: മെട്രോ യാത്രക്കിടെ ഗര്‍ബ ഗാനം ആലപിക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്തവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടിയും സംവിധായകയുമായ പൂജ ഭട്ട്. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി മുംബൈ മെട്രോയില്‍ ഒരു വിഭാഗം യാത്രക്കാര്‍ ഗുജറാത്തി ഗര്‍ബ ഗാനം ആലപിക്കുകയും ജയ് ശ്രീറാം മുഴക്കുകയും ചെയ്യുന്ന വിഡിയോ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പൊതുയിടങ്ങളില്‍ ഇത്തരത്തില്‍ പെരുമാറുന്നതിലെ ഔചിത്യം പൂജ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെ ചോദ്യം ചെയ്തു. ‘പൊതുയിടങ്ങളില്‍ ഇതെല്ലാം അനുവദനീയമാണോ അത് ഹിന്ദുത്വ പോപ് സംഗീതമോ, ക്രിസ്മസ് ഗാനങ്ങളോ, ബോളിവുഡ് ഹിറ്റുകളോ അല്ലെങ്കില്‍ മറ്റെന്തെങ്കിലോ ആകട്ടെ. പൊതു ഇടങ്ങള്‍ ഈ രീതിയില്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ല’ -പൂജ എക്‌സില്‍ കുറിച്ചു.
ജനം അടിസ്ഥാന പൗര നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഒരു സ്ഥലത്തും ക്രമസമാധാനം ഉറപ്പാക്കാനാകില്ലെന്നും നടി മറ്റൊരു പോസ്റ്റില്‍ വ്യക്തമാക്കി. നമുക്ക് അടിസ്ഥാന നിയമങ്ങള്‍ പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ക്രമസമാധാനം നിലനില്‍ക്കുമെന്ന പ്രതീക്ഷയില്ല. നഗരത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ അനധികൃത ബാനറുകള്‍ വികൃതമാക്കുന്നു, മെട്രോ പാര്‍ട്ടി സോണാക്കി മാറ്റുന്നു. തെരുവില്‍ പടക്കങ്ങള്‍ കത്തിക്കുന്നു -ഇതെല്ലാം അക്രമികള്‍ മറയാക്കി മാറ്റുകയാണെന്നും അവര്‍ വ്യക്തമാക്കി.
മുതിര്‍ന്ന എന്‍.സി.പി നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് പൂജയുടെ പ്രതികരണം. മുംബൈയിലെ ബാന്ദ്രയില്‍ ദസറ ഘോഷയാത്രയും പടക്കങ്ങള്‍ പൊട്ടിക്കുന്നതും മറയാക്കിയാണ് അക്രമികള്‍ സിദ്ദീഖിയെ വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറന്‍സ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. വിവിധ സാമൂഹിക വിഷയങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പൂജ പതിവായി പ്രതികരിക്കാറുണ്ട്.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login