Connect with us
48 birthday
top banner (1)

National

മണിപ്പൂരിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 98 പേര്‍

Avatar

Published

on

കഴിഞ്ഞ മാസം മണിപ്പൂരില്‍ വംശീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 98 പേര്‍ കൊല്ലപ്പെടുകയും 300 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. മെയ് 3 ന് പട്ടികവര്‍ഗ (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്‌തേയ് സമുദായത്തിന്റെ ആവശ്യത്തില്‍ പ്രതിഷേധിച്ച് മണിപ്പൂരിലെ 10 ജില്ലകളിലും ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ച് നടത്തിയ ശേഷമാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്.അതിനുശേഷം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും മാരകമായ അക്രമങ്ങള്‍ അരങ്ങേറി.

മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്റ്റീസ് ഇംഫാല്‍ താഴ്വരയിലാണ് കൂടുതലും താമസിക്കുന്നത്. ജനസംഖ്യയുടെ 40 ശതമാനവും ഗോത്രവര്‍ഗ്ഗക്കാരായ നാഗകളും കുക്കികളും മലയോര ജില്ലകളില്‍ താമസിക്കുന്നു.നിലവില്‍ പതിനായിരത്തിലധികം സൈനികരെയും അസം റൈഫിള്‍സ് ഉദ്യോഗസ്ഥരെയും സമാധാനം നിലനിര്‍ത്താന്‍ സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു

Published

on

ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുത്തു. ഇന്ത്യ സഖ്യത്തിന്‍റെ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുൽ ഗാന്ധിയാണ് പ്രതിപക്ഷ നേതാവാണെന്ന് അറിയിച്ചു കൊണ്ട് കോൺഗ്രസ്‌ പാർലമെന്‍ററി പാർട്ടി നേതാവ് സോണിയ ഗാന്ധി പ്രോടെം സ്പീക്കർക്ക് കത്ത് നൽകി. പതിനെട്ടാമത് ലോക്സഭയിൽ റായ്ബറേലി എംപിയായി രാഹുൽ ​ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Continue Reading

National

ആഡംബരകാര്‍ ഇടിച്ച് രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവം: പതിനേഴുകാരനെ ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി

Published

on

പൂനെ: പൂനെയില്‍ ആഡംബരകാര്‍ ഇടിച്ച് രണ്ട് ഐ.ടി. ജീവനക്കാര്‍ മരിച്ചസംഭവത്തില്‍ മദ്യലഹരിയില്‍ കാറോടിച്ച 17-കാരനെ ഒബ്സര്‍വേഷന്‍ ഹോമില്‍നിന്ന് ഉടന്‍ മോചിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി. കൗമാരക്കാരന്റെ ബന്ധു സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് വിധി. 17-കാരന്റെ മാതാപിതാക്കളും മുത്തച്ഛനും അറസ്റ്റിലായതിനാല്‍ കുട്ടിയുടെ സംരക്ഷണചുമതല കുട്ടിയുടെ ബന്ധുവിനാണ്.

കസ്റ്റഡി ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് കോടതിയുടെ വിലയിരുത്തല്‍. അതിനാല്‍, 17-കാരനെ കുടുംബത്തോടൊപ്പം വിടണം. കുട്ടിയെ നല്ല നിലയിലാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. കുട്ടിയെ ഒരു മനഃശാസ്ത്രജ്ഞന്റെ അടുത്തേക്ക് അയച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

Advertisement
inner ad

മേയ് 19ന് പുലര്‍ച്ചെ 2.15-ഓടെയാണ് 17-കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടത്. പുണെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ (24) അനീഷ് ആവാഡിയ (24) എന്നിവര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. പ്ലസ്ടു ജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരന്‍ അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

അതിനിടെ, അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ 17-കാരന് ജാമ്യം അനുവദിച്ചത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. റോഡപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, രണ്ടാഴ്ച ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, കൗണ്‍സിലിങ്ങിന് വിധേയമാവുക തുടങ്ങിയ ഉപാധികളോടെയാണ് 17-കാരന് ജാമ്യം അനുവദിച്ചിരുന്നത്. ഇത് വാര്‍ത്തായയതോടെ പുണെ അപകടം ദേശീയശ്രദ്ധ നേടി.

Advertisement
inner ad

സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍, മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. അപകടസമയത്ത് വാഹനമോടിച്ചത് കുടുംബഡ്രൈവറാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. കുറ്റം ഏറ്റെടുക്കാനായി കുടുംബഡ്രൈവറെ തട്ടിക്കൊണ്ടുപോയി സമ്മര്‍ദം ചെലുത്തിയതായും കണ്ടെത്തിയിരുന്നു.

Advertisement
inner ad
Continue Reading

National

ഇൻഡ്യ സഖ്യം ഇന്ന് അടിയന്തര യോഗം ചേരും

Published

on

ന്യൂഡൽഹി: ഇൻഡ്യ സഖ്യം ഇന്ന് അടിയന്തര യോഗം ചേരും. ഖാർഗെയുടെ വസതിയിൽ രാത്രി എട്ട് മണിക്കാണ് യോഗം. സ്പീക്കർ തെരഞ്ഞെടുപ്പ് പ്രധാന ചർച്ചയാകുമെന്നാണ് സൂചന. നേരത്തെ കൊടിക്കുന്നിൽ സുരേഷിനെ സ്‌പീക്കർ സ്ഥാനാർത്ഥിയാക്കാൻ സഖ്യം തീരുമാനിച്ചിരുന്നു. . അതനുസരിച്ച് കൊടിക്കുന്നിൽ സുരേഷ് നാമനിർദ്ദേശപത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, അക്ഷരമാല ക്രമത്തിൽ മഹാരാഷ്ട്ര മുതൽ പശ്ചിമ ബംഗാൾ വരെയുള്ള സംസ്ഥാനങ്ങളിലെ എംപിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, യൂസഫ് പത്താൻ അടക്കമുള്ളവരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.

Continue Reading

Featured