Connect with us
48 birthday
top banner (1)

Kerala

എസ്എഫ്ഐ നേതാക്കളുടെ ക്രൂരമർദ്ദനത്തെ തുടർന്ന് വിദ്യാർഥി ആത്മഹത്യ ചെയ്ത കേസ്; കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ്

Avatar

Published

on

വയനാട്: പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ എസ്എഫ്ഐ നേതാക്കളുടെ ക്രൂരമർദ്ദനത്തെ തുടർന്ന് രണ്ടാം വര്‍ഷ വിദ്യാർഥി സിദ്ധാർഥ്‌ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ്. 18 പ്രതികളിൽ 6 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും എസ്എഫ്ഐ നേതാക്കളടക്കം 12 പേർ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. ഇവരെ ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള പ്രതിപ്പട്ടിക ഇനിയും നീളുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇതുവരെയുള്ള അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് വ്യക്തമാക്കുന്നത്. കൽപ്പറ്റ ഡി വൈ എസ് പി ടി എൻ സജീവനാണ് കേസ് അന്വേഷിക്കുന്നത്.

Advertisement
inner ad

അതേസമയം സിദ്ധാർഥ് ക്രൂര മർദനത്തിന് ഇരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. ശരീരത്തിൽ മൂന്നുനാൾ വരെ പഴക്കമുള്ള പരിക്കുകൾ ഉണ്ടെന്നും പോസ്റ്റുമോർട്ടത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. സിദ്ധാർത്ഥിന്‍റെ ശരീരത്തിലാകെ മർദനമേറ്റ പാടുകളുണ്ട്. മരണത്തിന്‍റെ രണ്ടോ, മൂന്നോ ദിവസം മുമ്പുണ്ടായ പരിക്കുകളാണിതെന്ന് വ്യക്തമായിട്ടുണ്ട്. തലയ്ക്കും താടിയെല്ലിനും മുതുകിനും ക്ഷതേമറ്റിട്ടുണ്ട്. കനമുള്ള എന്തെങ്കിലും കൊണ്ടാകാം മർദനമെന്നാണ് നിഗമനം. എന്നാൽ, തൂങ്ങി മരണമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ പതിനെട്ടിന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സിദ്ധാർത്ഥിനെ ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

അതിനിടെ സിദ്ധാർത്ഥിനെ കോളേജിലെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്നാരോപിച്ച് അച്ഛൻ ജയപ്രകാശ് രംഗത്തെത്തിയിരുന്നു. സഹപാഠികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.

Advertisement
inner ad

Kerala

സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഇടിയോടുകൂടിയ മഴയ്ക്ക് സാ​ധ്യ​ത

Published

on

തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഇടിയോ​ടു​കൂ​ടി​യ ഇ​ട​ത്ത​രം മഴയ്ക്ക് സാ​ധ്യ​ത. ഒറ്റപ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഇ​ന്നും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലും ഇ​ടി​യോ​ടു​കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കും സാ​ധ്യ​ത​യു​ണ്ട്. വി​വി​ധ ജി​ല്ല​ക​ളി​ൽ കേന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. മ​ന്നാ​ർ ക​ട​ലി​ടു​ക്കി​നും ശ്രീ​ല​ങ്ക​യ്ക്കും മു​ക​ളി​ലാ​യി ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി മ​റ്റൊ​രു ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു. കൂ​ടാ​തെ തെ​ക്ക​ൻ അ​റ​ബി​ക്ക​ട​ലി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യും ച​ക്ര​വാ​ത​ച്ചു​ഴി സ്ഥി​തി​ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഫ​ല​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കു​ന്ന​ത്.

Advertisement
inner ad
Continue Reading

Ernakulam

രാജ്ഭവൻ മാർച്ചിനു മുന്നോടിയായി പോത്താനിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി വിളംബര ജാഥ നടത്തി

Published

on

പോത്താനിക്കാട്: വ്യാപാരികൾക്ക് കെട്ടിട വാടകയിൽ 18% നികുതി ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഏഴാം തിയതി നടക്കുന്ന രാജ്ഭവൻ മാർച്ചിനു മുന്നോടിയായി പോത്താനിക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ വിളംബര ജാഥ ജില്ലാ വൈസ് പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാബു വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.വൈ ബേബി, ട്രഷറർ മനോജ്‌ കല്ലിടുമ്പിൽ, അനിൽ അബ്രഹാം, ആനി സണ്ണി, ലീന ബിജു, ബേബി പോൾ, സണ്ണി മാത്യു, ബിന്ദു ബിജു തുടങ്ങിയവർ പ്രസംഗിച്ചു.

Continue Reading

Ernakulam

‘പുറത്താക്കിയ നടപടി ഗൂഢാലോചനയുടെ ഭാഗം; നാലുപേരിൽ നിന്ന് ഉണ്ടായത് വളരെ മോശം അനുഭവം’ കേസുമായി മുന്നോട്ടുപോകാന്‍ സാന്ദ്ര തോമസ്

Published

on

കൊച്ചി: നിർമാതാക്കളുടെ സംഘടനയിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ പ്രതികരിച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ സംഘടനയിൽ നിന്നും പുറത്താക്കിയത് എന്ന് സാന്ദ്ര തോമസ് പറഞ്ഞു. സംഘടനയിലെ അംഗങ്ങൾക്കെതിരെ താൻ നൽകിയ കേസുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്നും എത്ര മൂടി വച്ചാലും സത്യം പുറത്തുവരിക തന്നെ ചെയ്യുമെന്നും ഇവ‌ർ കൂട്ടിച്ചേർത്തു.

‘‘തീർച്ചയായും ഗൂഢാലോചനയുടെ ഫലമായാണ് എന്നെ പുറത്താക്കിയ ഈ നടപടി വന്നിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് എന്നെ പുറത്താക്കുക എന്ന തീരുമാനം എടുത്തത് തന്നെ. ആരൊക്കെ ചേർന്ന് പുറത്താക്കി എന്ന് ചോദിച്ചാൽ അത് ഭാരവാഹികൾ ഒക്കെ തന്നെയാണെന്നു പറയേണ്ടി വരും. ഞാൻ ആർക്കെതിരെ ആണോ കേസ് കൊടുത്തത് അവരും പിന്നെ സിനിമയിലെ പവർ ഗ്രൂപ്പും ചേർന്നാകും എന്നെ പുറത്താക്കിയത്. ഇവർ എത്ര മൂടി വച്ചാലും സത്യം പുറത്തുവരും. ഒരു ജോലി സ്ഥലത്തെ ജോലിക്കാർക്ക് ലൈംഗികാതിക്രമം നേരിട്ടാൽ അത് പോയി പറയാൻ ഒരിടമുണ്ട്. പക്ഷേ ഞാൻ ഒരു തൊഴിലുടമയാണ്. എന്നെപ്പോലെ ഒരാൾക്ക് അത് പോയി പറയാൻ ഒരു ഇടമില്ല. അതുകൊണ്ട് ഇതുപോലൊരു പ്രശ്നം ഇനി ഇവിടെ ഉണ്ടാകരുത് എന്ന് കരുതിയിട്ടാണ്, മറ്റുള്ള സ്ത്രീകളുടെ കൂടെ നിന്ന് പോരാടാൻ ഞാൻ തീരുമാനിച്ചത്.

Advertisement
inner ad

സ്ത്രീകൾ സിനിമ ഇൻഡസ്ട്രിയൽ സേഫ് ആയിരിക്കണം അതുകൊണ്ടാണ് ഞാൻ അവർക്കൊപ്പംനിന്നത്. എന്നെപ്പോലെയുള്ള മറ്റു നിർമാതാക്കളായ സ്ത്രീകൾക്കും ഒക്കെ മോശമനുഭവം ഉണ്ടായിട്ടുണ്ട്. അത് അവരൊക്കെ തുറന്നു പറഞ്ഞിട്ടുമുണ്ട്. പലരും കേസുമായി മുന്നോട്ടുപോകാൻ പേടിയുള്ളതുകൊണ്ടാണ് മുന്നോട്ടു വരാത്തത്. ഞങ്ങളെ പോലെയുള്ളവർക്ക് ഇങ്ങനെ മുന്നോട്ടു വരാൻ കഴിഞ്ഞില്ലെങ്കിൽ സാധാരണ ഒരു അഭിനേതാവിന്റെയോ ടെക്നിഷ്യന്റെയോ അവസ്ഥ എന്തായിരിക്കും. അവരൊക്കെ മുന്നോട്ടു വന്നുകഴിഞ്ഞാൽ അവരൊക്കെ നേരിടേണ്ടിവരുന്ന പ്രശ്നങ്ങൾ എന്തായിരിക്കും. ഒരു പവർ പൊസിഷനിൽ ഇരിക്കുന്ന നിർമാതാവായ എനിക്ക് ഇത്രയും ബുദ്ധിമുട്ടുകൾ നേരിടുന്നതെങ്കിൽ ആർട്ടിസ്റ്റുകൾ ഒറ്റയ്ക്കാണ് ഇതെല്ലാം നേരിടേണ്ടി വരിക. അതൊക്കെ വളരെ പ്രയാസമുള്ള കാര്യമാണ്.

എന്നെ ഇൻഡസ്ട്രിയിൽ നിന്നും പുറത്തു നിന്നുമൊക്കെ പലരും വിളിച്ചിരുന്നു. കേസിൽ നിന്ന് പിന്മാറണം എന്ന രീതിയിലുള്ള സമ്മർദ്ദങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ഇനി ഒരിക്കലും സിനിമ ചെയ്യാൻ പറ്റില്ല എന്ന രീതിയിലുള്ള ഭീഷണികൾ ഉണ്ടായിട്. പക്ഷേ ഞാൻ കേസുമായി മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചു. എന്റെ കേസ് എന്നു പറയുന്നത് എന്റെ ബോധ്യമാണ്. എനിക്ക് ഉണ്ടായ അനുഭവമാണ്, അത് സത്യമാണ്. അതുകൊണ്ടുതന്നെ ഞാൻ അതുമായി മുന്നോട്ടുപോകും.

Advertisement
inner ad

എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രവർത്തി ഉണ്ടായിട്ടുണ്ട്. അതുതന്നെയാണ് എസ്ഐടിയിൽ ഇരിക്കുന്ന കേസ്. ബി. രാഗേഷ്, ഔസേപ്പച്ചൻ, അനിൽ തോമസ്, ആന്റോ ജോസഫ് ഇവർക്കെതിരെയാണ് ഞാൻ കേസ് കൊടുത്തിരിക്കുന്നത്. ഈ നാലുപേരിൽ നിന്നാണ് എനിക്ക് വളരെ മോശം അനുഭവം ഉണ്ടായത്. അത് എനിക്ക് ഇങ്ങനെ ഒരു പബ്ലിക് മീഡിയയിൽ സംസാരിക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് ആണ് പറയാത്തത്. കേസ് എസ്ഐടിയിൽ ഇരിക്കുന്നതുകൊണ്ട് കൂടുതൽ വിവരങ്ങൾ പറയാൻ കഴിയുകയില്ല. ഒരു സ്ത്രീയെന്ന നിലയിൽ വളരെ മോശം അനുഭവമാണ് ഉണ്ടായത്. എനിക്ക് വലിയ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയ അനുഭവമായിരുന്നു നിർമാതാക്കളുടെ അസോസിയേഷനിൽ നിന്നും ഉണ്ടായത്.

ആ കൂട്ടത്തിൽ നിന്ന് ഒരാൾ തന്നെ ഈ വിഷയത്തിൽ മനഃപൂർവം തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. ഇത് ഞാൻ അറിഞ്ഞു കഴിഞ്ഞിട്ട് എങ്ങനെയാണ് ഇങ്ങനെ ഒരു അസോസിയേഷന്റെ ഭാഗമായിട്ട് നിൽക്കുക. അതിന്റെ പിറ്റേദിവസം തന്നെ ഞാൻ ഇവരെ വിളിച്ച് എന്റെ ബുദ്ധിമുട്ട് അറിയിച്ചു. ഞാൻ ലിസ്റ്റിനോട് പറഞ്ഞു, അനിൽ തോമസിനോട് പറഞ്ഞു, എല്ലാവരോടും പറഞ്ഞു നിങ്ങൾ ചെയ്തത് ശരിയായില്ല എന്ന്. അനിൽ തോമസ്, ലിസ്റ്റിൻ എന്നിവർ എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു, എന്നിട്ട് പോലും അവരുടെ ഭാഗത്തുനിന്ന് ഒരു മോശം അനുഭവമുണ്ടായപ്പോൾ ഞാൻ തകർന്നുപോയി.

Advertisement
inner ad

മാനസികമായി എനിക്ക് ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാക്കി, ഞാൻ ഒരു പാനിക്ക് അറ്റാക്കിലേക്ക് വരെ പോയി. അതിൽ നിന്ന് റിക്കവർ ചെയ്തു വരാൻ ഇത്രയും സമയം എടുത്തു. എന്നെപ്പോലെ ധൈര്യമുള്ള ഒരു സ്ത്രീക്ക് ഇതിൽ നിന്ന് പുറത്ത് കടക്കാൻ ഇത്രയും ദിവസം ഉണ്ടായെങ്കിൽ ഒരു സാധാരണ സ്ത്രീയുടെ കാര്യം ഒന്നാലോചിച്ചു നോക്കൂ. അന്നത്തെ ഒരു ദിവസത്തെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് ഇപ്പോഴും വിഷമമാണ് തോന്നുന്നത്. എനിക്ക് ഇപ്പോഴും അതിൽ നിന്ന് പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യാവസ്ഥ. കേസുമായി മുന്നോട്ട് വരുന്ന പല സ്ത്രീകളും ഇതേ അവസ്ഥയിലൂടെ തന്നെ കടന്നു പോകും എന്നുറപ്പാണ്.’’–സാന്ദ്രയുടെ വാക്കുകൾ.

Advertisement
inner ad
Continue Reading

Featured