crime
തടവുശിക്ഷ അനുഭവിക്കുന്ന 70കാരനെ ജയിലില്‍ സഹതടവുകാര്‍ അടിച്ചുകൊന്നു
കോലാപൂര്‍: തടവുശിക്ഷ അനുഭവിക്കുന്ന 70കാരനെ ജയിലില്‍ സഹതടവുകാര്‍ അടിച്ചുകൊന്നു. ഭന്‍വര്‍ലാല്‍ ഗുപ്ത എന്ന മുഹമ്മദ് അലി ഖാന് (മുന്ന) ആണ് കോലാപ്പൂരിലെ കലംബ സെന്‍ട്രല്‍ ജയിലില്‍ കൊല്ലപ്പെട്ടത്.
ബബ്ലു ശങ്കര്‍ ചാന്, പ്രതീക്, ഋതുരാജ്, സൗരഭ് വികാസ് സിദ്ധ്, ദീപക് നേതാജി ഖോട്ട് എന്നിവരാണ് കൊലപാതകികള്‍. ഇവര്‍ മഹാരാഷ്ട്രയിലെ സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമമായ മക്കോക്ക ആക്ട് പ്രകാരം ശിക്ഷ അനുഭവിക്കുന്നവരാണ്. ഞായറാഴ്ച പുലര്‍ച്ചെ മുന്ന കുളിക്കാന്‍ വന്നപ്പോള്‍ ജയിലിലെ കുളിമുറിക്കടുത്ത് വെച്ച് ഇവര്‍ ഡ്രെയിനേജ് ചേമ്പറിന്റെ കോണ്‍ക്രീറ്റ്, മെറ്റല്‍ കവറുകള്‍ ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ജയില്‍ ജീവനക്കാരനെയും പ്രതികള്‍ ആക്രമിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മുംബൈ സ്ഫോടനക്കേസിലെ പ്രധാന പ്രതിയായ ടൈഗര്‍ മേമനെ മുംബൈയില്‍ നിന്ന് റായ്ഗഡിലേക്ക് അകമ്പടി സേവിച്ചുവെന്നാണ് മുന്നക്കെതിരായ കേസ്. നേരത്തെ 14 വര്‍ഷത്തെ തടവുശിക്ഷ പൂര്‍ത്തിയാക്കിയ മുന്നക്ക് 2007ല്‍ സുപ്രീം കോടതി ജീവപര്യന്തം ശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ന്ന് 2013ലാണ് കലംബ ജയിലിലടച്ചത്.
പ്രതികളും മുന്നയും തമ്മില്‍ ദീര്‍ഘകാലമായി ശത്രുതയുണ്ടെന്നും എന്നാല്‍, ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താനായിട്ടില്ലെന്നും ജയില്‍ ഡി.ഐ.ജി സ്വാതി സാത്തേ പറഞ്ഞു. ”കലംബ ജയിലില്‍ ബോംബെ സ്ഫോടനക്കേസിലെ നാല് പ്രതികള്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി മറ്റു തടവുകാരില്‍ നിന്ന് അവരെ വേര്‍തിരിക്കും. ആവശ്യമെങ്കില്‍ മറ്റ് ജയിലുകളിലേക്ക് മാറ്റും’ -സാത്തേ പറഞ്ഞു.
crime
കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം: നാല് പേര് പിടിയില്‍
കൊല്ലം: വെളിച്ചിക്കാലയില്‍ സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര് പിടിയില്‍. വെളിച്ചിക്കാല സ്വദേശികളായ സദാം, ഷെഫീഖ്, അന്‍സാരി, നൂറുദ്ദീന്‍ എന്നിവരാണ് പിടിയിലായത്. കണ്ണനല്ലൂര്‍ വെളിച്ചിക്കാലയില്‍ മുട്ടയ്ക്കാവ് സ്വദേശി നവാസ്(35) ആയിരുന്നു കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. സഹോദരനെ ആക്രമിച്ചത് ചോദ്യം ചെയ്യാനെത്തിയ നവാസിനെ പ്രതികള്‍ കുത്തുകയായിരുന്നു. വാക്ക് തര്‍ക്കം കയ്യാങ്കളിയിലേക്കും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
നവാസിന്റെ സഹോദരന് നബീലും സുഹൃത്ത് അനസും മുട്ടയ്ക്കാവിലെ സുഹൃത്തിന്റെ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങിവരെ ഒരു സംഘം വഴിയില്‍ തടഞ്ഞുവെച്ച് അക്രമിച്ചിരുന്നു. വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത് സംബന്ധിച്ച് രാത്രി തന്നെ കണ്ണനല്ലൂര്‍ പൊലീസില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു.
സഹോദരനെ ആക്രമിച്ചത് ചോദിക്കാനായാണ് നവാസ് എത്തിയത്. കഴുത്തിന് പിന്നില്‍ ആഴത്തില്‍ കുത്തേറ്റ നവാസ് തല്‍ക്ഷണം മരിച്ചു. കണ്ണനല്ലൂര്‍ പൊലീസാണ് സംഭത്തില്‍ അന്വേഷണം നടത്തുന്നത്. കൊലപാതക ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
crime
ദക്ഷിണകൊറിയ ലക്ഷ്യമിട്ട് വീണ്ടും മാലിന്യ ബലൂണ്‍ വിക്ഷേപിച്ച് ഉത്തരകൊറിയ
പ്യോങ്യാങ്: ദക്ഷിണകൊറിയ ലക്ഷ്യമിട്ട് വീണ്ടും മാലിന്യ ബലൂണ്‍ വിക്ഷേപിച്ച് ഉത്തരകൊറിയ. ദക്ഷിണകൊറിയന്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലാണ് ഇക്കുറി മാലിന്യ ബലൂണ്‍ ചെന്ന് വീണത്. മാസങ്ങള്‍ക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണ് ഉണ്ടാവുന്നത്.
മാലിന്യ ബലൂണ്‍ വീണ വിവരം ദക്ഷിണകൊറിയന്‍ പ്രസിഡന്‍ഷ്യല്‍ ?സുരക്ഷാസേന സ്ഥിരീകരിച്ചിട്ടുണ്ട്. കൊറിയന്‍ അതിര്‍ത്തിയില്‍ നിന്നാണ് ബലൂണ്‍ വന്നത്. സിയോളിലെ യോങ്സാന്‍ ജില്ലയിലാണ് സംഭവമുണ്ടായത്. അപകടകരമായ വസ്തുക്കളൊന്നും ബലൂണില്‍ ഉണ്ടായിരുന്നില്ലെന്നും മാലിന്യങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ദക്ഷിണകൊറിയ വ്യക്തമാക്കിയിട്ടുണ്ട്.
പ്രസിഡന്റ് യൂണ് സുക് യോളിനും ഭാര്യക്കുമെതിരായ ലീഫ്ലെറ്റുകളും ബലൂണില്‍ ഉണ്ടായിരുന്നു. നേരത്തെ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ദക്ഷിണകൊറിയയില്‍ നിന്നും വന്ന മാലിന്യങ്ങള്‍ നീക്കം ചെയ്തുവെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരകൊറിയയിലേക്ക് മാലിന്യ ബലൂണുകള്‍ എത്തിയത്.
ഈ മാസം മൂന്ന് തവണ പ്യോങ്യാങ്ങില് പ്രചാരണ ലഘുലേഖകള്‍ ഡ്രോണുകള്‍ വഴി അയച്ചതായി ദക്ഷിണ കൊറിയയെ ഉത്തര കൊറിയ കുറ്റപ്പെടുത്തിയിരുന്നു. വീണ്ടും സംഭവിച്ചാല്‍ സൈനിക നടപടി സ്വീകരിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഡ്രോണുകള്‍ അയച്ചോ ഇല്ലയോ എന്നു ദക്ഷിണ കൊറിയ സ്ഥിരീകരിച്ചിട്ടില്ല
crime
വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ഥി സംഘം കഞ്ചാവുമായി പിടിയില്‍
ഇടുക്കി: വിനോദ യാത്രയ്ക്കെത്തിയ വിദ്യാര്‍ഥി സംഘം കഞ്ചാവും ഹാഷിഷ് ഓയിലുമായി പിടിയിലായി. തൃശൂരിലെ സ്കൂളില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്രക്കെത്തിയ വിദ്യാര്‍ഥി സംഘത്തില്‍ പെട്ടവരാണ് പിടിയിലായത്.
കൈവശമുള്ള കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി അന്വേഷിച്ച് വിദ്യാര്‍ഥികളുടെ സംഘം അടിമാലി എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ഓഫീസിലാണ് എത്തിയത്. ഓഫീസ് പരിസരത്ത് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ കണ്ട് വര്‍ക്ക്ഷോപ്പാണെന്ന് കരുതിയാണ് സംഘം കയറിയത്. എന്നാല്‍, മുറിക്കുള്ളില്‍ യൂനിഫോമില്‍ ഉദ്യോഗസ്ഥരെ കണ്ടതോടെ ഇവര്‍ ഓടാന്‍ ശ്രമിച്ചെങ്കിലും പിടിയിലായി.
വിദ്യാര്‍ഥികളെ തടഞ്ഞ് ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയുമായിരുന്നു. ഒരാളില്‍നിന്ന് അഞ്ച് ഗ്രാം കഞ്ചാവും മറ്റൊരാളില്‍നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. വിവരം അധ്യാപകരെയും മാതാപിതാക്കളെയും അറിയിച്ചു. ലഹരിവസ്തുക്കള്‍ കൈവശം വെച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു. മറ്റുള്ളവര്‍ക്ക് കൗണ്‍സിലിങ്ങും നല്കി.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login