Connect with us
48 birthday
top banner (1)

Alappuzha

ആലപ്പുഴയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു

Avatar

Published

on

ആലപ്പുഴ: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ കേസെടുത്തു. പ്രജിത്ത് എന്ന വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ അധ്യാപിക രമ്യ, കായികാധ്യാപകന്‍ ക്രിസ്തുദാസ് എന്നിവര്‍ക്കെതിരെ മണ്ണഞ്ചേരി പൊലീസാണ് കേസെടുത്തത്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇപ്പോള്‍ കേസ്. വിശദ അന്വേഷണത്തിനുശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുമെന്നും പൊലീസ് പറഞ്ഞു.സംഭവത്തില്‍ ഗുരുതര ആരോപണങ്ങള്‍ സഹപാഠികളും ബന്ധുക്കളും ഉന്നയിച്ചിരുന്നു. അധ്യാപകരുടെ ശിക്ഷാ നടപടിയാണ് സംഭവത്തിനുപിന്നിലെന്ന് ഇവര്‍ മൊഴി നല്‍കിയിരുന്നു.

Advertisement
inner ad

സ്‌കൂളിലെ അവസാന പീരഡില്‍ പ്രജിത്തിനെയും സഹപാഠി അജയനെയും ക്ലാസില്‍ കണ്ടില്ല. പിന്നീട് ഇരുവരും എത്തിയപ്പോള്‍ മറ്റു കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍വെച്ച് ഇരുവരെയും തല്ലുകയും ശകാരിക്കുകയും ചെയ്തു. ക്രിസ്തുദാസ് ചൂരലെടുത്ത് വിദ്യാര്‍ഥികളെ തല്ലിയിരുന്നു. കൂടാതെ രമ്യ അടക്ക രണ്ട് അധ്യാപകര്‍ വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

ആലപ്പുഴയിൽ വീടിന് തീയിട്ട ശേഷം ഗൃഹനാഥൻ തൂങ്ങിമരിച്ചു

Published

on

ആലപ്പുഴ: ആര്യാട് പഞ്ചായത്ത് പത്താം വാർഡ് തലവടി പള്ളിമുക്ക് ജംഗ്ഷന് സമീപം തേവൻകോട് വീട്ടിൽ ശ്രീകണ്ഠൻ(77) ആണ് ജീവനൊടുക്കിയത്.കിടപ്പ് രോഗിയായിരുന്ന ഭാര്യ ഓമനയ്ക്ക്(73) ഗുരുതര പൊള്ളലേറ്റു.

Advertisement
inner ad

ഓമനയെ രക്ഷിക്കാൻ ശ്രമിച്ച മകൻ ഉണ്ണികൃഷ്ണനും(43) പൊള്ളലേറ്റു.

പുലർച്ചെയോടെ പെട്രോൾ ഒഴിച്ച് തീയിട്ട ശേഷമാണ് ശ്രീകണ്ഠൻ ജീവനൊടുക്കിയത്.

Advertisement
inner ad

ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പൊള്ളലേറ്റ ഭാര്യയേയും മകനേയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement
inner ad
Continue Reading

Alappuzha

സുഭദ്ര വധക്കേസില്‍ പ്രതികളുമായി തെളിവെടുപ്പ്

Published

on

ആലപ്പുഴ: കലവൂര്‍ സുഭദ്ര വധക്കേസില്‍ പ്രതികളുമായി തെളിവെടുപ്പ്. കോര്‍ത്തുശേരിയിലെ വാടക വീട്ടില്‍ പ്രതികളായ മാത്യൂസ്, ശര്‍മിള എന്നിവരെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിനിടെ താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ശര്‍മിള പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു. തെളിവെടുക്കുന്നതിനിടെ ശര്‍മിള നിര്‍വികാരയായാണ് പെരുമാറിയത്. അതേസമയം, തെളിവെടുപ്പിനോട് യാതൊരു കൂസലുമില്ലാതെയാണ് മാത്യൂസ് പ്രതികരിച്ചത്. ശര്‍മിളയെ എങ്ങനെ കൊലപ്പെടുത്തിയതെന്നടക്കമുള്ള വിവരം മാത്യൂസ് പൊലീസിനോട് വിശദീകരിച്ചു.

പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് താന്‍ തെറ്റുചെയ്തിട്ടില്ലെന്ന് ശര്‍മിള പറഞ്ഞത്. ഇവര്‍ക്കൊപ്പം രണ്ട് പൊലീസുകാരും ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ശര്‍മിളയേയും മാത്യൂസിനേയും കൊല നടന്ന കോര്‍ത്തുശേരിയിലെ വാടക വീട്ടില്‍ എത്തിച്ചത്. ഇതിന് ശേഷം വീടിന് പരിസര പ്രദേശത്തും പ്രതികളുമായെത്തി പൊലീസ് തെളിവെടുത്തു. ഇതിനിടെ പ്രദേശത്ത് നിന്ന് ഒരു തലയണ പൊലീസ് കണ്ടെടുത്തു. പ്രതികളെ തെളിവെടുപ്പിനെത്തിക്കുന്നുവെന്നറിഞ്ഞ് വന്‍ ജനക്കൂട്ടം പ്രദേശത്ത് എത്തിയിരുന്നു. സുഭദ്രയുടെ സ്വര്‍ണം പണയംവെച്ച ഉടുപ്പിയിലെ കടയില്‍ വൈകീട്ട് തെളിവെടുപ്പ് നടക്കും.

Advertisement
inner ad

ഓഗസ്റ്റ് നാലിനാണ് കൊച്ചി കടവന്ത്രയില്‍ നിന്ന് 73കാരിയായ സുഭദ്രയെ കാണാതാകുന്നത്. അമ്പലങ്ങളില്‍ മറ്റും പോകാറുണ്ടായിരുന്ന സുഭദ്ര പലപ്പോഴും ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവന്നിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും സുഭദ്ര തിരിച്ചെത്താതിരുന്നതോടെ ഏഴാം തീയതി മകന്‍ രാധാകൃഷ്ണന്‍ കടവന്ത്ര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മാത്യൂസും ശര്‍മിളയും ചേര്‍ന്ന് സുഭദ്രയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

പ്രതികളായ ശര്‍മിളയും മാത്യൂസുമായി സുഭദ്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് സുഭദ്ര ഇവരെ സന്ദര്‍ശിച്ചിരുന്നു. മൂവരും ഒന്നിച്ച് യാത്രകളും നടത്തിയിരുന്നു. ഇതിനിടെ സുഭദ്രയുടെ സ്വര്‍ണം പ്രതികള്‍ മോഷ്ടിച്ചിരുന്നു. ഇതിനെ ചൊല്ലി സുഭദ്ര ഇരുവരുമായും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെങ്കിലും ക്രമേണ പഴയ സൗഹൃദം പുനസ്ഥാപിക്കുകയായിരുന്നു, തുടര്‍ന്ന് പ്രതികള്‍ സുഭദ്രയെ കലവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കൊലപ്പെടുത്തുകയുമായിരുന്നു. സുഭദ്രയുടെ പക്കലുണ്ടായിരുന്ന സ്വര്‍ണം കവര്‍ന്ന ശേഷം പ്രതികള്‍ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. മാത്യൂസിന്റെ സുഹൃത്ത് റെയ്നോള്‍സിനേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

Advertisement
inner ad
Continue Reading

Alappuzha

സുഭദ്ര കൊലപാതകം: പ്രതികളെ 26 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

Published

on

ആലപ്പുഴ :സുഭദ്ര കൊലക്കേസില്‍ കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി മൂന്ന് പ്രതികളെയും 26 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.സുഭദ്രയെ കഴുത്തുമുറുക്കി കൊലപ്പെടുത്താനുപയോഗിച്ച ഷാളും മരണ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്താന്ു മംഗലാപുരം എന്നിവിടങ്ങളില്‍ തെളിവെടുപ്പ് നടത്താനുമാണ് ശര്‍മ്മിള (52), ഭര്‍ത്താവ് മാത്യൂസ് (35) മാത്യൂസിന്റെ ബന്ധു റെയ്നോള്‍ഡ് (50) എന്നിവരെ ഒരാഴ്ചത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്്. കടവന്ത്ര സ്വദേശിനി സുഭദ്രയെ (73) കൊലപ്പെടുത്തി കുഴിച്ചുമൂടിയ കലവൂര്‍ കോര്‍ത്തുശേരിയിലെ വീട്ടുവളപ്പിലും ആഭരണങ്ങള്‍ വിറ്റ ജുവലറികളിലും ഒളിവില്‍ കഴിഞ്ഞ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുക്കും. ശര്‍മ്മിളയ്ക്കും മാത്യൂസിനും ആഡംബര ജീവിതത്തിനും മദ്യപാനത്തിനും പണം കണ്ടെത്താനായി മൂവരും ചേര്‍ന്ന് പദ്ധതി തയാറാക്കി, സുഭദ്രയെ കോര്‍ത്തുശേരിയിലെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു.

Continue Reading

Featured