Connect with us
48 birthday
top banner (1)

Kollam

ക്ലിയറൻസ് സർട്ടിഫിക്കറ്റിന് 500 രൂപ കൈക്കൂലി വാങ്ങി; പോലീസുകാരൻ അറസ്റ്റിൽ

Avatar

Published

on

കൊല്ലം: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസിന്റെ പിടിയിലായി. കൊല്ലം എഴുകോൺ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപാണ് അറസ്റ്റിലായത്. കമ്പോഡിയയിലേക്ക് പോകുന്നതിനായി എഴുകോൺ സ്വദേശിയായ യുവാവ് അപേക്ഷ നൽകിയിരുന്നു. വൈകിട്ട് യുവാവിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തി 500 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പ്രദീപിനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കൊല്ലത്ത് സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു

Published

on

കൊല്ലം : കൊല്ലം മൈലാപ്പൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്.

Continue Reading

Kollam

എൻ. എച്ച് 66ലെ പാലം നിർമ്മാണ ഘട്ടത്തിൽ തകർന്നതിനെ സംബന്ധിച്ച് സമഗ്രമായി അന്വേഷിക്കണം: പി. രാജേന്ദ്രപ്രസാദ്

Published

on

കൊല്ലം: എൻ. എച്ച് 66ൽ അയത്തിലിന് സമീപമുള്ള പാലം നിർമ്മാണ അവസ്ഥയിൽ തകർന്ന് വീണത് ജനങ്ങളുടെ ജീവൻവച്ച് പന്താടുന്നതിന് തുല്യമാണെന്നും, ഇക്കാര്യം ഗൗരവമായി കാണണമെന്നും ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. കോൺക്രീറ്റിന് വേണ്ടി കൊണ്ടുവന്ന മിശ്രിതത്തിൽ മണലിന് പകരം കായലിൽ നിന്നും വാരിയ ഉപ്പ് രസമുള്ള മണ്ണാണ് ഉപയോഗിച്ചതെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥൻമാരുടെ അറിവോടെ കൂടുതൽ സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് നിർമ്മാണ കമ്പനി ഈ് പ്രവർത്തി ചെയ്തതെന്നും സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തികൾ മൂലം പൊതുജനങ്ങൾ ഗുരുതരമായ ബുദ്ധിമുട്ടുകൾ നേരിടുന്നു. അശാസ്ത്രീയമായ നിർമ്മാണം ചൂണ്ടിക്കാട്ടി ഇറിഗേഷൻ വകുപ്പ് പാലം നിർമ്മിക്കുന്നത് പലതവണ തടസ്സപ്പെടുത്തിയതായി അറിയുന്നു. സർവ്വീസ് റോഡുകളുടെ പണി പൂർത്തീകരിക്കുവാൻ കഴിയാത്തത് കൊണ്ടും മഴ സമയത്ത് കുഴികൾ രൂപപ്പെട്ട് വരുന്നത് മൂലവും ഒട്ടനവധി അപകടങ്ങൾ പതിവായി തീരുന്നു. പൊടിശല്യം മൂലം യാത്രക്കാർക്കും സമീപവാസികൾക്കും ഗൗരവമായ പരിസ്ഥിതി പ്രശ്‌നം ഉണ്ടാകുമ്പോഴും അധികൃതർ കാര്യമായി ഗൗനിക്കുന്നില്ല. പാലം നിർമ്മാണഘട്ടത്തിൽ തകർന്ന് വീണത് സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി എടുക്കുവാൻ തയ്യാറാകണമെന്ന് ഡി സി സി പ്രസിഡന്റ് ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Kerala

കൊല്ലം അയത്തിലിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു

Published

on

കൊല്ലം: കൊല്ലം അയത്തിലിൽ ദേശീയപാതയിൽ നിർമാണത്തിലിരുന്ന പാലം തകർന്നു വീണു. ഹൈവേ വികസനത്തിന്റെ ഭാ​ഗമായി ചൂരാങ്കൽ പാലത്തിന് സമീപം നിർമ്മാണം നടക്കുന്ന പാലമാണിത്. ഉച്ചക്ക് ഒന്നേകാലോട് കൂടിയാണ് സംഭവം. പാലത്തിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ ആയിരുന്നു അപകടം. അപകട സമയം നിർമ്മാണ തൊഴിലാളികൾ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല. കോൺക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന കുറച്ച് തൊഴിലാളികൾ അപകടം നടക്കുന്ന സമയത്ത് പാലത്തിന് മുകളിലുണ്ടായിരുന്നു. പാലം താഴേക്ക് വീഴുന്ന സമയത്ത് ഈ തൊഴിലാളികൾ ഓടിമാറിയത് കൊണ്ടാണ് അപകടം ഒഴിവായത്. പാലത്തിന്റെ നടുഭാ​ഗം താഴേയ്ക്ക് അമർന്നു പോകുന്ന അവസ്ഥയാണുണ്ടായത്. തകർന്നുവീണ പാലം അഴിച്ചുമാറ്റിയ അധികൃതർ തുടർനടപടികളിലേക്ക് കടന്നിട്ടുണ്ട്. ശബ്ദം കേട്ട് ഓടിയെത്തിയപ്പോൾ പാലം താഴേക്ക് അമർന്ന് തകർന്നു വീഴുന്നതാണ് കണ്ടതെന്ന് പ്രദേശവാസികളിലൊരാൾ വ്യക്തമാക്കി.

Continue Reading

Featured