പള്ളിക്കലാറ്റിൽകുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടു പതിനാറുകാരൻ മുങ്ങി മരിച്ചു

‘കരുനാഗപ്പള്ളി: പള്ളിക്കലാറിൽ കാരൂർക്കടവ് പാലത്തിന് സമീപം കടവിൽ സുഹൃത്തിനെപ്പം കുളിക്കുന്നതിനിടെ ഒഴുക്കിലെചുഴിയിൽപ്പെട്ട പതിനാറുകാരനായ വിദ്യാർഥി മുങ്ങി മരിച്ചു. കൊല്ലം. കിളികല്ലൂർ, കല്ലുംതാഴ, വരാലുവിളചിറയിൽ വീട്ടിൽ മുഹമ്മദ് അലി – സബിത ദമ്പതികളുടെ മകൻ മുഹമ്മദ് നിജാസ് (16) ണ് ആറ്റിൽ മുങ്ങി മരിച്ചത്.ശനിയാഴ്ച രാവിലെ 11.40 നോടെയാണ് സംഭവം കൂടെയുണ്ടായിരുന്ന സുഹൃത്തും ഇടക്കുളങ്ങര സ്വദേശിയുമായ യാസർ (15) നീന്തി രക്ഷപ്പെട്ടു.
കഴിഞ്ഞ 8 മാസക്കാലം കൊണ്ട് മുഹമ്മദ് നിജാസ് മാതാവിൻ്റെ സഹോദരൻ കരുനാഗപ്പള്ളി. ഇടക്കുളങ്ങരയിലെ എഫ് സി.ഐക്ക് സമീപം കോട്ടുത്തറവീട്ടിൽ ഷെമീറിനെപ്പം താമസിച്ചു വരുകയായിരുന്നു ശനിയാഴ്ച്ച രാവിലെ 10.40 നോടെ സുഹൃത്തുമായി വീട്ടിൽ നിന്നും സൈക്കിളിൽഏകദേശം മൂന്ന് കിലോമീറ്റർ അകലെയുള്ള കാരൂർ കടവ് പാലത്തിന് തെക്ക്വശം പള്ളിക്കലാറിലെ കടവിൽ ഇരുവരുമെത്തി നീന്തി കുളിക്കുന്നതിടെ ശക്തമായ ഒഴുക്കിലെ ചുഴിയിൽ നിജാസ് പെടുകയായിരുന്നു ഉടൻ തന്നെ നാട്ടുകാർ വള്ളങ്ങളുമായി ആറ്റിൽ തെരച്ചിൽ നടത്തിയിരുന്നു വിവരമറിഞ്ഞ് കരുനാഗപ്പള്ളി ഫയർഫോഴ്സുംപോലീസുംഎത്തി തെരച്ചിൽ നടത്തി വരുന്നതിടെ കൊല്ലത്ത് നിന്നും സ്ക്കൂബ മുങ്ങൾ വിദഗ്ദരെത്തി ഉച്ചക്ക് ഒരു മണിക്ക് ശേഷം മൃതദ്ദേഹം കണ്ടെടുകയായിരുന്നു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഞായറാഴ്ച്ച രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങിഉച്ചക്ക് 12 മണിയോടെ കരുനാഗപ്പള്ളി ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കും.
മുഹമ്മദ് നിജാസ് കുറ്റിച്ചിറ രാമാനുജവിലാസം സ്ക്കൂളിലെ വിദ്യാർഥിയായിരുന്ന 10-ാം ക്ലാസ് വിജയിച്ചിരുന്നു.
സഹോദരൻ: അഫ്സൽ.

Related posts

Leave a Comment