സിബിഎസ്ഇ 12ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹിഃ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 12.96 ലക്ഷം പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 70004 പേര്‍ക്കു മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ്. 99.37 ആണു വിജയ ശതമാനം. ആണ്‍കുട്ടികള്‍ 99.13% പേരും പെണ്‍കുട്ടികള്‍ 99.67 പേരും വിജയികളായി. ഫലം സിബിഎസ്ഇ വെബ്സൈറ്റില്‍ ലഭ്യമാണ്. ആരും പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയിരുന്നില്ല. കോവിഡ് മൂലം ഫാനല്‍ പരീക്ഷ ബോര്‍ഡ് റദ്ദാക്കിയിരുന്നു. എട്ടുമുതല്‍ പത്തു വരെയുള്ള മാര്‍ക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ ജേതാക്കളെ നിശ്ചയിച്ചത്. സംസ്ഥാനത്തെ കേന്ദ്രീയ. വിദ്യാലയങ്ങളിലെ കുട്ടികള്‍ നൂറുമേനി കൊയ്തു.

Related posts

Leave a Comment