റോഡിലെ കുഴികൾ നികത്തി യുവാക്കളുടെ കൂട്ടായ്മ

നടുവണ്ണൂർ:സംസ്ഥാന പാതയിൽ നിന്ന് ആരംഭിക്കുന്ന  കേളോത്ത് താഴ – പെരവച്ചേരി റോഡിൻ്റെ 50 മീറ്ററോളം വരുന്ന ഭാഗം കോൺക്രീറ്റ് ചെയ്താണ് കുണ്ടും കുഴിയും തീർത്തത് .നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലുടെയാണ് ഈ റോഡ് കടന്ന് പോവുന്നത് പതിനഞ്ച് വർഷം മുൻമ്പ്  ടാർ ചെയ്ത ഈ റോഡ് പൊട്ടിപൊളിഞ്ഞിട്ട് കാൽ നടയാത്രയാത്രയ്ക്ക് പോലും ദുസ്സഹമായിരുന്നു .അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ട് ഒരു നടപടിയുമുണ്ടാക്കത്തതിലാണ്:   കേളോത്ത് താഴ എന്ന പേരിൽ രുപീകരിച്ച വാട്സ്സപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ്  അൻപത്തോളം കുടുംബത്തിൽ നിന്ന് ആണ്  പണം കണ്ടെത്തിയത് . ബഷീർ കേളോത്ത് ,യു.പി.ശശി .വി പിൻലാൽ എൻ ,ശശി പി.പി ,ബിജീഷ് .കെ ,ദിൽ ജി വി.പി, ഷെവിന്ദ്  വി.പി ,പി രവീന്ദ്രൻ ,രവി ചന്തോട്ട്  തുടങ്ങിയവർ നേതൃത്വം നൽകി.  ഫോട്ടോ :സംസ്ഥാന പാതയിൽ നിന്ന് ആരംഭിക്കുന്ന കേളോത്ത് താഴ റോഡിൻ്റെ കുണ്ടുകുഴികളും അടക്കുന്ന യുവാക്കൾ

Related posts

Leave a Comment