കാമുകനെതിരെ പരാതിയുമായി കാസർകോട് സ്വദേശിനിയായ വീട്ടമ്മ

കാസർകോട്: കാമുകൻ കാറിൽ ബലമായി കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചതായി കാസർകോട്സ്വദേശിനിയായ വീട്ടമ്മ.
സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്തെന്നും ബലാത്സംഗം ചെയ്തെന്നും കാണിച്ച്‌ ഇവർ കാസർകോട് ഡിവൈഎസ്പിക്ക് പരാതി നൽകി.

ചട്ടഞ്ചാൽ സ്വദേശിയായ സമീറിനെതിരെയാണ് മൂന്ന് മക്കളുള്ള വീട്ടമ്മയുടെ പരാതി. യുവതി ഇയാൾക്ക് സ്വർണ്ണാഭരണങ്ങൾ പണയം വയ്ക്കാൻ നൽകിയിരുന്നു. ഇത് തിരികെ എടുത്ത് തരാമെന്ന് പറഞ്ഞ് കാസർകോട്നഗരത്തിലേക്ക് വിളിപ്പിച്ച ശേഷം ബലമായി
കാറിൽ കടത്തിക്കൊണ്ട് പോവുകയായിരുന്നുവത്രെ.

മുംബൈ, ദില്ലി, ഗോവ എന്നിവിടങ്ങളിൽ പാർപ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. താലി മാല അടക്കമുള്ളവ ഊരി വാങ്ങിയെന്നും പതിനെട്ടര പവൻ സമീർ കൈക്കലാക്കിയെന്നുമാണ് യുവതി പറയുന്നത്. വീട്ടിൽ വെൽഡിംഗ് ജോലിക്ക് എത്തിയപ്പോഴാണ് സമീറിനെ യുവതി പരിചയപ്പെടുന്നത്. പിന്നെ ചാറ്റിംഗും പ്രണയവുമായി. അയച്ചു കൊടുത്ത സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്നും വീട്ടമ്മ പറയുന്നു.

ഭാര്യയെ കാണുന്നില്ലെന്ന് ഭർത്താവ് പരാതി നൽകുകയും പൊലീസ് അന്വേഷണം നടത്തുകയും ചെയ്തതോടെയാണ് വീട്ടമ്മയെ കാമുകൻ ഒരു മാസത്തിന് ശേഷം തിരിച്ചെത്തിച്ചത്. സമീറിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Related posts

Leave a Comment