Sports
രോഹിത്തിന് സെഞ്ച്വറിയും ജഡേജയ്ക്ക് അര്‍ധ സെഞ്ച്വറിയും
രാജ്കോട്ട്: രോഹിത്തിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയും(106) ജഡേജയുടെ അര്‍ധ സെഞ്ച്വറിയും(68) ഇന്ത്യയെ ഫോമാക്കി.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 55 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സെടുത്തിട്ടുണ്ട്. 167 പന്തില്‍ 11 ഫോറും രണ്ടു സിക്സും ഉള്‍പ്പെടെ 106 റണ്‍സെടുത്ത രോഹിത്തും 132 പന്തുകള്‍ നിന്ന് ആറ് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 69 റണ്‍സെടുത്ത ജദേജയുമാണ് ക്രീസില്‍.
33 ന് 3 എന്ന നിലയില്‍ നിന്നാണ് രോഹിതും ജഡേജയും ചേര്‍ന്ന് ഇന്ത്യയെ ഭേതപ്പെട്ട സ്കോറിലേക്കെത്തിച്ചത്. 10 റണ്‍സെടുത്ത ഓപണര്‍ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. മാര്‍ക്ക് വുഡിന്റെ പന്തില്‍ ജോ റൂട്ട് പിടിച്ചാണ് പുറത്താക്കിയത്. മൂന്നാമനായി ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ ഒമ്പത് പന്തില്‍ റണ്‍സൊന്നും എടുക്കാതെ മാര്‍ക്ക് വുഡിന്റെ പന്തില്‍ കീപ്പര്‍ ബെന്‍ ഫോക്സിന് ക്യാച്ച് നല്കി മടങ്ങി. തുടര്‍ന്നെത്തിയ രജിത് പട്ടിദാറിനെ (5) നിലയുറപ്പിക്കും മുന്‍പെ ടോം ഹാര്‍ട്ലി പുറത്താക്കി. അരങ്ങേറ്റ മത്സരത്തിനൊരുങ്ങിയ സര്‍ഫറാസ് ഖാനെയും ദ്രുവ് ജുറേലും മറികടന്നാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജദേജ രോഹിതിന് കൂട്ടായി ക്രീസിലെത്തിയത്. 74 പന്തുകളില്‍ നിന്ന് എട്ടുഫോറുകള്‍ ഉള്‍പ്പെടെയാണ് രോഹിത് 52 റണ്‍സെടുത്തത്.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓരോ മത്സരങ്ങള്‍ ജയിച്ച് 1-1 നിലയിലാണ് ഇരുടീമും. സീനിയര്‍ ബാറ്റര്‍മാരായ വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ അഭാവത്തില്‍ പുതുമുഖങ്ങളെ അണിനിരത്തിയാണ് ടീം ഇന്ത്യ ഇറങ്ങിയത്. പേസര്‍ മുഹമ്മദ് സിറാജും ഓള്‍റൗണ്ടര്‍ രവീന്ദ്രജദേജയും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ അക്സര്‍ പട്ടേലും മുകേഷ് കുമാറും പുറത്തായി.
Global
വിരമിക്കല്‍ പ്രഖ്യാപിച്ച് റാഫേല്‍ നദാല്‍
മാഡ്രിഡ്: ലോകം കണ്ട ഇതിഹാസ ടെന്നിസ് താരങ്ങളില്‍ ഒരാളായ റഫേല്‍ നദാല്‍ ടെന്നിസ് കോര്‍ട്ടില്‍നിന്ന് പിന്‍വാങ്ങുന്നു. സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച പ്രത്യേക വിഡിയോയിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ‘ഞാന്‍ പ്രൊഫഷനല്‍ ടെന്നിസില്‍നിന്ന് വിരമിക്കുകയാണെന്ന് നിങ്ങളെ അറിയിക്കുന്നു. കഴിഞ്ഞുപോയത്, വളരെ ബുദ്ധിമുട്ടുള്ള വര്‍ഷങ്ങളായിരുന്നു എന്നതാണ് യാഥാര്‍ഥ്യം, പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം’ -താരം വിഡിയോയില്‍ അറിയിച്ചു.
നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലായിരിക്കും സ്?പെയിന്കാരന്റെ അവസാന മത്സരം. 22 ഗ്രാന്‍ഡ്സ്ലാം ?കിരീടമടക്കം 92 എ.ടി.പി കിരീടങ്ങളാണ് കരിയറില്‍ അലങ്കാരമായുള്ളത്. കളിമണ്‍ കോര്‍ട്ടിലെ രാജാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരം 14 ഫ്രഞ്ച് ഓപണും നാല് യു.എസ് ഓപണും രണ്ട് വീതം ആസ്ട്രേലിയന്‍ ഓപണും വിംബിള്‍ഡണും സ്വന്തമാക്കിയിട്ടുണ്ട്. ഗ്രാന്‍ഡ്സ്ലാം കിരീട നേട്ടത്തില്‍ നൊവാക് ദ്യോകോവിച് മാത്രമാണ് നദാലിന് മുന്നിലുള്ളത്. ഒളിമ്പിക്സില്‍ സിംഗിള്‍സിലും ഡബിള്‍സിലും സ്വര്‍ണം നേടിയിട്ടുള്ള താരം, അഞ്ചുതവണ സ്?പെയിനിനെ ഡേവിസ് കപ്പ് ജേതാക്കളാക്കുന്നതിലും നിര്‍ണായക പങ്കുവഹിച്ചു.
കരിയറിന്റെ അവസാനത്തില്‍ താരത്തെ നിരന്തരം പരിക്കുകള്‍ വേട്ടയാടിയിരുന്നു. പാരിസ് ഒളിമ്പിക്സിന് ശേഷം നദാലിന് കോര്‍ട്ടില്‍ ഇറങ്ങാനായിരുന്നില്ല.
Alappuzha
നെഹ്റു ട്രോഫി: വിഡിയോ പരിശോധന നാളെ
ആലപ്പുഴ: വിധിത്തര്‍ക്കത്തിന് പിന്നാലെ നെഹ്റു ട്രോഫി ഫൈനല്‍ മത്സരത്തിലെ വിഡിയോ ദൃശ്യം വീണ്ടും പരിശോധിക്കും. ജില്ല കലക്ടര്‍ അലക്സ് വര്‍ഗീസ്, സബ് കലക്ടര്‍ സമീര്‍ കിഷന്, എ.ഡി.എം എന്നിവര്‍ അംഗങ്ങളായ ടെക്നിക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച സൂക്ഷമപരിശോധന നടത്തി വിജയിയെ പ്രഖ്യാപിക്കും.
ഫൈനല്‍ മത്സരത്തില്‍ അന്തിമവിശലകനം നടത്താതെ കാരിച്ചാല്‍ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചതിനെതിരെ വി.ബി.സി കൈനകരിയും (വീയപുരം ചുണ്ടന്), സ്റ്റാര്‍ട്ടിങ് പോയന്റിലെ അപാകതമൂലം ട്രോഫി നഷ്ടപ്പെട്ടെന്ന് ആരോപിച്ച് നടുഭാഗം ചുണ്ടന് വള്ളസമിതിയും (കുമരകം ടൗണ്‍ ബോട്ട് ക്ലബ്) നല്കിയ പരാതി പരിഗണിച്ചാണ് എന്‍.ടി.ബി.ആര് സൊസൈറ്റി ചെയര്‍മാന്‍കൂടിയായ ജില്ല കലക്ടറുടെ ഇടപെടല്‍. ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റിയെ ബുധനാഴ്ച തെരഞ്ഞെടുക്കും. വിജയിയെ തെറ്റായി പ്രഖ്യാപിച്ചത് പുനഃപരിശോധിക്കണമെന്നാണ് പ്രധാന ആവശ്യം.
വിവിധ മത്സരങ്ങള്‍ക്കിടിയില്‍ ഓളത്തിലൂടെയും ഒഴുക്കിലൂടെയും നീന്തിവന്ന പലരും തുണുകളില് പിടിച്ചുകിടന്നതിനാല്‍ സ്ഥാനചലനമുണ്ടായി. ഈസാഹചര്യത്തില്‍ 0.5 മില്ലി സെക്കന്‍ഡില്‍ കാരിച്ചാല്‍ വിജയിയായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നും ദൃശ്യങ്ങളില്‍ വീയപുരം ചുണ്ടന് ആദ്യമെത്തുന്നത് വ്യക്തമാണെന്നും പരാതിയിലുണ്ട്. ഫൈനല്‍ മത്സരത്തിന് മുമ്പ് ഒഫീഷ്യല്‍ ബോട്ട് ട്രാക്കില്‍ കയറ്റിയതിനാല്‍ തുഴയാന്‍ തയാറെടുപ്പ് നടത്തിയിരുന്നില്ല. തുഴച്ചിലുകാര്‍ തുഴ ഉയര്‍ത്തി കാണിച്ചിട്ടും ചീഫ് സ്റ്റാര്‍ട്ടര്‍ അവഗണിച്ച് മത്സരം ആരംഭിച്ചുവെന്നാണ് നടുഭാഗം ചുണ്ടന്റെ പരാതി. ഇക്കാര്യങ്ങളടക്കം പരിഗണിച്ചാണ് ‘മത്സരദൃശ്യം’ വീണ്ടും പരിശോധിക്കുന്നത്.
ശനിയാഴ്ച നടന്ന നെഹ്റു ട്രോഫി വള്ളംകളിയില്‍ 0.5 മില്ലി മൈക്രോ സെക്കന്‍ഡ് വ്യത്യാസത്തിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് (4.29.785) ജേതാവായത്. വി.ബി.സി കൈനകരിയുടെ വീയപുരം ചുണ്ടന് (4.29.790) രണ്ടും കുമരകം ടൗണ്‍ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന് (4.30.13) മൂന്നും നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടന് (4.30.56) നാലും സ്ഥാനവും നേടി.
പാകപ്പിഴയുണ്ടായാല്‍ വള്ളങ്ങളുടെ ക്യാപ്റ്റന്മാരുമായും ക്ലബ് പ്രതിനിധികളുമായും സംസാരിച്ച് ബോധ്യപ്പെടുത്തിയാണ് സാധാരണ ഫലപ്രഖ്യാപനം നടത്തുന്നത്. മത്സരത്തിന് ഉപയോഗിച്ചത് ഒളിമ്പിക്സിലെ സാങ്കേതികവിദ്യയായിരുന്നു. മത്സരം കഴിഞ്ഞയുടന്‍ വീയപുരവും കാരിച്ചാലും ഒരേസമയം (4.29 മിനിറ്റ്) ഫിനിഷ് ചെയ്ത സമയമാണ് ടൈംമറില്‍ കാണിച്ചത്.
തൊട്ടുപിന്നാലെയാണ് മില്ലി മൈക്രോ സെക്കന്‍ഡ് എഴുതിക്കാണിച്ച് തിരുത്തിയത് രാഷ്ട്രീയപ്രേരിതമായ അട്ടിമറിയാണെന്നാണ് വി.ബി.സി കൈനകരിയുടെ ആരോപണം.
Alappuzha
ആവേശം വാനോളം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: നെഹ്റുട്രോഫി വള്ളംകളി നാളെ
ആലപ്പുഴ: 70-ാമത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി:നെഹ്റുട്രോഫി വള്ളംകളി നാളെനെഹ്റു ട്രോഫി വള്ളംകളിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 28ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് ഉദ്ഘാടന ചടങ്ങ് നടക്കും.ഉദ്ഘാടന സമ്മേളനത്തില്‍ മന്ത്രിമാര്‍, ജില്ലയിലെ എം പിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കളക്ടര്‍ അലക്സ് വര്‍ഗീസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാംസ്കാരിക കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളും സാംസ്കാരിക ഘോഷയാത്രയും ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റി സംഘടിപ്പിക്കാറുള്ള വഞ്ചിപ്പാട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കി. റോയല്‍ എന്‍ഫീല്‍ഡാണ് ഇത്തവണത്തെ ടൈറ്റില്‍ സ്പോണ്സര്. കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. സ്പീഡ് ബോട്ടുകളുടെ സഞ്ചാരത്തിലും ഡ്രോണുകളുടെ ഉപയോഗത്തിലും കര്‍ശന നിയന്ത്രണം ഉറപ്പുവരുത്തിയിട്ടുണ്ട്. അഞ്ചു ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ വഴിയും ബാങ്ക് ഓഫ് ബറോഡ, എസ് ബി ഐ എന്നീ ബാങ്കുകളിലൂടെ ഓണ്‍ലൈനായും ടിക്കറ്റ് വില്പന പുരോഗമിക്കുകയാണ്. നിരവധി സ്പോണ്‍സര്‍മാരും വള്ളംകളി നടത്തിപ്പുമായി സഹകരിക്കുന്നുണ്ട്.
ഒന്‍പത് വിഭാഗങ്ങളിലായി 74 വള്ളങ്ങളാണ് ഇക്കുറി നെഹ്റു ട്രോഫിയില്‍ മാറ്റുരയ്ക്കുന്നത്. ചുണ്ടന് വള്ളങ്ങളുടെ വിഭാഗത്തില്‍ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3,ഇരുട്ടുകുത്തി എ ഗ്രേഡ്-4,ഇരുട്ടുകുത്തി ബി ഗ്രേഡ്-16,ഇരുട്ടുകുത്തി സി ഗ്രേഡ്-14,വെപ്പ് എ ഗ്രേഡ്-7,വെപ്പ് ബി ഗ്രേഡ്-4,തെക്കനോടി തറ-3,തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം. രാവിലെ 11 ന് മത്സരങ്ങള്‍ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും ചെറു വള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനല്‍ മത്സരങ്ങള്‍. ചുണ്ടന് വള്ളങ്ങളുടെ മത്സരത്തില്‍ അഞ്ചു ഹീറ്റ്സുകളാണുള്ളത്. ആദ്യ നാല് ഹീറ്റ്സുകളില്‍ നാലു വീതം വള്ളങ്ങളും അഞ്ചാമത്തെ ഹീറ്റ്സില്‍ മൂന്ന് വള്ളങ്ങളുമാണ് മത്സരിക്കുക. മികച്ച സമയം കുറിച്ച് ആദ്യമെത്തുന്ന നാലു വള്ളങ്ങളാണ് നെഹ്റു ട്രോഫിക്കു വേണ്ടിയുള്ള ഫൈനല്‍ പോരാട്ടത്തിനായി ഇറങ്ങുക. ചെറുവള്ളങ്ങളുടെ എല്ലാ വിഭാഗങ്ങളിലും ഫിനിഷ് ചെയ്യുന്ന സമയം പരിഗണിച്ചാണ് ജേതാക്കളെ തീരുമാനിക്കുന്നത്. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെഹ്റു പവലിയന്റെയും താത്കാലിക ഗാലറികളുടെയും നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. യന്ത്രവത്കൃത സ്റ്റാര്‍ട്ടിംഗ് സംവിധാനവും ഫോട്ടോ ഫിനിഷിംഗ് സംവിധാനവും സജ്ജമാണ്. വള്ളംകളി കാണാനെത്തുന്നവര്‍ക്കായി കൂടുതല്‍ ബോട്ടുകളും ബസുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അയല്‍ ജില്ലകളിലെ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകുന്നേരം തിരികെയും പ്രത്യേക സര്‍വീസുകളുണ്ടാകും. ഇതിനു പുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആര്‍ടിസി ബജറ്റ് സെല്ലിന്റെ നേതൃത്വത്തില്‍ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഒരുക്കിയിട്ടുണ്ട്. പാസുള്ളവര്‍ക്കു മാത്രമാണ് വള്ളംകളി കാണുന്നതിന് ഗാലറികളിലേക്ക് പ്രവേശനം അനുവദിക്കുക. ഇതിനായി ഫിനിഷിംഗ് പോയിന്റിലേക്കുള്ള റോഡില്‍ പ്രത്യേക ബാരിക്കേഡ് ഉണ്ടാകും. സി ഡിറ്റ് തയ്യാറാക്കിയ ഹോളോഗ്രാം പതിച്ച ടിക്കറ്റുകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാസില്ലാതെ കയറുന്നവര്‍ക്കും വ്യാജ പാസുകളുമായി എത്തുന്നവര്‍ക്കും പാസില്ലാതെ ബോട്ടിലും മറ്റും ആളുകളെ എത്തിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി ഉണ്ടാകും.
വള്ളംകളി കഴിഞ്ഞ് നെഹ്റു പവലിയനില്‍ നിന്ന് തിരികെ പോകുന്നവര്‍ക്കായി ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വള്ളംകളിയുടെ നിയമാവലി പാലിക്കാത്ത വള്ളങ്ങളെയും തുഴച്ചില്‍ക്കാരെയും കണ്ടെത്തുന്നതിനും മറ്റു നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിനുമായി വീഡിയോ ക്യാമറകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും. മത്സരസമയത്ത് കായലില്‍ ഇറങ്ങിയും മറ്റും മത്സരം തടസപ്പെടുത്താന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യും. വള്ളംകളി കാണുന്നതിനായി പുന്നമട കായലില്‍ നെഹ്റു പവലിയന്റെ വടക്കുഭാഗം മുതല്‍ ഡോക്ക് ചിറ വരെ നിശ്ചിത ഫീസ് അടയ്ക്കാതെ നിര്‍ത്തിയിടുന്ന മോട്ടോര്‍ ബോട്ടുകള്‍, ഹൗസ് ബോട്ടുകള്‍, മറ്റു യാനങ്ങള്‍ എന്നിവയ്ക്കെതിരെയും നടപടി സ്വീകരിക്കും. ഈ മേഖലയില്‍ ബോട്ടുകളും മറ്റും നിര്‍ത്തിയിട്ട് വള്ളംകളി കാണുന്നതിന് ആലപ്പുഴ റവന്യു ഡിവിഷന് ഓഫീസില്‍ നിശ്ചിത ഫീസ് അടച്ച് മുന്‍കൂര്‍ അനുമതി വാങ്ങണം. രാവിലെ എട്ട് മണിക്ക് ശേഷം അനധികൃതമായി ട്രാക്കില്‍ പ്രവേശിക്കുന്ന ബോട്ടുകളും ജലയാനങ്ങളും പിടിച്ചെടുക്കുന്നതും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്റ് ചെയ്യുന്നതുമാണ്. അനൗണ്‍സ്മെന്റ്, പരസ്യബോട്ടുകള്‍ എന്നിവ രാവിലെ എട്ടിനുശേഷം ട്രാക്കിലും പരിസരത്തും പ്രവേശിക്കാന്‍ പാടില്ല. മൈക്ക് സെറ്റുകളും പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. വള്ളംകളി ദിവസം പുന്നമട കായലില്‍ ട്രാക്കിന് കിഴക്കുഭാഗത്തും പരിസരത്തുമായി അടുപ്പിക്കുന്നതും സഞ്ചരിക്കുന്നതുമായ ഹൗസ് ബോട്ടുകളിലും മോട്ടോര്‍ ബോട്ടുകളിലും അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ല. ടൂറിസിസ്റ്റ് ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുത്തിട്ടുള്ളവര്‍ ബോട്ടില്‍ നെഹ്റു പവലിയനിലേക്ക് പോകുന്നതിനായി രാവിലെ പത്തിന് ഡിടിപിസി ജെട്ടിയില്‍ എത്തണം. വള്ളംകളി കാണുന്നതിന് ബോട്ട് ഉള്‍പ്പടെ പാസ് എടുത്തിട്ടുള്ളവരും രാവിലെ പത്തിന് മുന്‍പ് എത്തേണ്ടതാണ്. ഹരിതചട്ടം പാലിച്ചാണ് വള്ളംകളി നടത്തുന്നത്. ഗാലറികളില്‍ പ്രവേശിക്കുന്നവരും കരയില്‍ നില്‍ക്കുന്നവരും കനാലിലേക്കും കായലിലേക്കും പ്ലാസ്റ്റിക് കുപ്പികളോ മറ്റ് മാലിന്യങ്ങളോ വലിച്ചെറിയരുത്. രാവിലെ പത്തിന് ശേഷം ഡിടിപിസി ജെട്ടി മുതല്‍ പുന്നമട കായലിലേക്കും തിരിച്ചും ബോട്ട് സര്‍വീസ് അനുവദിക്കില്ല.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login