Global
അനുശോചന സമ്മേളനം നടത്തി
കോൺഗ്രസ് അഖിലേന്ത്യാ നേതാവും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ചണ്ഡിഗട്ട് പ്രദേശ് കോൺഗ്രസ് കമ്മറ്റി കേരള സെല്ലിന്റ നേതൃത്വത്തിൽ അനുശോചന സമ്മേളനം നടത്തി.ചാലക്കുടി MP ശ്രീ. ബെന്നി ബഹനാന്റെ വിഡിയോ സന്ദേശത്തിലൂടെ ആരംഭിച്ച സമ്മേളനത്തിൽ കേരളത്തിലെ വിവിധ വിഭാഗങ്ങളെയും, തൊഴിൽ മേഖലയെയും പ്രതിനിധാനം ചെയ്തു നിരവധി പേര് സംസാരിച്ചു.സെന്റ് മേരിസ് ഓർത്തഡോക് സ് ചർച് വികാരി ഫാ. അജു എബ്രഹാം, മർത്തോമാ ചർച് വികാരി ഫാ. നിധിൻ ചെറിയാൻ കോൺഗ്രസ് കേരള സെൽ ചെയർമാൻ ശ്രീ. ജോൺസൺ നേതാക്കളായ ശ്രീ വിജയ് തെക്കൻ, ശ്രീ ഹരിപ്രസാദ്, സുരേഷ് പങ്ങാത്, ബിജോയ് സ്കറിയ ബെന്റോ വക്കച്ചൻ, രാജേഷ് രമണൻ കേരള സമാജം പ്രസിഡന്റ് ശ്രീ. അരവിന്ദൻ,മോഹാളി മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീ. കെ. സി ജോസഫ്, അഡ്വ. ബെന്നി തോമസ്, സുജിത്ത് കുമാർ എന്നിവർ അനുശോചനം അർപ്പിച്ചു സംസാരിച്ചു. വർഷം തോറും ശ്രീ. ഉമ്മൻചാണ്ടിയുടെ പേരിൽ നന്മ മരം പദ്ധതി പ്രകാരം സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തന മികവ് പുലർത്തുന്നവർക്കും, മികച്ച പഠന മികവ് പുലർത്തുന്നവർക്കും പുരസ്‌കാരം ഏർപ്പെടുത്തി.
Featured
2024 ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
ലണ്ടന്‍: ഭൂമിയിലെ ഏറ്റവും ചൂടേറിയ വേനല്‍ക്കാലമായിരിക്കും ഈ വര്‍ഷത്തേതെന്ന് കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന സര്‍വിസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. 1991-2020 ദീര്‍ഘകാല ശരാശരിയേക്കാള്‍ 1.54 ഡിഗ്രി സെല്‍ഷ്യസാണ് യൂറോപ്പിലുടനീളം ഏറിയ ചൂട്. വ്യാവസായിക കാലഘട്ടത്തിന് മുമ്പുള്ള നിലവാരത്തേക്കാള്‍ ആഗോള ശരാശരി താപനില 1.5സെല്‍ഷ്യസ് കവിഞ്ഞ 14 മാസകാലയളവില്‍ 13ാമത്തെ മാസമായി ആഗസ്റ്റ് മാറി.
2015നു ശേഷം ഏറ്റവും തണുപ്പുള്ള വേനല്‍ക്കാലം ആയിരുന്നിട്ടും യൂറോപ്പില്‍ ഭൂരിഭാഗത്തും ശരാശരി വേനല്‍ക്കാലത്തേക്കാള്‍ ചൂട് അനുഭവപ്പെട്ടു. ഈ വര്‍ഷം ഇതുവരെയുള്ള ആഗോള ശരാശരി താപനില 0.7ഇ ആണ്. ഇത് 1991-2020 ലെ ശരാശരിയേക്കാള്‍ ഏറ്റവും ഉയരത്തിലാണ്. ഇതിന്റെ പ്രതിഫലനമായി ലോകമെമ്പാടും ഉഷ്ണതരംഗങ്ങളും തീവ്രമായ കാലാവസ്ഥാ ആഘാതങ്ങളും സംഭവിച്ചു. ഈ വേനല്‍ക്കാലത്ത് താപനിലയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ കൂടുതല്‍ തീവ്രമാകുമെന്നും കോപ്പര്‍നിക്കസ് ഡെപ്യൂട്ടി ഡയറക്ടര്‍ സാമന്ത ബര്‍ഗെസ് പറഞ്ഞു.
യൂറോപ്പിലുടനീളം വേനല്‍ക്കാലത്ത് താപനില റെക്കോര്‍ഡുകള്‍ തകര്‍ത്തു. ഓസ്ട്രിയ അവരുടെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. സ്പെയിന്റെ ഏറ്റവും ചൂടേറിയ മാസമായി ആഗസ്റ്റ് മാറി. യൂറോപ്പിലുടനീളമുള്ള തെക്ക്- കിഴക്കന്‍ പ്രദേശങ്ങളില്‍ ചൂട് കേന്ദ്രീകരിക്കുമ്പോള്‍ റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ്, യുകെ, പോര്‍ച്ചുഗലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങള്‍, ഐസ്ലാന്‍ഡ്, തെക്കന്‍ നോര്‍വേ എന്നിവിടങ്ങളില്‍ ഇത് തണുപ്പേറ്റി.
ആഗോള താപനില വര്‍ധനയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണം മനുഷ്യന്റെ പ്രവര്‍ത്തനങ്ങളാണെങ്കിലും എല്‍ നിനോ മൂലമുള്ള സ്വാഭാവിക കാലാവസ്ഥാരീതിയാണ് 2023ലും 24ലും റെക്കോര്‍ഡ് ചൂടിനിടയാക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2023 ജൂണ്‍ മുതല്‍ 2024 മെയ് വരെ എല്‍ നിനോ കിഴക്കന്‍ പസഫിക്കിലെ സമുദ്രോപരിതല താപനിയേറ്റി. ഉയര്‍ന്ന സമുദ്രോപരിതല താപനില അന്തരീക്ഷത്തിലേക്ക് കൂടുതല്‍ ചൂട് പ്രസരണം ചെയ്തു. എല്‍ നിനോ അവസാനിച്ചെങ്കിലും ആഗോള താപനില വര്‍ധിപ്പിക്കുന്നതിലുള്ള ഇതിന്റെ പങ്ക് 2024നെ മൊത്തത്തില്‍ സ്വാധീനിക്കും. വരും മാസങ്ങളില്‍ ലാ നിനയുടെ തണുത്ത ഘട്ടത്തിലേക്ക് പസഫിക് മേഖല കടക്കുമെന്ന് ആസ്ട്രേലിയന്‍ ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞര്‍ കരുതുന്നു.
Featured
ഉത്തര കൊറിയയിലെ വെള്ളപ്പൊക്കത്തില്‍ ആയിരങ്ങള്‍ മരിച്ചതിനെ തുടര്‍ന്ന് 30 ഉദ്യോഗസ്ഥര്‍ക്ക് വധ ശിക്ഷ നല്‍കി കിം ജോങ് ഉന്‍
പോങ്യോങ്: വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കാരണമുണ്ടായ മരണങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി ദക്ഷിണകൊറിയന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പ്രകൃതി ദുരന്തം കാരണം 1000ത്തോളം പേരാണ് ഉത്തര കൊറിയയില്‍ മരിച്ചത്. ചാഗാങ് പ്രവിശ്യയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചത്. മരണങ്ങള്‍ സംഭവിച്ചതിന് പുറമെ നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തു. പ്രളയത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കുമായിരുന്നുവെന്നും മരണങ്ങള്‍ ഉള്‍പ്പടെയുള്ള നഷ്ടത്തിന് ഉത്തരവാദികളെന്ന് കരുതുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കുമെന്നും കിം ജോങ് ഉന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി, കൃത്യവിലോപം തുടങ്ങിയ കുറ്റങ്ങളും ചാര്‍ത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ശിക്ഷ നടപ്പാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ 2019 മുതല്‍ ചാഗാംഗ് പ്രവിശ്യാ പാര്‍ട്ടി കമ്മിറ്റിയുടെ സെക്രട്ടറി കാങ് ബോങ്ഹൂണും ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടതായി ഉത്തര കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയില്‍ കനത്ത മഴയും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉത്തരകൊറിയയെ സാരമായി ബാധിച്ചിരുന്നു. ദുരന്ത ബാധിത പ്രദേശങ്ങള്‍ കിം ജോങ് ഉന്‍ നേരിട്ട് സന്ദര്‍ശിക്കുകയും ചെയ്തു.
15,400 ആളുകള്‍ക്ക് പ്യോംങ്യാങില്‍ അഭയമൊരുക്കുകയും ചെയ്തു. എന്നിരുന്നാലും, വെള്ളപ്പൊക്കത്തില്‍ നിരവധിയാളുകള്‍ മരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ കിം നിഷേധിച്ചു. ഉത്തരകൊറിയയുടെ അന്താരാഷ്ട്ര പ്രശസ്തിക്ക് കോട്ടം തട്ടാന്‍ വേണ്ടി ദക്ഷിണ കൊറിയ നടത്തുന്ന ബോധപൂര്‍വമായ ശ്രമം എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.
Global
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇല്ലാതെ ബലോൻ ദ് ഓർ പുരസ്‌കാരത്തിൻ്റെ ചുരുക്കപ്പട്ടിക
അമേരിക്ക: 2003 നു ശേഷം ആദ്യമായിട്ടാണ് ലോക ഫുട്ബോളിലെ ഈ സൂപ്പർ താരങ്ങളിൽ ഒരാളെങ്കിലുമില്ലാതെ മികച്ച ലോക ഫുട്ബോളർ പുരസ്കാരത്തിനുള്ള 30 അംഗ പട്ടിക പുറത്തുവരുന്നത്. ഒക്ടോബർ 28 നാണ് പുരസ്കാര പ്രഖ്യാപനം.
മെസ്സി 8 തവണയും ക്രിസ്‌റ്റ്യാനോ 5 തവണയും ബലോൻ ദ് ഓർ നേടിയിട്ടുണ്ട്.
ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ,സ്‌പാനിഷ് താരങ്ങളായ റോഡ്രി, ലമീൻ യമാൽ, ഫ്രഞ്ച് താരം കിലിയൻ എംബപെ, ഇംഗ്ലിഷ് താരങ്ങളായ ഹാരി കെയ്ൻ, ജൂഡ് ബെലിങ്ങാം, നോർവേ താരം ഹാളണ്ട് തുടങ്ങിയവർ ഇത്തവണ പട്ടികയിൽ ഉണ്ട്.
-
Featured4 weeks ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Kerala3 months ago
ജീവനക്കാർക്കായി സർക്കാരിൻ്റേത് ‘ക്രൂരാനന്ദം’ പദ്ധതി; സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News2 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business4 weeks ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business2 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login