സുമനസുകളുടെ കനിവ് തേടി അർബുദബാധിതയായ വീട്ടമ്മ

തിരുവനന്തപുരം : സുമനസ്സുകളുടെ സഹായം തേടി വെമ്പായം സ്വദേശിയായ വീട്ടമ്മ. വെമ്പായം ചീരാണിക്കര ഗോപുരത്തുംകുഴി അരുൺ നിവാസിൽ രാജിയാണ് സുമനസ്സുകളുടെ സഹായം തേടുന്നത്. മൂന്നുമാസം മുമ്പാണ് രണ്ടു പെൺകുട്ടികളുടെ അമ്മയായ രാജിക്ക് ശ്വാസകോശത്തിൽ അർബുദം സ്ഥിരീകരിച്ചത്. മൂന്നുമാസം മുമ്പ് ശ്വാസംമുട്ടൽ രൂക്ഷമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് അർബുദബാധയെ ആണെന്ന് തിരിച്ചറിഞ്ഞതും രോഗക്കിടക്കയിലായതും.

ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവ് അരുണും എഴു മൂന്നും വയസ്സുള്ള പെൺകുട്ടികളും അടങ്ങുന്നതാണ് രാജിയുടെ കുടുംബം. അർബുദബാധ തിരിച്ചറിഞ്ഞതിനെതുടർന്ന് ആർസിസിയിൽ പ്രവേശിപ്പിച്ച രാജി ഇപ്പോഴും അവിടെ ചികിത്സയിലാണ്. കീമോതെറാപ്പിക്കും മറ്റു പരിശോധനകൾക്കുമായി വലിയ തുകയാണ് ചിലവായുള്ളത്. ഭാര്യയുടെ ചികിത്സയും കുട്ടികളുടെ പഠനചെലവും വീട്ടുവാടകയുമെല്ലാം ഓട്ടോറിക്ഷാ ഡ്രൈവറായ അരുണിന് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിൽ നിന്നും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിൽ കുടുംബം പ്രതിസന്ധിയിൽ കഴിയുകയാണ്. സ്വന്തമായി ഭൂമിയോ മറ്റു വരുമാന മാർഗങ്ങളോ ഇല്ലാത്തതിനാൽ സുമനസ്സുകളുടെ സഹായം കാത്ത് കഴിയുകയാണ് ഈ കുടുംബം. വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ രാജിയുടെ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. എസ്ബിഐ നെടുമങ്ങാട് ശാഖയിൽ അക്കൗണ്ടും തുറന്നിട്ടുണ്ട്.

വിവരങ്ങൾ :- രാജി മോഹൻ
അക്കൗണ്ട് നമ്പർ: 67331883877
ഐഎഫ്എസ്സി നമ്പർ – 0070036
ഗൂഗിൾപേ : 9746933728 (അരുൺ )

Related posts

Leave a Comment