Connect with us
48 birthday
top banner (1)

Idukki

ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു

Avatar

Published

on

അടിമാലി: ഇടുക്കി അടിമാലിയില്‍ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പന്‍പാറ ഫാത്തിമ മാതാ സ്‌കൂള്‍ വിദ്യാര്‍ഥി ജൊവാന സോ (ഒമ്പത് വയസ്) ആണ് മരിച്ചത്.

ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Death

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു

Published

on

ഇടുക്കി: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി. ബസില്‍ നിന്ന് പുറത്തേക്ക് വീണ് വീട്ടമ്മ മരിച്ചു. ഉപ്പുത്തറ ചീന്തലാര്‍ സ്വദേശി സ്വര്‍ണമ്മയാണ്(80) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ എട്ടരയോടെ കുട്ടിക്കാനം കട്ടപ്പന മലയോര ഹൈവേയില്‍ ചീന്തിലാര്‍ നാലാം മൈല്‍ ഏറമ്പടത്തിന് സമീപമാണ് അപകടം നടന്നത്.
ബസ് റോഡിലെ വളവിലെത്തിയപ്പോള്‍ സ്വര്‍ണമ്മ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണകാരണം. ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

Idukki

കട്ടപ്പന കോളേജ് സംഘർഷം: കെഎസ്‌യു പ്രവർത്തകരെ സസ്പെൻ്റ് ചെയ്ത നടപടി പുന:പരിശോധിക്കണം; അലോഷ്യസ് സേവ്യർ

Published

on

ഇടുക്കി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് പിന്നാലെ കട്ടപ്പന ഗവ:കോളേജിൽ നടന്ന കെ.എസ്.യു-എസ്.എഫ്.ഐ സംഘർഷത്തെ തുടർന്ന് സംഭവത്തിൽ അതിക്രമത്തിന് ഇരയായ കെ.എസ്.യു പ്രവർത്തകരെ സസ്പെൻറ് ചെയ്ത നടപടി കോളേജ് അധികാരികൾ പുന:പരിശോധിക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.സംഭവത്തിൽ കെ.എസ്.യു ജില്ലാ ജന: സെക്രട്ടറി ജസ്റ്റിൻ ജോർജ്ജ്, നിയോജക മണ്ഡലം പ്രസിഡൻ്റ് ജോൺസൺ ജോയ് ഉൾപ്പടെയുള്ള ആറോളം പ്രവർത്തകരെ നഞ്ചക്ക് ഉൾപ്പടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദിച്ചത്. മുപ്പതോളം എസ്.എഫ്.ഐ പ്രവർത്തകർ ചേർന്നാണ് കെ.എസ്.യു പ്രവർത്തകരെ ക്രൂര മർദ്ദിച്ചത്.എന്നാൽ ഇടതുപക്ഷ അനുകൂല അധ്യാപക സംഘടനാ നേതാക്കൾ ചേർന്ന് നടപടി ഏഴ് പേരിൽ മാത്രമാക്കി ചുരുക്കി. ഇരക്കും വേട്ടക്കാർക്കും ഒരേ നീതി എന്ന സമീപനം ശരിയല്ല. ജില്ലയിലെ പാർട്ടി നേതൃത്വവുമായും കെ.എസ്.യു നേതാക്കളുമായും കൂടിയാലോചിച്ച് വിഷയത്തെ രാഷ്ട്രീയമായി നേരിടുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.

Continue Reading

Death

കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

Published

on

അടിമാലി: കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല്‍ ഓമനയാണ് മരിച്ചത്. ജോലി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഒഴുക്കില്‍പ്പെട്ട ഭര്‍ത്താവ് ദിവാകരന്‍ നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇടുക്കി വണ്ണപ്പുറത്ത് കഴിഞ്ഞ ദിവസം വൈകുന്നേരം മുതല്‍ മഴ ശക്തമായ തുടരുകയാണ്. വൈകീട്ട് ആറോടെയാണ് ഓമനയും ഭര്‍ത്താവ് ദിവാകരനും കൃഷിയിടത്തില്‍ നിന്ന് വീട്ടിലേക്ക് പോയത്. വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുന്നതിനിടെ ചെറിയ നീര്‍ച്ചാല്‍ കടക്കാനുണ്ടായിരുന്നു.

Advertisement
inner ad

ഇതിനിടെ പെട്ടെന്ന് പാഞ്ഞെത്തിയ മലവെള്ളത്തില്‍ അകപ്പെട്ട് ഓമന ഒലിച്ചുപോകുകയായിരുന്നു. ഒഴുക്കില്‍പ്പെട്ട ദിവാകരന്‍ എവിടെയോ പിടിച്ചുനിന്നു. നേരിയ പരിക്കുകള്‍ പറ്റിയെങ്കിലും സുരക്ഷിത സ്ഥാനത്തെത്തിയ ദിവാകരന്‍ കെ.എസ്.ഇ.ബി ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു. തുടന്ന് കുഴഞ്ഞുവീണ ദിവാകരനെ ആശുപത്രിയിലെത്തിച്ചു.

മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

Featured