Connect with us
48 birthday
top banner (1)

Death

മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയിൽ മൃതദേഹം

Avatar

Published

on

കൊച്ചി: മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറി മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പത്തടിയോളം ഉയരുമുള്ള ഗേറ്റില്‍ പൂര്‍ണ്ണ നഗ്നനായ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. അര്‍ദ്ധരാത്രിയാലാണ് സംഭവം നടന്നതെന്നാണ് നിഗമനം. പക്ഷിസങ്കേതത്തിലെ സുരക്ഷാ ജീവനക്കാരനാണ് മൃതദേഹം കണ്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Death

ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി മരിച്ചു

Published

on

മലപ്പുറം: ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ലോഡിങ് തൊഴിലാളി തല്‍ക്ഷണം മരിച്ചു. തൂവൂര്‍ ഐല്ലാശ്ശേരി വല്ലാഞ്ചിറ ഷംസുദ്ദീന്‍ ആണ് മരിച്ചത്. ഐലാശ്ശേരിയില്‍ വെള്ളിയാഴ്ച രാവിലെ 10നാണ് സംഭവം.

കര്‍ണാടകയില്‍ നിന്ന് മരവുമായി ഐല്ലാശ്ശേരി മരമില്ലിലെത്തിയ ലോറിയില്‍ നിന്ന് മരം ഇറക്കുന്നതിനിടെയാണ് അപകടം. ലോറിയുടെ മുകളില്‍ കയറി മരം താഴെയിറക്കുന്നതിനിടെ കാല്‍ തെറ്റി താഴെ വീഴുകയായിരുന്നു. മറ്റു തൊഴിലാളികള്‍ ഷംസുദ്ദീനെ എഴുന്നേല്‍പ്പിക്കുന്നതിനിടെ മറ്റൊരു മരത്തടി ഉരുണ്ട് ഇയാളുടെ ദേഹത്ത് വീഴുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും ഫര്‍ണിച്ചറുകള്‍ക്കുള്ള അക്വേഷ്യ മരത്തടിയുമായി എത്തിയതായിരുന്നു ലോറി.

Advertisement
inner ad
Continue Reading

Death

വൈക്കം തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണം

Published

on

വൈക്കം : തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടു മരണംബൈക്ക് യാത്രികരായ കുടവെച്ചൂർ സ്വദേശി വിജീഷ് (35 )പൂച്ചാക്കൽ സ്വദേശി അക്ഷയ് (19)എന്നിവരാണ് മരിച്ചത്

തോട്ടകം സ്വദേശി ആദിദേവിനെ പരുക്കുകളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം

Advertisement
inner ad

യുവാക്കൾ മൂന്ന് പേർ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നുമൃതദ്ദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

Advertisement
inner ad
Continue Reading

Death

പട്ടാമ്പിയിൽ ബൈക്കും ,ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Published

on

പാലക്കാട് : പട്ടാമ്പിയിൽ ബൈക്കും ,ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

പട്ടാമ്പി വാടാനംകുറിശ്ശിയില്‍ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു.
പൊയ്‌ലൂര്‍ താഴത്തേതില്‍ മുഹമ്മദാലിയുടെ മകൻ മുഹമ്മദ് ആമീന്‍ (21) ആണ് മരിച്ചത്.

Advertisement
inner ad

പട്ടാമ്പി കുളപ്പുള്ളി പാതയില്‍ വാടാനാംകുറുശ്ശി വില്ലേജ് ഓഫീസിന് മുന്‍വശത്തായിരുന്നു അപകടം.

അപകടത്തില്‍ പരിക്കേറ്റ ആമീനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
inner ad

സലീനയാണ് മാതാവ്.
സഹോദരങ്ങൾ: ഹിബ, തസ്‌നി, സന്‍ഹ

Advertisement
inner ad
Continue Reading

Featured