‘ഒരുപിടി ഓർമകൾ’ ; പി ടിയുടെ ഐതിഹാസിക ജീവിതം വീക്ഷണം പുസ്തകമാക്കുന്നു

കൊച്ചി : സമുന്നതനായ കോൺഗ്രസ് നേതാവും കെപിസിസി വർക്കിംഗ് പ്രസിഡന്റും വീക്ഷണം പത്രാധിപരും എം എൽ എയും ആയിരുന്ന പി ടി എല്ലാ ജീവജാലങ്ങളുടെയും പ്രകൃതിയുടെയും ഭാവിയെ സംരക്ഷിക്കുന്നതിനുള്ള ധീരമായ നിലപാടുകളും ശക്തമായ ഇടപെടലുകളും അതിതരസാധാരണമായ വ്യക്തിപ്രഭാവവും അദ്ദേഹത്തെ ഏറെ ജനസമ്മതനാക്കി. വീക്ഷണം പബ്ലിക്കേഷൻസ് പി ടിയുടെ ഐതിഹാസിക ജീവിതം പുസ്തകരൂപത്തിൽ ആക്കുകയാണ്.

പി ടി യുടെ വ്യക്തിജീവിതം, രാഷ്ട്രീയ ജീവിതം, പരിസ്ഥിതിയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ എന്നിവ നേരിട്ട് ബോധ്യപ്പെട്ട അദ്ദേഹത്തിന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഒരുക്കുന്ന ഒരു ഓർമ്മപുസ്തകം മാത്രമല്ല ഇത്, ഒരു ചരിത്ര പുരുഷന്റെ ജീവിതം രേഖപ്പെടുത്തൽ കൂടിയാണ്.

പുസ്തകത്തിന്റെ ഉള്ളടക്കത്തിന് വേണ്ടിയുള്ള നിർദ്ദേശങ്ങളും എഴുത്തുകളും ഫോട്ടോകളും പി ടി യുടെ പ്രിയപ്പെട്ടവരിൽ നിന്നും പ്രതീക്ഷിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
7510888444,8111992883
ptbook2022@gmail.com

Related posts

Leave a Comment