Fashion
അര്‍ജുന് വേണ്ടി ഗംഗാവലി നദിയില്‍ തെരച്ചില്‍ നടത്താന്‍ ബൂം എക്‌സാവേറ്റര്‍ എത്തി
കര്‍ണ്ണാടക: ഉത്തര കന്നഡയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി ഇന്നും ഗംഗാവലി നദിയില്‍ തെരച്ചില്‍ തുടരും. ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം എക്‌സാവേറ്റര്‍ എത്തി. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താം. ലോഹ ഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചില്‍. നദിക്കരയില്‍ നിന്ന് 40മീറ്റര്‍ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നല്‍ കിട്ടിയിരുന്നു..
വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാല്‍ ദൗത്യത്തിന്റെ ഭാഗമാകും.നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി തെരച്ചില്‍ നടത്താന്‍ ആയിരുന്നില്ല. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുണ്ട്. പുഴയില്‍ ആഴത്തിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. നോയിടയില്‍ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോട്വയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്.
Fashion
യൂത്ത് ഫോർ രാഹുൽ’; പാലക്കാടിന്റെ യുവഹൃദയങ്ങൾ രാഹുലിനൊപ്പം
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ നിർണായകഘടകമാണ് യുവാക്കളുടെ പിന്തുണ. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് അതിന് കാരണക്കാരായ കേന്ദ്ര- സംസ്ഥാന സർക്കാരുകളോട് തങ്ങളുടെ അമർഷം പ്രകടിപ്പിക്കാൻ ഒരുങ്ങുകയാണ് പാലക്കാട്ടെ യുവജനത. നിയമന നിരോധനത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്ന ഇരു സർക്കാരുകൾക്കെതിരെയും യുവാക്കൾക്കുള്ള എതിർപ്പ് പ്രചാരണ രംഗത്തും പ്രകടമാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി വന്നതോടുകൂടി യുവാക്കൾക്ക് വേണ്ടി അദ്ദേഹം നടത്തിയിട്ടുള്ള ഇടപെടലുകളും സമരങ്ങളും മണ്ഡലത്തിലെ സജീവ ചർച്ചയാണ്.
യൂത്ത് കോൺഗ്രസിന് നേതൃത്വത്തിൽ നടക്കുന്ന ‘യൂത്ത് ഫോർ രാഹുൽ’ ഡോർ ടു ഡോർ ക്യാമ്പയിന്റെ പ്രവർത്തനങ്ങൾ മണ്ഡലത്തിൽ സജീവമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മുഴുവൻ ബൂത്ത്-യൂണിറ്റ് കമ്മിറ്റികളും സജ്ജമായിരുന്നു. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും നേതൃത്വം നൽകിയത് യൂത്ത്കോൺഗ്രസ് പ്രവർത്തകരായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റിനാണ് നിയോജകമണ്ഡലത്തിന്റെ ചുമതല. ഓരോ മണ്ഡലങ്ങൾക്കും രണ്ട് സംസ്ഥാന കമ്മിറ്റി നേതാക്കളുടെ മേൽനോട്ടമുണ്ട്. ഓരോ ബൂത്തുകൾ കേന്ദ്രീകരിച്ചും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് പ്രത്യേക സമിതികൾ ഉണ്ട്. ഇതോടൊപ്പം തന്നെ ജില്ലാ പ്രസിഡന്റ് കെ എസ് ജയഘോഷിന്റെ നേതൃത്വത്തിൽ വാർ റൂമും പ്രവർത്തനസജ്ജമാണ്. ഭൂരിഭാഗം ബൂത്തുകളിലും രണ്ട് തവണ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡോർ ടു ഡോർ ക്യാമ്പയിൻ നടത്തുകയുണ്ടായി. ഒരു ദിവസങ്ങളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ യുവജന ദ്രോഹ നയങ്ങൾ തുറന്നുകാട്ടിയുള്ള പ്രത്യേക കൺവെൻഷനുകളും പരിപാടികളും യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തിട്ടുണ്ട്. നാമനിർദ്ദേശക പത്രിക സമർപ്പിക്കുന്ന ദിവസം യുവാക്കളുടെ വലിയ സാന്നിധ്യം പ്രകടനത്തിൽ പ്രകടമായിരുന്നു. മണ്ഡലങ്ങളിലും സ്ഥാനാർഥി കടന്നു ചെല്ലുമ്പോൾ യുവാക്കളുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
Fashion
മിസ് എഐ സൗന്ദര്യമൽത്സരം; ഇന്ത്യയിൽ നിന്നും സാറ ശതാവരി
ലോകത്തെ ആദ്യ എഐ സൗന്ദര്യമത്സരത്തിലെ മത്സരാർഥികളുടെ ചുരുക്കപ്പടിക പുറത്തുവന്നു. 10 പേരിലേക്കാണ് മത്സരം ചുരുങ്ങിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള എഐ സ്രഷ്‌ടാക്കളെ ഒരുമിച്ച് കൊണ്ടുവന്ന് മിസ് എഐ കിരീടത്തിനായി മത്സരിക്കുന്ന അവരുടെ ഡിജിറ്റൽ സൃഷ്ടികളെ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഒരുക്കിയത്. ഫാൻവ്യൂ വേൾഡ് എഐ ക്രിയേറ്റർ അവാർഡ്സ് ആണ് ആതിഥേയത്വം വഹിക്കുന്നത്.
തൊഴിൽ സുരക്ഷയ്ക്കും കലാപരമായ തൊഴിലുകൾക്കും എഐ ഭീഷണിയാകുന്നു എന്ന ആശങ്കകൾക്കിടയിലാണ് ഇത്തരമൊരു സൗന്ദര്യമത്സരവും അരങ്ങേറുന്നത്. സ്ത്രീകളുടെ ഹോർമോൺ ഹെൽത്ത് സപ്ലിമെൻ്റ് ബ്രാൻഡിന്റെ മുഖമായാണ് സാറ ശതാവരി (ഇന്ത്യ)യെ രൂപകൽപ്പന ചെയ്തിരിക്കുന്നത്, സാമൂഹിക ക്ഷേമത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് സാറ ശതാവരിയുടേത്. 190,000 ത്തിലധികം സോഷ്യൽ മീഡിയ പിന്തുടരുന്ന ഒരു പ്രമുഖ വ്യക്തിയാണ് കെൻസ ലെയ്‌ലി (മൊറോക്കോ). ലോകത്തിലെ ആദ്യത്തെ എഐ ഇൻഫ്ളുവൻസർമാരിലൊരാളാണ്. അതേസമയം എൽജിബിടി സ്വീകാര്യതയുള്ള ഒരു സ്പോർട്സ് ചാംപ്യനാണ് അയ്യാന റെയിൻബോ.
ആൻ കെർഡി (ഫ്രാൻസ്) ഒരു ഡിജിറ്റൽ അംബാസഡറായി പ്രവർത്തിക്കുന്നു, ഫ്രാൻസിലെ ഒരു പ്രദേശമായ ബ്രിട്ടാനിയുടെ സൗന്ദര്യവും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നു.
ചിന്തോദ്ദീപകമായ കലകൾ സൃഷ്ടിക്കുന്ന ഒരു ജാപ്പനീസ്-ആഫ്രോ-ബ്രസീലിയൻ കലാകാരിയാണ് ആലിയ ലൂ (ബ്രസീൽ). ഒലിവിയ സി(പോർച്ചുഗൽ), സെറിൻ എ (തുർക്കി), അസീന ഇലിക്ക (തുർക്കി), എലിസ ഖാൻ (ബംഗ്ലാദേശ്) എന്നീ എഐ സുന്ദരിമാരും മത്സരത്തിനുണ്ട്.
Fashion
സോഡിയാക് പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി
കോഴിക്കോട്: പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ സോഡിയാക് തങ്ങളുടെ പുതിയ പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി. ഹാഫ്, ഫുൾ സ്ലീവുകളിൽ സോളിഡുകളിലും സ്ട്രൈപ്പുകളിലും ചെക്കുകളിലും ലഭ്യമായ പോസിറ്റാനോ 2024 ശേഖരം സോഡിയാക് ലിനൻ ജാക്കറ്റുകൾ, ട്രൗസറുകൾ, ബന്ദ്ഗാലകൾ എന്നിവയുമായി ജോഡിയാക്കാവുന്നതാണ്. സോഡിയാക് ഓൺലൈൻ ഷോപ്പിലും സോഡിയാക് സ്റ്റോറിലും ലഭ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഫ്രാൻസിലെ നോർമണ്ടി മേഖയിൽ വളരുന്ന ഫ്ളാക്സിൽ നിന്ന് നെയ്തെടുത്ത ലിനനാണ് സോഡിയാക് ഉപയോഗിക്കുന്നതെന്ന് സോഡിയാക് ക്ലോത്തിംഗ് കമ്പനി ലിമിറ്റഡ് വൈസ് ചെയർമാനും എം ഡിയുമായ സൽമാൻ നൂറാനി പറഞ്ഞു.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login