തൃശ്ശൂർ കലാകാരന്മാരുടെ കൂട്ടായ്മയിൽ സിനിമ ; 999.9 അണിയറയിൽ ഒരുങ്ങുന്നു

പഞ്ചമി ക്രിയേഷന്റെ ബാനറിൽ പ്രസാദ് നാട്ടിക സംവിധാനം ചെയുന്ന 999.9 എന്ന ചലചിത്രത്തിന്റെ പൂജ തൃശ്ശൂർ നാട്ടികയിൽ നടന്നു. പുതു മുഖങ്ങളെ അണിനിരത്തി നവാഗത സംവിധായകൻ പ്രസാദ് നാട്ടിക സംവിധാനം ചെയുന്ന തൃശ്ശൂർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ‘ട്രിപ്പിൾ നയൻ പോയിന്റ് നയൻ’ എന്ന ആക്ഷൻ ത്രില്ലർ സിനിമയുടെ പൂജയും, ഓഡിയോ ലോഞ്ചും തൃശ്ശൂർ നാട്ടികയിൽ നടന്നു.

സംവിധായകൻ ഷാനു സമദ് ക്യാമറ സ്വിച്ച് ഓൺ കർമം നടത്തി. സിനിമയിലെ ഗാനങ്ങളുടെ ഔദ്യോഗിക പ്രകാശനം ഫുഡ്‌മസോൺ ചെയർമാൻ പി ബി സുനിൽകുമാർ നിർവഹിച്ചു. അടുത്ത മാസം തൃശ്ശരിൽ ആണ് സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുന്നത്. ക്യാമറ പ്രവീൺ പ്രകാശ് തളിക്കുളം, സംഗീതം രജീഷ് ദേവരാഗം, ശിവജി ഗുരുവായൂർ, രാജേന്ദ്രൻ, സുനിൽ സുഗത, ഷാജു നവോദ, അസീസ്, മനുമോഹിത്, കലാഭവൻ ബിജു എന്നീ പ്രമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

പ്രസാദ് നാട്ടിക തന്നെ സംവിധാനം നിർവഹിച്ച പദനിസ്വനം എന്ന സിനിമയിലെ അണിയറ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ചലച്ചിത്ര താരങ്ങളായ ബിജു കലാഭവൻ, മനു മോഹിദ്, സിനിമ പ്രവർത്തകരായ രവീന്ദ്രൻ ആനേശ്വരം, പഞ്ചമി പ്രസാദ്, പ്രവീൺ പ്രകാശ്,പ്രദീപ് വെങ്ങര, വിനോദ് വിരിപ്പിൽ, റഫീഖ് ഇസ്മയിൽ, എന്നിവർ സംസാരിച്ചു.

Related posts

Leave a Comment