Connect with us
48 birthday
top banner (1)

crime

പാലക്കാട് വണ്ണാമടയില്‍ നാല് വയസുകാരനെ പിത്യ സഹോദരന്റെ ഭാര്യ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Avatar

Published

on


പാലക്കാട്: വണ്ണാമട തുളസി നഗറില്‍ മധുസൂദനന്റെ മകന്‍ ഋത്വിക് (4) ആണ് കൊല്ലപ്പെട്ടത്. കൊലയ്ക്ക് ശേഷം ആയുധം ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിച്ച മധുസൂദനന്റെ ജേഷ്ഠന്റെ ഭാര്യ ദീപ്തി ദാസിനെ (29) സാരമായ പരുക്കുകളോടെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ബന്ധുക്കള്‍ വീട്ടില്‍ ഇല്ലാത്ത സമയം നോക്കിയായിരുന്നു കൊലപാതകം

ഋത്വികിനെ കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ദീപ്തി ദാസ് മാനസിക പ്രശ്‌നത്തിന് ചികിത്സയിലെന്ന് പൊലീസ്. കൊഴിഞ്ഞാമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

crime

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കോടതി

Published

on

വില്‍മിംഗ്ടണ്‍ (യുഎസ്): നിയമവിരുദ്ധമായി തോക്ക് വാങ്ങാന്‍ കള്ളം പറഞ്ഞതിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ മകന്‍ ഹണ്ടര്‍ ബൈഡന്‍ കുറ്റക്കാരനാണെന്ന് കോടതി. തോക്ക് കൈവശം വെക്കാന്‍ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ ഹണ്ടര്‍ ബൈഡന്‍ കള്ളം പറയുകയായിരുന്നെന്നാണ് കോടതി കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് ഡെലവെയറിലെ വില്‍മിംഗ്ടണ്‍ ഫെഡറല്‍ കോടതി ജൂറി അദ്ദേഹത്തിനെതിരായ മൂന്ന് കാര്യങ്ങളിലും കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

2018ല്‍ അനധികൃതമായി റിവോള്‍വര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കേസില്‍ തോക്ക് വ്യാപാരിയോട് കള്ളം പറയുക, അപേക്ഷയില്‍ തെറ്റായ അവകാശവാദം ഉന്നയിക്കുക, 11 ദിവസത്തേക്ക് നിയമവിരുദ്ധമായി തോക്ക് കൈവശം വെക്കുക എന്നീ കുറ്റങ്ങളിലാണ് ഹണ്ടര്‍ ബൈഡന്‍ വിചാരണ നേരിട്ടത്. 25 വര്‍ഷം വരെ തടവുശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.

Advertisement
inner ad

എല്ലാ ആരോപണങ്ങളും ഹണ്ടര്‍ ബൈഡന്‍ നിഷേധിച്ചിട്ടുണ്ട്. അടുത്ത വിചാരണ സെപ്റ്റംബര്‍ അഞ്ചിന് ലോസ് ആഞ്ജലസില്‍ നടക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisement
inner ad
Continue Reading

crime

അടുത്ത ബന്ധുക്കൾ കേസിൽ കുടുങ്ങിയെന്നു തെറ്റിദ്ധരിപ്പിക്കും; പണം തട്ടുന്ന അന്തർ സംസ്ഥാന സംഘങ്ങൾ സജീവം

Published

on

ആലുവ: അടുത്ത ബന്ധുക്കളും മറ്റും കേസിൽ കുടുങ്ങിയെന്നു തെറ്റിദ്ധരിപ്പിച്ചു പണം തട്ടുന്ന അന്തർ സംസ്ഥാന സംഘങ്ങൾ സജീവമെന്നു പൊലീസ്. കഴിഞ്ഞ ദിവസം കീഴ്മാട് എടയപ്പുറം സ്വദേശിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഹിന്ദിയിൽ നന്നായി മറുപടി പറഞ്ഞതിനാൽ നടന്നില്ല. ഇതോടെ പതറിയ തട്ടിപ്പുകാരൻ സംഭാഷണം അവസാനിപ്പിച്ചു. ഫോൺ ഓഫാക്കുകയും ചെയ്തു. മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്നു ഫോണിൽ ബന്ധപ്പെട്ടാണു സംഘം പണം തട്ടാൻ ശ്രമിക്കുന്നതെന്നും അവർ പറയുന്നു.

Advertisement
inner ad

കഴിഞ ദിവസമാണ് എടയപ്പുറം സ്വദേശിയുടെ മകൾക്കു ദുബായിലാണ് ജോലി. അമ്മയുടെ ഫോണിലേക്കാണ് 12 അക്ക നമ്പറിൽ നിന്നു കോൾ എത്തിയത്. മകൾ ലഹരിക്കേസിൽ ഡൽഹി പൊലീസിന്റെ നിരീക്ഷണത്തിലാണെന്നു പറഞ്ഞതോടെ വീട്ടമ്മ ഫോൺ ഭർത്താവിനു കൈമാറി. മകൾ രക്ഷപ്പെടണമെങ്കിൽ തങ്ങൾ ആവശ്യപ്പെടുന്നതു ചെയ്യണമെന്നായിരുന്നു നിർദേശം. കാനഡയിൽ ആണു മകൾക്കു ജോലിയെന്നു പിതാവു കളവു പറഞ്ഞപ്പോൾ കനേഡിയൻ പൊലീസ് അറിയിച്ചതനുസരിച്ചാണ് ഇവിടെ അന്വേഷണം നടക്കുന്നതെന്നായി വിശദീകരണം. സംഭവം തട്ടിപ്പാണെന്നു മനസ്സിലായ പിതാവ് ഹിന്ദിയിൽ ക്ഷുഭിതനായി സംസാരിച്ചതോടെ ഫോൺ കട്ടായി. വിളിച്ചയാളുടെ പ്രൊഫൈൽ ചിത്രം പൊലീസ് വേഷത്തിലാണ്.
തട്ടിപ്പുകാർ വിളിക്കുന്നത് ഇന്റർനെറ്റ് കോളായതിനാൽ അവരെ കണ്ടെത്തുക പ്രയാസമാണെന്നു പൊലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

crime

ബവ്കോ ഔട്‌ലെറ്റിൽ നിന്ന് മദ്യം ലൈവായി മോഷ്ടിച്ച യുവാവ് രക്ഷപ്പെട്ടു

Published

on

കോഴിക്കോട്: ബവ്കോ ഔട്‌ലെറ്റിൽ നിന്ന് മദ്യം മോഷ്ടിക്കുന്നതിനിടെ പിടികൂടിയ യുവാവ് രക്ഷപ്പെട്ടു. പന്തീരാങ്കാവിൽ ഞായറാഴ്ച വൈകിട്ടാണ് യുവാവ് മദ്യം മോഷ്ടിക്കാനുള്ള ശ്രമം നടത്തിയത്. മദ്യക്കുപ്പി എടുത്ത് അരയിൽ തിരുകുന്നത് കണ്ട ജീവനക്കാർ ഇയാളെ പിടികൂടുകയായിരുന്നു. യുവാവിനെ കീഴ്പ്പെടുത്തി തട‍ഞ്ഞുവച്ചെങ്കിലും അൽപസമയത്തിനുള്ളിൽ ഇയാൾ രക്ഷപ്പെട്ടു.

Advertisement
inner ad

മൂന്നു പേരാണ് സംഘത്തിലുള്ളതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മനസ്സിലായി. മുൻപും മദ്യം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക പരിശോധനയിൽ നിന്ന് മനസ്സിലാകുന്നതെന്ന് ഷോപ് മാനേജർ എസ്. അരുൺ പറഞ്ഞു. വിശദമായ പരിശോധനകൾ നടത്തിവരികയാണ്. സംഭവത്തിൽ പന്തീരാങ്കാവ് പൊലീസിൽ കേസ് നൽകി. മോഷ്ടിക്കാൻ ശ്രമിച്ച ആളുടെ ഫോട്ടോയുണ്ടെങ്കിലും തിരിച്ചറിയാൻ സാധിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്.

Advertisement
inner ad
Continue Reading

Featured