Connect with us
head

National

പ്രണയം തെളിയിക്കാൻ എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ച് പെൺകുട്ടി

മണികണ്ഠൻ കെ പേരലി

Published

on

പ്രണയം തെളിയിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി പതിനഞ്ചുകാരി. എച്ച്ഐവി ബാധിതനായ കാമുകന്റെ രക്തം സ്വന്തം ശരീരത്തിലേക്ക് കുത്തിവച്ചാണ് പെൺകുട്ടി തന്റെ പ്രണയം തെളിയിച്ചിരിക്കുന്നത്. അസമിലെ സുൽകുച്ചി ജില്ലയിലാണ് സംഭവം.ഹാജോയിലെ സത്തോളയിൽ നിന്നുള്ള യുവാവ് ഫെയ്‌സ്ബുക്ക് വഴിയാണ് 15 കാരിയെ പരിചയപ്പെടുന്നത്. മൂന്ന് കൊല്ലം കൊണ്ട് ഇവരുടെ ബന്ധം ദൃഢമായി. ഇവർ പലതവണ ഒളിച്ചോടിയെങ്കിലും മാതാപിതാക്കൾ തിരികെ കൊണ്ടുവന്നു.എന്നാൽ ഇത്തവണ, എല്ലാവരെയും ഞെട്ടിക്കുന്ന പ്രവർത്തിയാണ് പെൺകുട്ടി ചെയ്തത്. സിറിഞ്ച് ഉപയോഗിച്ച് കാമുകന്റെ രക്തം സ്വന്തം ശരീരത്തിൽ കുത്തിവെയ്ക്കുകയായിരുന്നു. പെൺകുട്ടി ഇപ്പോൾ മെഡിക്കൽ നിരീക്ഷണത്തിലാണ്.സംഭവം അറിഞ്ഞതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

National

ഹിമാചലിലെ ‘കനലൊരുതരി’ ഇനിയില്ല ; സിപിഎം സിറ്റിംഗ് എംഎൽഎ സ്വതന്ത്രനും പിന്നിൽ നാലാം സ്ഥാനത്ത്

Published

on

ഷിംല: ഇരുപത്തിനാല് വർഷത്തിന് ശേഷം ഹിമാചൽ നിയമസഭയിൽ ലഭിച്ച ഏക സീറ്റും സിപിഎമ്മിന് നഷ്ടമായി. സിറ്റിംഗ് സീറ്റിൽ അടക്കം നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട സിപിഎമ്മിന് സമ്പൂർണ്ണ തോൽവിയായിരുന്നു ഹിമാചൽ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം. സിപിഎമ്മിന്റെ ഏക സിറ്റിങ് സീറ്റായ തിയോഗ് മണ്ഡലത്തിലെ എം.എൽ.എ രാകേഷ് സിൻഹയാണ് സ്വാതന്ത്ര സ്ഥാനാർഥിക്കും പിന്നിലായി നാലാം സ്ഥാനത്തെത്തിയത്. കോൺഗ്രസ് സ്ഥാനാർഥി കുൽദീപ് സിങ് റാത്തോറാണ് സിപിഎമ്മിന്റെ ഏക സീറ്റ് പിടിച്ചെടുത്തത്. ബിജെപി സ്ഥാനാർഥി അജയ് ശ്യാമാണ് രണ്ടാം സ്ഥാനത്ത്. 2017ലെ തെരഞ്ഞെടുപ്പിൽ 24791 വോട്ട് നേടിയാണ് രാകേഷ് സിൻഹ മണ്ഡലം പിടിച്ചത്. അന്ന് കോൺഗ്രസ് സ്ഥാനാർത്ഥി ദീപക് റാത്തോർ മൂന്നാം സ്ഥാനത്തായിരുന്നു

ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിച്ച 11 സീറ്റിലും സിപിഎം നേരിട്ടത് കനത്ത പരാജയമാണ് . തിയോഗ്, ജുബ്ബവൽ-കോത്ഖൈ, കുളു, ജോഗീന്ദർ നഗർ, മാണ്ഡിയിലെ സെരാജ്, ഷിംല (അർബൻ), ഹാമിർപുർ, കസുംപാട്ടി അടക്കമുള്ള സീറ്റുകളിലാണ് സി.പി.എം ജനവിധി തേടിയത്. 2017ൽ രാകേഷ് സിൻഹയുടെ വിജയത്തിലൂടെയാണ് 24 വർഷത്തിനുശേഷം സി.പി.എം അംഗം ഹിമാചൽ നിയമസഭയിലെത്തിയത്. 

Advertisement
head
Continue Reading

Kerala

മിണ്ടാതെ കേരള ഘടകം; പ്രകീർത്തിച്ച് സിപിഎം പോളിറ്റ് ബ്യൂറോ

Published

on

ന്യൂഡൽഹി:
ഹിമാചൽ പ്രദേശ്, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട്
സി പി എം പോളിറ്റ്ബ്യൂറെ ഇറക്കിയ പ്രസ്താവനയിൽ കോൺഗ്രസിന് അഭിനന്ദനം.

Advertisement
head

മൂന്ന് ദശകമായി ആര്‍എസ്എസും ബിജെപിയും ചേര്‍ന്ന് ഗുജറാത്തില്‍ ആഴമേറിയ വര്‍ഗീയ ധ്രുവീകരണം സൃഷ്‌ടിച്ചുവെന്നതിന് സ്ഥിരീകരണമാണ് ബിജെപി അവിടെ തുടര്‍ച്ചയായ ഏഴാം തവണയും നേടിയ വിജയമെന്നാണ് സി പി എമ്മിന്റെ വിലയിരുത്തൽ . അതേസമയം ഹിമാചല്‍പ്രദേശില്‍ അധികാരം നിലനിര്‍ത്താന്‍ സര്‍വ വിഭവങ്ങളും ഭരണസംവിധാനങ്ങളും ബിജെപി ഉപയോഗിച്ചിട്ടും അതെല്ലാം അതിജീവിച്ചാണ് കോണ്‍ഗ്രസ് വിജയമെന്ന് പോളിറ്റ് ബ്യൂറോ യുടെ പ്രസ്താവനയിൽ പറയുന്നു. ബിജെപിയുടെ ദുര്‍ഭരണത്തിനെതിരായി അവിടെ നിലനിന്ന ജനവികാരത്തിന് തെളിവാണിത് എന്നും പ്രസ്താവനായിലുണ്ട്.
എന്നിട്ടും കേരളത്തിലെ ഇടതുപക്ഷ നേതാക്കൾ ബിജെപി യ്ക്കെതിരെയുള്ള കോൺഗ്രസിന്റെ വിജയത്തിൽ മൗനം പാലിക്കുകയാണ്.

തെരഞ്ഞെടുപ്പ് നടന്ന രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ഭരണമായിരുന്നു അതിൽ ഒരു സംസ്ഥാനത്തെ ഭരണം തിരികെ പിടിച്ചിട്ടും സംസ്ഥാനത്തെ നേതാക്കൾ അതറിഞ്ഞ മട്ടില്ല.
നിയമസഭയിലെ ചർച്ചകളിൽ പങ്കെടുത്ത ഇടതുപക്ഷ അംഗങ്ങൾ പോലും ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയത്തെ കാണാത്ത മട്ടിലായിരുന്നു.
മറിച്ച് ബിജെപിയുടെ ഗുജറാത്തിലെ വിജയത്തെ ആഘോഷിക്കുന്ന നിലപാടിലായിരുന്നു സിപിഎം കേന്ദ്രങ്ങളും സമൂഹ മാധ്യമങ്ങളിലെ ഇടതു പ്രൊഫൈലുകളും ചിലവഴിച്ചതെന്നും കൗതുകരമാണ് ‘

Advertisement
head
Continue Reading

National

ഹിമാചൽ ജനതയ്ക്ക് നന്ദി: രാഹുൽ ​ഗാന്ധി

Published

on

ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ തെരഞ്ഞെടുപ്പ് ഫലങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് രാഹുൽ ഗാന്ധി എംപി. ഹിമാചലിൽ മികച്ച വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി പറഞ്ഞ രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രവർത്തകരുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥ പ്രവർത്തനത്തിനും അഭിനന്ദനങ്ങളും അറിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഗുജറാത്തിൽ കോൺഗ്രസിന് പറ്റിയ തെറ്റുകൾ പരിഹരിച്ച് കഠിനാധ്വാനം ചെയ്ത് തിരിച്ചുവരുമെന്നും രാജ്യത്തിൻറെ ആദർശങ്ങൾക്കായും ജനങ്ങളുടെ അവകാശങ്ങൾക്കായും പോരാടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

Continue Reading

Featured