Connect with us
48 birthday
top banner (1)

Kannur

എ.ഡി.എമ്മിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ടവർക്കെതിരെ കേസെടുക്കണം: ചവറ ജയകുമാർ

Avatar

Published

on

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നിഷ്പക്ഷ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ ആത്മഹത്യാ പ്രേരണയടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് സെറ്റോ ചെയർമാൻ ചവറ ജയകുമാർ അഭിപ്രായപ്പെട്ടു. പത്തനംതിട്ട ജില്ലയിലേക്ക് സ്ഥലം മാറിപ്പോയ എ.ഡി.എമ്മിന് നൽകിയ യാത്രയയപ്പ് യോഗത്തിലാണ് ക്ഷണിക്കപ്പെടാതെ കടന്നുവന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗുരുതരമായ ആരോപണമുന്നയിച്ചത്. സ്ഥലം മാറിപ്പോകുന്നയാളിനെ പിന്തുടർന്നെത്തി വ്യക്തിഹത്യ ചെയ്യുകയായിരുന്നു. ഉപഹാരം നൽകുന്ന ചടങ്ങിൽ നിൽക്കുന്നില്ല എന്ന തരത്തിൽ അവഹേളിച്ച് സംസാരിക്കുകയുണ്ടായി. വിളിക്കാത്ത യോഗത്തിൽ പോയി എ.ഡി.എമ്മിനെ അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ ശക്തമായ നിയമനടപടിയെടുക്കണം.

കൈക്കൂലി ആവശ്യപ്പെട്ടെന്നും അത് നൽകിയതായും ഇപ്പോൾ ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയതായും സമൂഹമാധ്യമങ്ങളിൽ വ്യാപകമായ പ്രചരണം നടന്നുവരുന്നു. കൈക്കൂലി കൊടുത്തു എന്ന ധ്വനി വരുന്ന തരത്തിലാണ് ഇന്നലെ സംസാരിച്ചതെങ്കിൽ ഇന്ന് പരാതിക്കാരൻ അതേ കാര്യം ആരോപിച്ചുകൊണ്ട് രംഗത്ത് വരുകയും ചെയ്തിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് ഈ വിവരം നേരത്തെ അറിയാമായിരുന്നെങ്കിൽ വിജിലൻസ് ഉൾപ്പെടെയുള്ള നിയമസംവിധാനങ്ങളെ അറിയിക്കുകയായിരുന്നു ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിൽ അവർ ചെയ്യേണ്ടിയിരുന്നത്. ആറുമാസം വരെ എൻ.ഒ.സി നൽകാതെ എ.ഡി.എം ഫയൽ പിടിച്ചുവച്ചു എന്നാണ് ആരോപണം. വിവരാവകാശം സേവനാവകാശം തുടങ്ങിയ നിയമപരിരക്ഷ ഉള്ള ഈ നാട്ടിൽ തന്നെ സമീപിച്ച ഹർജിക്കാരനോട് നിയമപരമായ നടപടി സ്വീകരിക്കുവാൻ എന്തുകൊണ്ട് ആവശ്യപ്പെട്ടിട്ടില്ല എന്നത് ദുരൂഹമാണ്.

Advertisement
inner ad

അഴിമതിയും ഇത്തരം ആരോപണങ്ങളും ഒക്കെ ചില ജനപ്രതിനിധികൾ കിട്ടുന്ന അവസരങ്ങളിലെല്ലാം സർക്കാർ ജീവനക്കാരുടെ തലയിൽ വെച്ച് കെട്ടാറുണ്ട്. ഗവൺമെന്റിന് നേതൃത്വം കൊടുക്കുന്ന ഉന്നത സ്ഥാനത്തിരിക്കുന്നവർ പോലും സഭ്യേതരമല്ലാത്ത വാക്കുകൾ ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരെ സംബോധന ചെയ്തിട്ടുള്ളത് നമ്മുടെ മുന്നിലുണ്ട്. ജനപ്രതിനിധികൾ അതിരുവിട്ട് പോകുന്നത് നീതീകരിക്കാൻ ആകുന്നതല്ല.കഴിഞ്ഞ എട്ടര വർഷക്കാലമായി സംസ്ഥാന സിവിൽ സർവ്വീസിൽ രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റം പൊടിപൊടിക്കുകയാണ്. അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് തുടങ്ങിയ നിയമനങ്ങൾ ഭരണകൂടം രാഷ്ട്രീയ നിറം നോക്കിയാണ് തീരുമാനിക്കുന്നത്. പെട്രോൾ പമ്പിന്റെ അനുമതിക്കായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്തിന് ശുപാർശ ചെയ്യണം. മാനദണ്ഡങ്ങൾ പാലിച്ചാണ് അനുമതി നൽകേണ്ടത്. എക്സിക്യൂട്ടീവിന് സത്യസന്ധമായി ജോലി ചെയ്യുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണം എന്നും ചവറ ജയകുമാർ തുടർന്ന് അഭിപ്രായപ്പെട്ടു.

Advertisement
inner ad

Featured

പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന്

Published

on

കണ്ണൂർ: എ ഡി എം നവീന ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kannur

പി.പി ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

Published

on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ സിപിഎ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 11 മുതൽ മൂന്ന് വരെയാണ് അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ദിവ്യയെ കണ്ണൂരിലെ വനിതാ ജയിലിലേക്ക് തിരികെ എത്തിച്ചു.

കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ദിവ്യ ഇതിനോട് സഹകരിച്ചിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് തുണി കാണിച്ച് പോലീസ് അപേക്ഷ നൽകുകയായിരുന്നു.

Advertisement
inner ad

രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നൽകിയത്. എന്നാൽ ഒരു ദിവസ ത്തേക്കാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

Advertisement
inner ad
Continue Reading

Featured

കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ സുധാകരന്‍

Published

on

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍, കളക്ടര്‍ അരുണ്‍ കെ വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കളക്ടര്‍ എന്തിനാണ് ദിവ്യയെ സംസാരിക്കാന്‍ അനുവദിച്ചതെന്നും ആണാണെന്ന് പറഞ്ഞാല്‍ പോരാ, ആണത്തം വേണമെന്നും സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു.

പി പി ദിവ്യക്ക് കളക്ടര്‍ പൂര്‍ണപിന്തുണ നല്‍കിയെന്നും സുധാകരന്‍ ആരോപിച്ചു. വെറുമൊരു ഡിപ്പാര്‍ട്ടമെന്റ് മീറ്റിംഗില്‍ പി പി ദിവ്യക്ക് എന്താണ് കാര്യം? അഴിമതിരഹിതനായ ഒരുദ്യോഗസ്ഥനെക്കുറിച്ച് ഇങ്ങനെ പറയാന്‍ എന്തിന് കളക്ടര്‍ ദിവ്യയെ അനുവദിച്ചുവെന്നും കണ്ണൂരിലെ ജനങ്ങളുടെ മനസ്സില്‍ കുറ്റപത്രം ചാര്‍ത്തപ്പെട്ടയാളായി കളക്ടര്‍ മാറിയെന്നും സുധാകരന്‍ വിമര്‍ശിച്ചു. മനസിനെ നോവിച്ച തിക്തമായ അനുഭവമാണ് നവീന്‍ ബാബുവിന്റേതെന്നും സുധാകരന്‍ പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. അപമാനഭാരം കൊണ്ട് ഒരാള്‍ പോലും ഒരിക്കലും ജീവിതമവസാനിക്കാന്‍ പാടില്ലാത്തതാണ്. നവീന്‍ ബാബു ഒരാളില്‍ നിന്ന് പോലും കൈകൂലി വാങ്ങിയിട്ടില്ലെന്നും പത്തനംതിട്ടയില്‍ പോലും നല്ല പേരാണ് അദ്ദേഹത്തിനെന്നും പറഞ്ഞ സുധാകരന്‍, അദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കളെയും ഭാര്യയെയും കണ്ടപ്പോള്‍ മനസുടഞ്ഞുപോയെന്നും പറഞ്ഞു.

Advertisement
inner ad

അതേസമയം, കലക്ടര്‍ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്നും പിരിഞ്ഞുപോകാന്‍ തയ്യാറാകാത്ത പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured