Connect with us
,KIJU

Kerala

പ്ലസ് വണ്ണിന് 97 താൽക്കാലിക ബാച്ചുകൾ;
പുതിയ ബാച്ചുകളെല്ലാം മലബാറിന്

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാർ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാൻ 97 താൽക്കാലിക ബാച്ചുകൾ അധികമായി അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സർക്കാർ, എയ്ഡഡ് സ്കൂളുകളിലാണ് അധിക ബാച്ചുകൾ അനുവദിച്ചത്.
പ്രവേശന നടപടികൾ അവസാനിപ്പിക്കുമ്പോൾ താൽക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചിൽ മതിയായ എണ്ണം വിദ്യാർത്ഥികൾ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കിൽ അത്തരം ബാച്ചുകൾ റദ്ദ് ചെയ്യും. ആ ബാച്ചിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളെ അതേ സ്കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

മെൻറൽ ഹെൽത്ത് നഴ്സിങ് കോഴ്സ്

Advertisement
inner ad

തിരുവനന്തപുരം, ആലപ്പുഴ സർക്കാർ നഴ്സിങ് കോളേജുകളിൽ 2023-24 അധ്യയനവർഷം മുതൽ വിദ്യാർത്ഥി പ്രവേശനശേഷി 8 വീതമായി നിജപ്പെടുത്തി എംഎസ് സി (മെൻറൽ ഹെൽത്ത് നഴ്സിങ് കോഴ്സ്) ആരംഭിക്കുന്നതിന് അനുമതി നൽകി.

തുടർച്ചാനുമതി

Advertisement
inner ad

പത്രപ്രർത്തക പെൻഷൻ, ഇതര പെൻഷനുകൾ തുടങ്ങിയവ തീർപ്പാക്കുന്നതിന് വിവര പൊതുജനസമ്പർക്ക വകുപ്പിൽ അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടർ തസ്തികയ്ക്ക് 1.4.2023 മുതൽ 31.3.2024 വരെ തുടർച്ചാനുമതി നൽകി.
തൃശൂർ ജില്ലയിലെ ചിട്ടി ആർബിട്രേഷൻ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് രജിസ്ട്രേഷൻ വകുപ്പിൽ സൃഷ്ടിച്ചിരുന്ന 4 സബ് രജിസ്ട്രാറുടെയും 6 ക്ലർക്കിൻറെയും താൽക്കാലിക തസ്തികകളിൽ 2 സബ് രജിസ്ട്രാറുടെയും 4 ക്ലർക്കിൻറെയും തസ്തികകൾക്ക് 31.03.2024 വരെ തുടർച്ചാനുമതി നൽകാൻ തീരുമാനിച്ചു.

ശമ്പള പരിഷ്ക്കരണം

Advertisement
inner ad

മലബാർ ദേവസ്വം ബോർഡിലെ സർക്കാർ അംഗീകാരമുള്ള തസ്തികകളിലെ സ്ഥിരം ജീവനക്കാർക്ക് 1.7.2019 മുതൽ മുൻകാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്ക്കരണ ഉത്തരവിൻറെ ആനുകൂല്യം വ്യവസ്ഥകൾക്ക് വിധേയമായി നൽകാൻ തീരുമാനിച്ചു.

ജൈവ വൈവിധ്യ പൈതൃക പ്രദേശമാക്കും

Advertisement
inner ad

കാസർഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിന് തുടർ നടപടികൾ സ്വീകരിക്കും.

സാധൂകരിച്ചു

Advertisement
inner ad

ഭാരതീയ ചികിത്സാവകുപ്പിൻറെ സുഗമമായ പ്രവർത്തനങ്ങൾക്കായി 116 തസ്തികകൾ സൃഷ്ടിച്ച നടപടി സാധൂകരിച്ചു.

ഗംഗാ സിങ് വനംവകുപ്പ് മേധാവി

Advertisement
inner ad

പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സ്) ആയി ഗംഗാ സിങിനെ നിയമിക്കാൻ തീരുമാനിച്ചു. ബെന്നിച്ചൻ തോമസ് വിരമിക്കുന്നതിനെ തുടർന്ന് 1.8.2023 മുതൽ ഉണ്ടാകുന്ന ഒഴിവിലേക്കാണ് നിയമനം.

തസ്തിക

Advertisement
inner ad

കേരള പബ്ലിക്ക് എൻറർ പ്രൈസസ്സ് (സെലക്ഷനും റിക്രൂട്ട്മെൻറും ) ബോർഡിൻറെ സുഗമമായ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു.

ധനസഹായം തുല്യമായി വീതിച്ച് നൽകും

Advertisement
inner ad

പത്തനംതിട്ട മല്ലപ്പള്ളിയിൽ മോക്ക് ഡ്രില്ലിനിടെ മരണപ്പെട്ട ബിനു സോമൻറെ നിയമപരമായ അനന്തരാവകാശികൾക്ക് സർക്കാർ അനുവദിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം തുല്യമായി വീതിച്ച് നൽകും. സഹോദരിക്കും സംരക്ഷണയിൽ കഴിഞ്ഞ് വന്ന സഹോദരപുത്രനുമാണ് തുക വീതിച്ച് നൽകുക.

ഉത്തരവ് പരിഷ്ക്കരിക്കും

Advertisement
inner ad

27 താൽക്കാലിക ജെസിഎഫ്എം കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റുന്നതിന് അനുമതി നൽകിയ ഉത്തരവ് പരിഷ്ക്കരിക്കാൻ തീരുമാനിച്ചു. 26 ജെസിഎഫ്എം കോടതികളും ഒരു അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുമാണ് സ്ഥിരം കോടതികളാക്കുക. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് അനുവദിച്ച ഒരു ഹെഡ് ക്ലാക്ക് /ജൂനിയർ സൂപ്രണ്ട് തസ്തികളെ അപ്ഗ്രേഡ് ചെയ്ത് നൽകും.

ബിപിസിഎല്ലിന് അനുമതി

Advertisement
inner ad

കൊച്ചിയിൽ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാൻറ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നൽകുന്നതിനും പൈപ്പ് ലൈൻ ഇടുന്നതിനുമുളള അനുമതി ബിപിസിഎല്ലിന് നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ പ്രോപ്പോസൽ 2023 ഒക്ടോബർ ഒന്നിനകം തയ്യാറാക്കി സമർപ്പിക്കാൻ ബിപിസില്ലിനോട് ആവശ്യപ്പെടും.

പരിവർത്തനാനുമതി

Advertisement
inner ad

പാലക്കാട് ജില്ലയിലെ ലക്കിടി പേരൂർ 2 വില്ലേജിൽ ഞാവിളിൻകടവ് പാലം എലിവേറ്റഡ് സ്ട്രക്ച്ചർ ആയി നിർമ്മിക്കുന്നതിന് ആവശ്യമായി വരുന്ന 90 സെൻറ് നെൽവയൽ പൊതുആവശ്യത്തിനായി വ്യവസ്ഥകൾക്ക് വിധേയമായി പരിവർത്തനാനുമതി നൽകാൻ തീരുമാനിച്ചു

തുക അനുവദിക്കും

Advertisement
inner ad

2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് മില്ലുടമകൾക്ക് നഷ്ടയിനത്തിൽ നൽകാനുള്ള തുക 10 കോടിയായി നിജപ്പെടുത്തി ഒറ്റത്തവണയായി തീർപ്പാക്കുന്നതിന് നിബന്ധനകളോടെ അനുവദിക്കാൻ തീരുമാനിച്ചു. ഭാവിയിൽ കൂടുതൽ നഷ്ടപരിഹാരം സർക്കാരിനോട് ആവശ്യപ്പെടുകയില്ലെന്ന സമ്മതപത്ര വ്യവസ്ഥയിൽമേലായിരിക്കും തുക വിതരണം ചെയ്യുക.

സർക്കാരിൽ നിന്ന് തുക ലഭ്യമാകുന്ന മുറക്ക് പ്രളയവുമായി ബന്ധപ്പെട്ട എല്ലാ മില്ലുടമകൾക്കും മില്ലുടമ സംഘടനയിൽ അംഗമാണോ അല്ലയോ എന്നത് പരിശോധിക്കാതെ നഷ്ടപരിഹാരം നൽകി എന്ന് മില്ലുടമ സംഘടനാ പ്രതിനിധികളും സപ്ലൈകോ സി എം ഡിയും ഉറപ്പ് വരുത്തേണ്ടതാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

കണ്ടല ബാങ്ക് ക്രമക്കേട്: മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റിനെ ഉൾപ്പെടെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു ഇ ഡി

Published

on

തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎംപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെട്ടടെയുള്ളവരെ എൻഫോഴ്സ്മെന്റ്ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യും.ഇവരോട് തിങ്കളാഴ്ച രാവിലെ കൊച്ചിയിൽ ഇ.ഡി. ഓഫിസിൽഹാജരാകാൻ നിർദേശിച്ചു നോട്ടിനൽകി. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്കുമാർ, പഞ്ചായത്ത് മുൻ വൈസ്പ്രസിഡന്റ് ഗോപകുമാർ, സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ഭാസുരാംഗന്റെ അടുത്ത ബന്ധുക്കളിൽ ചിലർ, മുൻ ഡയറക്ടർബോർഡ് അംഗങ്ങൾ എന്നിവർക്കാണ് നോട്ടിസ് നൽകിയത്.എൻ.ഭാസുരാംഗനും മകൻ അഖിൽജിത്തും റിമാൻഡിലാണ്.പഞ്ചായത്ത് പ്രസിഡന്റ് സുരഷ്കുമാറിനു 17 ലക്ഷം രൂപയുടെ വായ്പയുണ്ട്. കഴിഞ്ഞ ഭരണാസമിതിയിൽ ഡയറക്ടറുമായിരുന്നു സി പി എം നേതാവ് കൂടിയായ സുരേഷ്‌കുമാർ. പത്തു ലക്ഷം രൂപ വരെ മാത്രം ലോൺ ആയി നൽകുവാൻ പരിധി ഉള്ള ബാങ്കിൽ നിന്നും അധിക തുക ലോൺ ആയി സുരേഷ്‌കുമാറിന് ലഭിച്ചത് സി പി എം ഈ അഴിമതി മറച്ചുവയ്ക്കാൻ വേണ്ട സഹായം നൽകിയത് കൊണ്ടാണെന്ന് നിക്ഷേപകർ പറയുന്നു.2 കോടിയിലേറെ രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതി (എം.ഡിഎസ്) വാകുടിശികയുണ്ട്.ഒരേ ഭൂമി തന്നെ ഒന്നിലധികംചിട്ടികൾക്ക് ഈട് വച്ചാണ് 2 കോടിയിലേറെ രൂപ എഡിഎസ് പിടിമകൻച്ചതെന്ന് സഹകരണ വകുപ്പ്അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Pathanamthitta

പത്തനംതിട്ടയിലെ അച്ചടക്ക നടപടി;
സിപിഐയ്ക്കുള്ളിൽ കലാപക്കൊടി

Published

on

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി ജയനെ പുറത്താക്കിയതിനെതിരെ സിപിഐയ്ക്കുള്ളിൽ കലാപക്കൊടി ഉയരുന്നു.  ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയനെ നീക്കിയതില്‍ പ്രതിഷേധിച്ച് അദ്ദേഹം അംഗമായ പെരിങ്ങനാട് വടക്ക് ലോക്കൽ കമ്മിറ്റിയംഗങ്ങൾ ഒന്നടങ്കം രാജിവച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തിലില്ലാത്ത നടപടിയാണ് തനിക്കെതിരെ എടുത്തതെന്ന് പരസ്യമായി പ്രതികരിച്ച ഇ.പി ജയൻ, സ്വാഭാവിക നീതിപോലും നിഷേധിച്ചുവെന്ന് പരാതിപ്പെടുകയും ചെയ്തു. അതേസമയം, കണ്ടല സഹകരണ ബാങ്കിലെ 101 കോടിയുടെ തട്ടിപ്പ് കേസിൽ സിപിഐ നേതാവായ ഭാസുരാംഗനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ, പത്തനംതിട്ടയിൽ മറ്റൊരു പണ സമ്പാദന ആരോപണം ഉയർന്നത് പാർട്ടിയെ വെട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. എ.പി.ജയന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ചൂണ്ടിക്കാട്ടി എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയാണ് പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന് പരാതി നല്‍കിയത്. തുടര്‍ന്നുള്ള പാര്‍ട്ടി അന്വേഷണമാണ് ജയന്റെ പുറത്താക്കലിന് വഴിവെച്ചത്.
എന്നാൽ, എ.പി ജയന്റെ പുറത്താക്കലിന് പിന്നിൽ മറ്റ് ചില താൽപ്പര്യങ്ങളുണ്ടെന്നാണ് പാർട്ടിയ്ക്കുള്ളിലെ ചർച്ചകൾ. സ്വന്തമായി നിലപാടുള്ളവര്‍ക്ക് സിപിഐയില്‍ നിന്നുപോകാന്‍ പ്രയാസമാണെന്നും തന്റെ കാര്യത്തില്‍ ഇതാണ് തെളിഞ്ഞതെന്നും ജയൻ പറയുന്നു. പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും എന്നെ ഒഴിവാക്കാന്‍ കരുതിക്കൂട്ടിയുള്ള നീക്കങ്ങളാണ് നടന്നത്. സംസ്ഥാന നേതൃത്വത്തിലെ ശക്തരായ ചിലരാണ് നീക്കങ്ങള്‍ക്ക്‌ പിന്നില്‍. നടപടിയെടുക്കാന്‍ പാര്‍ട്ടി ഭരണഘടനപോലും കാറ്റില്‍പ്പറത്തി. സ്റ്റേറ്റ് കൗണ്‍സില്‍ മെമ്പറായ എനിക്ക് എതിരെ നടപടി വരുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത് ഈ ഘടകത്തിലാണ്. നടപടി വേണമെന്നോ വേണ്ടെന്നോ പറയാനുള്ള അവകാശം സ്റ്റേറ്റ് കൗണ്‍സിലിനാണ്. അവിടെ അങ്ങനെ ഒരു ചര്‍ച്ച വരുകയോ തീരുമാനം എടുക്കുകയോ ചെയ്തില്ല.
പകരം പാര്‍ട്ടി കമ്മീഷന്‍ രൂപീകരിച്ച് അന്വേഷണം നടത്തി നടപടിയെടുക്കുകയാണ് ചെയ്തത്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം നടപടി നേരിട്ട ആള്‍ക്ക് നല്‍കാതെ മാധ്യമങ്ങള്‍ക്ക് നല്‍കുകയാണ് ചെയ്തത്. നടപടിയെക്കുറിച്ച് എനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടുമില്ലെന്ന് ജയൻ ചൂണ്ടിക്കാട്ടുന്നു.
കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി പശുക്കളെ വാങ്ങി ഒരു ഫാം തുടങ്ങുകയാണ് ചെയ്തതെന്നാണ് ജയന്റെ വിശദീകരണം. ക്ഷീരസംഘം പ്രസിഡന്റെന്ന നിലയിലുള്ള സംരംഭമാണ് തുടങ്ങിയത്. പശുവിനെ വളര്‍ത്തുക, കൃഷി ചെയ്യുക എന്നൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അഭിമാനകരമായ കാര്യമാണ്. എന്നാല്‍ തന്റെ കാര്യത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചത് ഫാമിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പരാതി വന്നു. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ രൂപീകരിച്ചു. ആദ്യം ഏകാംഗ കമ്മീഷന്‍ രൂപീകരിച്ചു. പിന്നീട് കമ്മീഷന്‍ വിപുലീകരിച്ചു. നാലംഗ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുള്ള കമ്മിറ്റിയാണ് അന്വേഷിച്ചത്. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി. രണ്ട് കോടി രൂപ ഫാമിന് മുതല്‍ മുടക്കിയെന്നാണ് അന്വേഷണ കമ്മീഷന്‍ കണ്ടെത്തലെന്നും ജയൻ പ്രതികരിച്ചു.

Continue Reading

Kerala

കേരളവർമ്മയിൽ എസ്എഫ്ഐ നേടിയ വിജയം ജനാധിപത്യപരമല്ല: കെ.എസ്.യു

Published

on

തിരുവനന്തപുരം: തൃശൂർ കേരളവർമ്മ കോളേജിൽ എസ്എഫ്ഐ നേടിയ വിജയത്തെ ജനാധിപത്യപരമായി കാണാൻ കഴിയില്ലന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.ജനാധിപത്യപരമായും രാഷ്ട്രീയപരമായും വലിയൊരു പോരാട്ടത്തിനാണ് കേരളവർമ്മയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എസ്.യു നേതൃത്വം നൽകിയത്.

കെ.എസ്.യു ഹൈക്കോടതിയിലുൾപ്പടെ റീ ഇലക്ഷൻ നടത്താനാണ് ആവശ്യപ്പെട്ട്.

Advertisement
inner ad

റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തിയാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്ന് കരുതുന്നില്ലന്നും,ഇതിലൂടെ ശ്രീക്കുട്ടനും, കേരളവർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും കെ.എസ്.യു നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

അതേസമയം ഇരുട്ടിൻ്റെ മറവിൽ എണ്ണിയപ്പോൾ ഉണ്ടായിരുന്നതിൻ്റെ മൂന്നിലൊന്ന് ഭൂരിപക്ഷം പോലും ഇപ്പോൾ നേടാനായില്ല. അസാധുവായ വോട്ടുകളുടെ എണ്ണം 23 ൽ നിന്ന് 34 ലേക്ക് കുതിച്ചപ്പോൾ എസ്എഫ്ഐ സ്വൈര്യ വിഹാരം നടത്തുന്ന ക്യാമ്പസിൽ അവരുടെ സംരക്ഷണയിൽ ഇരുന്ന പെട്ടികളിൽ കൃതൃമത്വം നടന്നു എന്ന് തന്നെയാണ് കെ.എസ്.യു കരുതുന്നത്

Advertisement
inner ad

ഹൈക്കോടതി വരെ ഇടപെട്ട കേരളവർമ്മ കോളേജിലെ തെരഞ്ഞെടുപ്പ് പ്രക്രിയയെ വളരെ ലാഘവത്തോടെയാണ് കോളേജ് അധികൃതർ സമീപിച്ചത്

വ്യാജ ടാബുലേഷൻ ഷീറ്റ് നിർമ്മിച്ചു എന്നതടക്കമുള്ള ആക്ഷേപങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ നിയമോപദേശം തേടിയ ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും രാഷ്ട്രീയ പരമായ പോരാട്ടം തുടരുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured