Kannur
യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധത്തിനിടെ ഗുണ്ടാക്രമണം; 14 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

കണ്ണൂര്‍: നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച ആഡംബര ബസ്സിന് നേരേ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച യംഭവത്തില്‍ കേസെടുത്തു. സിപിഐഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തിരിക്കുന്നത്.
കൊല്ലണമെന്ന ഉദ്ദേശത്തോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ സുധീഷ് വെള്ളച്ചാലിനെ തടഞ്ഞുനിര്‍ത്തി മാരകായുധമായ ഇരുമ്പുവടി, ചെടിച്ചട്ടി, ഹെൽമെറ്റ് എന്നിവ ഉപയോഗിച്ച് തലക്കടിച്ചു പരിക്കേല്‍പ്പിച്ചു എന്നാണ് കേസ്. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചതിലുള്ള രാഷ്ട്രീയ വിരോധമാണ് പിന്നിലെന്നും എഫ്‌ഐആറിലുണ്ട്.കണ്ണൂര്‍ സ്വദേശികളായ റമീസ്, അനുവിന്ദ്, ജിതിന്‍, വിഷ്ണു എംപി, സതീഷ് പി, അമല്‍ ബാബു, സജിത്ത് ചെറുതാഴം, അതുല്‍ കണ്ണന്‍, അനുരാഗ്, ഷഫൂര്‍ അഹമ്മദ്, അര്‍ജുന്‍ കോട്ടൂര്‍, സിബി, ഹരിത് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം കല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടി എരിപുരത്തുവെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നവകേരള ജനസദസ് പരിപാടിയുടെ വോളണ്ടിയർമാരായ സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് നോക്കി നിൽക്കുകയാണ് സിപിഎം-ഡിവൈഎഫ്ഐ ഗുണ്ടാസംഘത്തിന്റെ ക്രൂര മർദ്ദനം അരങ്ങേറിയത്.
പരിക്കേറ്റ യൂത്ത് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റുമാരായ മഹിത മോഹന്‍, സുധീഷ് വെള്ളച്ചാല്‍, യൂണിറ്റ് ഭാരവാഹി സഞ്ജു എന്നിവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുധീഷ് തീവ്രചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Kannur
‘കളമശ്ശേരിയില്‍ കഞ്ചാവ് പിടിച്ചത് എസ്.എഫ്.ഐ നേതാവിന്‍റെ കൈയ്യില്‍ നിന്നാണ്’; പ്രതികൾക്ക് സിപിഎം സംരക്ഷണം നൽകുന്നു; കെ. സുധാകരൻ എം.പി

കണ്ണൂർ: കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലിലെ കഞ്ചാവ് വേട്ടയില്‍ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. കള്ളും കഞ്ചാവും വില്‍പന നടത്തി ഇടതുപക്ഷ നേതാക്കള്‍ ജീവിക്കുന്ന ഇടത്തേക്ക് നാട് എത്തിയിരിക്കുകയാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കളമശ്ശേരിയില്‍ കഞ്ചാവ് പിടിച്ചത് എസ്.എഫ്.ഐ നേതാവിന്‍റെ കൈയ്യില്‍ നിന്നാണ്. അത് കൊണ്ട് തന്നെ അതിന്‍റെ കസ്റ്റോഡിയൻ ആ നേതാവ് ആണെന്നും സുധാകരൻ പറഞ്ഞുഇത്തരക്കാരെ വിദ്യാർഥികളെന്ന് വിളിക്കുന്നത് പോലും ശരിയല്ല.
സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രതികളായ എല്ലാ ലഹരി കേസുകളും പൊലീസ് അട്ടിമറിക്കുകയാണ്. കേസെടുത്ത പൊലീസുകാർക്ക് സസ്പെൻഷൻ ആണ്. എല്ലാ സ്ഥലത്തും പരിശോധന നടത്തണമെന്നാണ് കെ.പി.സി.സിയുടെ ആവശ്യപ്പെടുന്നത്. പക്ഷെ ഇത് ഏത് പൊട്ടനോടാണ് പറയേണ്ടതെന്നും സുധാകരൻ പരിഹസിച്ചു.കഞ്ചാവ് വേട്ടയില്‍ അറസ്റ്റ് ചെയ്തവരെ ജാമ്യത്തില്‍ വിട്ടത് ശരിയായില്ലെന്നും കെ. സുധാകരന്‍ വാർത്താകുറിപ്പില്‍ വ്യക്തമാക്കി. കള്ളും കഞ്ചാവും അടിച്ച് നടക്കുന്നവരെ വിദ്യാർഥികളെന്ന് പറയനാകില്ല. കര്‍ശനമായ നടപടി വേണം. ലഹരി വ്യാപനത്തെ പ്രതിരോധിക്കാന്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ഒരു നടപടിയുമില്ല. സി.പി.എമ്മുകാര്‍ പ്രതികളായ എല്ലാ ലഹരിക്കേസുകളിലും പ്രതികളെ ജാമ്യത്തില്‍ വിടുന്നത് പതിവായി. സി.പി.എമ്മുകാര്‍ക്കെതിരെ കേസെടുത്താല്‍ പോലീസുകാര്‍ക്കാണ് സസ്‌പെന്‍ഷന്‍.അല്ലെങ്കില്‍ ഉടന്‍ സ്ഥലം മാറ്റുകയും ചെയ്യും. മദ്യവും ലഹരിയും വിറ്റ് വരുമാനം ഉണ്ടാക്കുകയാണ് എല്‍.ഡി.എഫ് സര്‍ക്കാറിന്‍റെ ലക്ഷ്യമെന്നും കെ. സുധാകരന്‍ പറഞ്ഞു.സര്‍ക്കാറിന് ലഹരിമാഫിയയോടാണ് പ്രതിബദ്ധത. കേരളം മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നാടായി. മയക്കുമരുന്ന വ്യാപാരത്തിന് എസ്.എഫ്.ഐ നേതാക്കള്‍ ഒത്താശ ചെയ്യുകയാണ്. ലഹരി വ്യാപനത്തെ തടയുന്നതിനായി എല്ലായിടത്തും പരിശോധന ശക്തമാക്കണം. കര്‍ശന നടപടികളാണ് വേണ്ടത്. പക്ഷെ അത് ആരോടാണ് പറയേണ്ടത്? ഉത്തരവാദിത്തപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ലെന്നും കെ. സുധാകരന്‍ കുറ്റപ്പെടുത്തി.
കളമശ്ശേരി പോളിടെക്‌നിക്കിലെ ഹോസ്റ്റലില്‍ എസ്.എഫ്.ഐ നേതാക്കളില്‍ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഈ നാട് ഭരിക്കുന്നത് ഇടതുപക്ഷമാണ്. ഇവിടെയാണ് ഇതിന്റെ ഗൗരവം വര്‍ധിക്കുന്നത്. ഇടതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും ലഹരി മരുന്ന് വില്‍പന നടത്തി ജീവിക്കുന്ന ഇടത്തേക്ക് നാടെത്തിയിരിക്കുകയാണ്. കള്ളില്‍ നിന്നും കഞ്ചാവില്‍ നിന്നും ഈ നാടിനെ മോചിപ്പിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. ലഹരിയില്‍ നിന്നുള്ള മോചനത്തിനായി ഒരു യുദ്ധപ്രഖ്യാപനമാണ് കെ.പി.സി.സി നടത്തിയിരിക്കുന്നത്. ശാന്തിയും സമാധാനവുമുള്ള സാമൂഹ്യജീവിതം വേണമോയെന്ന് ജനം തീരുമാനിക്കട്ടെയെന്നും കെ. സുധാകരന്‍ പറഞ്ഞു.
Kannur
കണ്ണൂരിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസിൽ യുവതി പിടിയിൽ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പോക്സോ കേസിൽ യുവതി പിടിയിൽ. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിനാണ് അറസ്റ്റിലായത്. 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് തളിപ്പറമ്പ് പൊലീസ് സ്നേഹയെ അറസ്റ്റ് ചെയ്തത്.അതിജീവിതയായ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അധ്യാപകർ രക്ഷിതാക്കളെ വിവരം അറിയിച്ചിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിക്ക് കൗൺസിലിംഗ് നൽകി. ഇതിലാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നതെന്നാണ് വിവരം. നേരത്തെ അടിപിടി കേസിലും സ്നേഹ പ്രതിയായിരുന്നു.
Kannur
പൊലീസിനെ ആക്രമിച്ച കേസിൽ സിപിഎമ്മുകാർക്കെതിരെ കേസെടുത്ത സംഭവ; തലശ്ശേരി സ്റ്റേഷനിലെ രണ്ട് എസ്‌ഐമാരെയും സ്ഥലംമാറ്റി

കണ്ണൂർ: തലശ്ശേരിയിൽ ക്ഷേത്ര ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത സംഭവത്തിൽ തലശ്ശേരി പൊലീസ് സ്റ്റേഷനിലെ രണ്ട് എസ്‌ഐമാരെയും സ്ഥലംമാറ്റി. എസ്‌ഐമാരായ ടി.കെ.അഖില്‍, ദീപ്തി എന്നിവരെയാണ് സ്ഥലം മാറ്റിയത്. അഖിലിനെ കൊളവല്ലൂർ സ്റ്റേഷനിലേക്കും ദീപ്‌തിയെ കണ്ണൂർ ടൗണ്‍ പൊലീസ് സ്റ്റേഷനിലേക്കുമാണ് മാറ്റിയത്. മണോളിക്കാവിൽ ഉത്സവത്തിനിട പൊലീസിനെ ആക്രമിച്ചതിനും പ്രതിയെ ബലമായി മോചിപ്പിച്ചതിനും സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. മണോളിക്കാവില്‍ കഴിഞ്ഞ മാസം 19,20 തീയതികളിലായിരുന്നു സംഭവം.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login