Connect with us
48 birthday
top banner (1)

Kollam

ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതര പരിക്ക്

Avatar

Published

on

കൊല്ലത്ത് ട്രെയിൻ തട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ റെയിൽവേ ക്രോസ് മുറിച്ചുകടക്കുന്നതിനിടയിൽ ട്രെയിൻ ഇടിക്കുകയായിരുന്നു. വവ്വാക്കാവിനടുത്തുള്ള റെയിൽവേ ക്രോസിലാണ് സംഭവം.

കുറുങ്ങപ്പള്ളി അംബികാ ഹൗസിൽ അംബുജാക്ഷിക്കാണ് പരിക്കേറ്റത്. മറ്റ് തൊഴിലാളികൾക്കൊപ്പം അടച്ചിട്ട റെയിൽവേ ക്രോസ് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അംബുജാക്ഷിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കൊല്ലത്ത് മൂന്നരവയസുകാരിക്ക് ലൈംഗിക പീഡനം; ബന്ധു അറസ്റ്റിൽ

Published

on

കൊല്ലം: കൊല്ലത്ത് പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത. മൂന്നരവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ബന്ധു അറസ്റ്റിൽ. ആറുമാസത്തിനിടെ പല തവണ പീഡിപ്പിച്ചതായാണ് പൊലീസ്‌ പറയുന്നത്. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലാണ് സംഭവം.

Continue Reading

Kollam

മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ

Published

on

ന്യൂഡൽഹി: മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ അസമിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) ആണ് മരിച്ചത്. അസമിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയിൽ ജോലിചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും.

Continue Reading

Kerala

കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസ്: ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി

Published

on

കൊല്ലം: കൊല്ലം കളക്ട്രേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. നാലാം പ്രതി ഷംസുദ്ദീനെ വെറുതെവിട്ടു. തമിഴ്‌നാട് സ്വദേശികളായ അബ്ബാസ് അലി, ശംസൂണ്‍ കരീംരാജ, ദാവൂദ് സുലൈമാന്‍, എന്നിവരാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി.

കലക്ടറേറ്റ് വളപ്പില്‍ സ്‌ഫോടനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പറയുന്നത്. നിരോധിത സംഘടനയായ ബേസ് മൂവ്‌മെന്റിന്റെ പ്രവര്‍ത്തകരാണ് പ്രതികള്‍.

Advertisement
inner ad

2016 ജൂണ്‍ 15നാണ് സ്‌ഫോടനമുണ്ടാകുന്നത്. മുന്‍സിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്ഫോടനം. രണ്ട് ചോറ്റുപാത്രങ്ങള്‍ക്കുള്ളില്‍ ഡിറ്റണേറ്ററുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍, നെല്ലൂര്‍, മൈസൂരു എന്നിവിടങ്ങളിലെ കോടതിവളപ്പില്‍ ആ വര്‍ഷം സ്ഫോടനമുണ്ടായിരുന്നു. ഷംസൂണ്‍ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്.

Advertisement
inner ad
Continue Reading

Featured