Connect with us
48 birthday
top banner (1)

Kerala

പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ട ലഹരി കടത്ത് സംഘത്തെ പിടികൂടി

Avatar

Published

on

മലപ്പുറം: പൊന്നാനിയിലും വെളിയങ്കോട് പരിസര പ്രദേശങ്ങളിലും ആഡംബര കാറില്‍ രാസ ലഹരി വില്‍പന നടത്തുന്ന സംഘത്തെ പിടികൂടി. വാഹന പരിശോധനക്ക് നിര്‍ത്താതെ എസ് ഐയെ ഇടിച്ച് പരിക്കേല്‍പ്പിച്ച കടന്ന ലഹരി സംഘത്തെ പിന്‍തുടര്‍ന്നാണ് കണ്ടെത്തി പിടികൂടിയത്. വെളിയങ്കോട് വലിയകത്ത് പള്ളിയില്‍ ഫിറോസ് (27), പൊന്നാനി തെകേപ്പുറം ചക്കരക്കാരന്റെ മുഹമ്മദ് റിയാസുദ്ദീന്‍ (24) എന്നിവരെ പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്ന് ലഹരി സംഘത്തെ നിരീക്ഷിച്ചു വരവെ സംഘം ബാംഗ്ലൂരില്‍ നിന്നും എം ഡി എം എ യുമായി കാറില്‍ വരുന്നതായി സംശയം തോന്നിയിരുന്നു. പൊന്നാനി എസ് ഐ ആര്‍ യു അരുണിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പൊന്നാനി ആനപടി പാലത്തിന് സമീപം പൊലീസ് പരിശോധന കണ്ട് ലഹരി കടത്ത് സംഘം വാഹനം വെട്ടിച്ച് ഓടിച്ച് പോകാന്‍ ശ്രമിച്ചു.തടയാന്‍ ശ്രമിച്ച എസ്.ഐയെ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും പൊലീസ് ജീപ്പില്‍ ഇടിപ്പിച്ച് നിര്‍ത്താതെ പോവുകയും ചെയ്തു.സംഘത്തെ ജീപ്പിലൂം ബൈക്കിലുമായി പിന്തുടര്‍ന്ന പൊലീസ് സംഘം വെളിയങ്കോട് പഴഞ്ഞി പാലത്തിന് സമീപം വെച്ച് സംഘത്തിന്റെ കാര്‍ കണ്ടെത്തി. വാഹനം ഒളിപ്പിച്ച് ഓടിപ്പോയ നാലു പ്രതികളില്‍ മുഖ്യ പ്രതി കൊളത്തേരി സാദിഖിന്റെ ബന്ധു വീടിന്റെ പോര്‍ച്ചിലാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ രഹസ്യ അറയില്‍ നിന്നും എംഡി എം എ യും പൊതിയാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറും ഇലക്ട്രിക് തുലാസും ഇരുമ്പ് വടികള്‍ ഉള്‍പ്പടെയുള്ള ആയുധങ്ങളും കണ്ടെടുത്തു. പുതുവത്സര വിപണി മുന്നില്‍കണ്ട് കൂടിയ അളവില്‍ ബാംഗ്ലൂരില്‍ നിന്നും കൊണ്ട് വന്നതാണ് എംഡിഎംഎ. സാദിഖിന്റെ മാതാവിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ലഹരിക്കടത്തിന് ഉപയോഗിക്കുന്ന ആഡംബര കാര്‍.വിദേശത്ത് ആയിരുന്ന സാദിഖ് നാട്ടിലെത്തി കഴിഞ്ഞ രണ്ടു വര്‍ഷമായി മറ്റ് ജോലികള്‍ക്ക് ഒന്നും പോകാതെ ബാംഗ്ലൂരില്‍ നിന്നും ലഹരി വസ്തുക്കള്‍ കടത്തി കൊണ്ട് വന്ന് സ്‌കൂള്‍ കോളേജ് കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്തുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ലഹരി വില്‍പന ചോദ്യം ചെയ്തതില്‍ പഴഞ്ഞി സ്വദേശിയെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പിക്കുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് സാദിഖ്.പൊന്നാനി പൊലിസ് ഇന്‍സ്‌പ്പെക്ടര്‍ ജലീല്‍ കറുതേടത്തിന്റെ നേതൃത്വത്തില്‍ പൊന്നാനി സബ് ഇന്‍സ്‌പെക്ടര്‍ ആര്‍. യു, അരുണ്‍, സീനിയര്‍ സിവില്‍ സര്‍വീസ് ഓഫീസര്‍മാരായ സജുകുമാര്‍ , നാസര്‍ ,പ്രശാന്ത് കുമാര്‍,സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ് ,സജീവ് ,കൃപേഷ്, സുമേഷ് എന്നിവര്‍ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടിയത്.രക്ഷപ്പെട്ട പ്രതികളെയും കടത്തി കൊണ്ട് വന്ന കൂടുതല്‍ മയക്ക് മരുന്നും കണ്ടെത്തുന്നതിനായി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു.

Ernakulam

ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; ഡിഐജിയെയും സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ

Published

on

തിരുവനന്തപുരം: നടി ഹണി റോസിനെതിരായ അധിക്ഷേപ കേസിൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ ബോബി ചെമ്മണൂരിന് വഴിവിട്ട സഹായം ചെയ്ത സംഭവത്തിൽ മധ്യമേഖല ജയിൽ ഡിഐജിയെയും കാക്കനാട് ജില്ലാ ജയിൽ സൂപ്രണ്ടിനെയും സസ്പെൻഡ് ചെയ്യാൻ ശുപാർശ.
ജയിൽ ആസ്ഥാന ഡിഐജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലാണ് രണ്ടു ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിക്ക് ശുപാർശ ചെയ്ത്. റിപ്പോർട്ടിന്മേൽ ആഭ്യന്തര സെക്രട്ടറിയാകും നടപടി സ്വീകരി ക്കുക.

കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണൂർ റിമാൻഡിൽ കഴിയുമ്പോഴാണ് മധ്യമേഖല ജയിൽ ഡി ഐജി പി. അജയകുമാർ ബോബിയുടെ സുഹൃത്തുക്കളുമായി ജയിലിൽ എത്തിയത്. ജയിൽ ചട്ടങ്ങൾ പാലിക്കാതെ ബോബിക്ക് രണ്ടുമണിക്കൂറിലധികം സമയം ചെലവഴിക്കാൻ ഇവർക്ക് അവസരം നൽകിയിരുന്നു. സൂപ്രണ്ടിന്റെ മുറിയിൽ ബോബിയെ വിളിച്ചു വരുത്തുകയും ജയിലിലെ പ്രോപ്പർട്ടി രജിസ്റ്ററിൽ തിരുത്തൽ വരുത്തുകയും ചെയ്‌തുവെന്നും ഡിഐജിയു ടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു

Advertisement
inner ad
Continue Reading

Kerala

ഷാരോൺ വധക്കേസ്:ശിക്ഷാവിധി തിങ്കളാഴ്ച; ഗ്രീഷ്മയ്ക്ക് ചെകുത്താന്‍റെ മനസെന്ന് പ്രോസിക്യൂഷൻ

Published

on

തിരുവനന്തപുരം: പാ​റ​ശാ​ല ഷാ​രോ​ൺ വധക്കേസിൽ അന്തി​മ വാ​ദം നെ​യ്യാ​റ്റി​ൻ​ക​ര അഡീഷണ​ൽ സെ​ഷ​ൻ​സ് കോടതിയിൽപൂർത്തിയായി. കേ​സി​ൽ പ്രതികൾക്കുള്ള ശിക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ്ര​ഖ്യാ​പിക്കും. കേ​സി​ൽ ദേ​വി​യോ​ട് രാ​മ​വ​ര്‍​മ​ന്‍​ചി​റ പൂമ്പള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ല്‍ ഗ്രീ​ഷ്മ​യും അമ്മാ​വ​ന്‍ നി​ർ​മ​ല​കു​മാ​ര​ൻ നാ​യ​രും കു​റ്റ​ക്കാ​രെ​ന്ന് കോ​ട​തി വെ​ള്ളി​യാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഗ്രീഷ്മയ്ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷൻ വാ​ദി​ച്ചു. പ്ര​തി ഒ​രു ദ​യ​യും അ​ർ​ഹി​ക്കു​ന്നി​ല്ല. ഗ്രീ​ഷ്മ​യ്ക്ക് ചെ​കു​ത്താ​ന്‍റെ മനസാണ്. ഷാ​രോ​ണി​ന്‍റെ സ്വ​പ്നം ഗ്രീ​ഷ്മ ത​ക​ർ​ത്തു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

അ​തേ​സ​മ​യം ശി​ക്ഷ​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെന്ന് ഗ്രീ​ഷ്മ കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ത​നി​ക്ക് പഠി​ക്ക​ണം. ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഗ്രീ​ഷ്മ കോ​ട​തി​ക്ക് കൈ​മാ​റി. ത​നി​ക്ക് 24 വ​യ​സു​മാ​ത്ര​മാ​ണ് പ്രായം. മാ​താ​പി​താ​ക്ക​ൾ​ക്ക് താ​ൻ ഒ​രാ​ൾ മാ​ത്ര​മേ ഉള്ളു​വെ​ന്നും ശി​ക്ഷ​യി​ൽ ഇ​ള​വ് ന​ൽ​ക​ണ​മെ​ന്നും ഗ്രീഷ്മ കോ​ട​തി​യി​ൽ വാ​ദി​ച്ചു. രേ​ഖാ​മൂ​ലം ത​നി​ക്ക് പറ​യാ​നു​ള്ള​തും ഗ്രീ​ഷ്മ എ​ഴു​തി ന​ൽ​കി. കേ​സി​ൽ ഉള്ള​ത് സാ​ഹ​ച​ര്യ തെ​ളി​വു​ക​ൾ മാ​ത്ര​മാ​ണെ​ന്നും ഗ്രീഷ്മ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു. ഗ്രീ​ഷ്മ​യു​ടെ സ്വകാ​ര്യ ചി​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ബ്ലാ​ക്മെ​യി​ൽ ചെയ്തു. ഷാ​രോ​ണി​ന് ബ്രൂ​ട്ട​ൽ മ​ന​സു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ്ര​തി​ഭാ​ഗം വാ​ദി​ച്ചു.

Advertisement
inner ad
Continue Reading

Kerala

ഷാരോണ്‍ വധക്കേസ്; ശിക്ഷാ വിധി ഇന്ന് 11 മണിക്ക്

Published

on

നെയ്യാറ്റിൻകര: ഷാരോണ്‍ വധകേസില്‍ ശിക്ഷാ വിധി ഇന്ന്. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മണിക്ക്‌ വിധി പറയും. ഒന്നാം പ്രതി ഗ്രീഷ്മയെ രാവിലെ 9.30 ന് തിരുവനന്തപുരം വനിതാ ജയിലില്‍ നിന്ന് നെയ്യാറ്റിന്‍കര കോടതിയിലേക്ക് കൊണ്ട് വരും. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറും കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. വിധി കേള്‍ക്കാന്‍ ഷാരോണിന്റെ മാതാപിതാക്കള്‍ ശിക്ഷാവിധി കേള്‍ക്കാര്‍ കോടതിയിലെത്തും.

Continue Reading

Featured