ഗുരുവായൂരിൽ ഭക്തരെ കടിച്ച നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു


തൃശൂർ: മണ്ണൂത്തി വെറ്റിനറി ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നായയ്ക്ക് പേ വിഷബാധ സ്ഥിരികരീച്ചത്. എട്ടുപേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഏഴുപേര്‍ക്ക് ദേവസ്വം മെഡിക്കല്‍ സെന്ററിലും ഒരാള്‍ക്ക് ചാവക്കാട് താലൂക്ക് ആശുപത്രിയിലും പ്രാഥമിക ശുശ്രൂഷ നല്‍കി. ഇവര്‍ പിന്നീട് മുളങ്കുന്നത്തുക്കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ പോണ്ടിച്ചേരി തിലാസ്‌പേട്ട് കാര്‍ സ്ട്രീറ്റില്‍ മഹേഷ് (42), മകന്‍ റിതിഷ് (7) എന്നിവര്‍ക്കു ഗുരുതരമായി പരുക്കേറ്റു. കൊയിലാണ്ടി മാവുള്ളിപുറത്തോട് അഭിഷേക് (25), പാലക്കാട് ചെങ്ങറക്കാട്ടില്‍ രമാദേവി (50), ചെന്നൈ ബജാജ് അപ്പാര്‍ട്‌മെന്റ്‌സ് നന്ദനം വെങ്കട്ട് (18), ചെങ്ങന്നൂര്‍ കള്ളിശേരി ഭാസ്‌കര വിലാസത്തില്‍ ചന്ദ്ര മോഹനന്‍ പിള്ള (57), മലപ്പുറം പുളിക്കല്‍ പങ്ങാട്ടുപുറത്ത് സിതാര (39), നിലമ്പൂര്‍ സ്വദേശി ബൈജു (46) എന്നിവര്‍ക്കാണ് കടിയേറ്റത്.

Related posts

Leave a Comment