Connect with us
48 birthday
top banner (1)

Bengaluru

കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം

Avatar

Published

on

മംഗളൂരു: കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മതിലിടിഞ്ഞ് വീണ് നാലംഗ കുടുംബത്തിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാള്‍ മുഡൂര്‍ കുത്താറുമദനി നഗറിലെ കെ. യാസീന്‍ (45), ഭാര്യ മറിയുമ്മ (40), മക്കളായ റിഫാന (17), റിയാന (11) എന്നിവരാണ് മരിച്ചത്.

ഉറങ്ങുന്നതിനിടെയാണ് അപകടം. ശക്തമായ മഴയില്‍ വീടിന് മുകളിലേക്ക് സമീപത്തെ മതിലിടിഞ്ഞ് വീഴുകയായിരുന്നു. മതിലിനൊപ്പം വൃക്ഷങ്ങളും വീടിനു മുകളില്‍ പതിച്ചത് അപകടം വര്‍ധിപ്പിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Advertisement
inner ad

സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ല ഡെപ്യൂട്ടി കമീഷണര്‍ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്ന കേസുകളിൽ വർധന

Published

on

ബെംഗളൂരു: കഴിഞ്ഞ 3 വർഷത്തിനിടെ പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നതുമായി ബന്ധപ്പെട്ട കേസുകൾ വർധിച്ചതായി കർണാടക ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്ക്. 2021ൽ 88 കേസുകളായിരുന്നെങ്കിൽ 2022ൽ 102, 2023ൽ 144 എന്നിങ്ങനെയാണ് വർധനവ്. ബെംഗളൂരുവിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. വനിതാ–ശിശുക്ഷേമ രംഗത്തു പ്രവർത്തിക്കുന്ന മൈസൂരുവിലെ സന്നദ്ധസംഘടനയായ ‘ഒടനടി സേവാ സംസ്ഥ’ വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

Continue Reading

Bengaluru

ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം, മലയാളി യുവാവിന് ദാരുണന്ത്യം

Published

on

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ ചികിത്സയിലായിരുന്നു മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരുന്നു. എക്മോ സപ്പോർട്ടിലാണ് ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്തിയിരുന്നത്. തീപിടിത്തം ഉണ്ടായ ഇടത്ത് നിന്ന് മാറ്റി സൂരജിനെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രിക്ക് വീഴ്ച ഉണ്ടായെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വിവരം മറച്ചുവെക്കാനാണ് ആശുപത്രി അധികൃതരുടെ ശ്രമമെന്നും ബന്ധുക്കൾ പറഞ്ഞു.

Continue Reading

Bengaluru

ഡികെ ശിവകുമാറിനെതി രെ അന്വേഷണം തുടരാൻ സിബിഐയ്ക്ക് അനുമതിയില്ല

Published

on

ബംഗളൂരു: മുൻ ബിജെപി സർക്കാർ ചുമത്തിയ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന് ആശ്വാസം. കേസിൽ അന്വേഷണം തുടരാൻ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി കോടതി തള്ളി. ബിജെപി സർക്കാരാണ് ഡി.കെ.ശിവകുമാറിനെതിരെയുള്ള കേസ് സിബിഐയ്ക്ക് കൈമാറിയത്. കോൺഗ്രസ് സർക്കാർ സിബിഐ അന്വേഷണ അനുമതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സിബിഐയും ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീലും ഹൈക്കോടതിയെ സമീ പിച്ചത്. സിബിഐയും സംസ്ഥാന സർക്കാരും ഉൾപ്പെട്ട കേസായതിനാൽ ഹർജിക്കാർക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹർജികൾ കോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചത്.

Continue Reading

Featured