സൗദി അറേബ്യയുടെ 91-ാമത് ദേശീയ ദിനാഘോഷങ്ങളില്‍ പങ്കാളികളായി പ്രവാസി മലയാളികൾ

നാദിർ ഷാ റഹിമാൻ

റിയാദ് : അന്നം തരുന്ന രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും രക്തം ദാനം നല്‍കിയും വിവിധ പരിപാടികളാണ് മലയാളികളുടെ നേതൃത്വത്തില്‍ നടന്നത്. ‘ഇത് ഞങ്ങളുടെ വീടാണ്’ എന്ന പ്രമേയത്തില്‍ രാജ്യത്ത് വിവിധ പരിപാടികളാണ് അരങ്ങേറുന്നത്. ആഘോഷങ്ങളുടെ ഭാഗമായി സഫ മക്ക ഹാരയിലെ ആരോഗ്യപ്രവര്‍ത്തര്‍ രാജ്യത്തെയും ഭരണാധികാരികളെയും സല്യൂട്ട് ചെയ്യുന്ന ചടങ്ങ് സംഘടിപ്പിച്ചു. 2020 മാര്‍ച്ചില്‍ രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത കാലം മുതല്‍ ഭരണാധികാരികളുടെ കരുതലിന്റെ ഫലമാണ് നിര്‍ഭയത്വത്തോടെ ഒത്ത് കൂടാന്‍ കഴിയുന്നതെന്ന് പരിപാടി ഉത്ഘാടനം ചെയ്ത ഡോ. അസ്മ ഫാത്തിമ പറഞ്ഞു.

ലോകത്തിലെ വിവിധ ആരോഗ്യ സംഘടനകളുടെ ശ്രദ്ധ നേടും വിധമുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്കാണ് സൗദി അറേബ്യ നിശ്ചദാര്‍ത്ത്യത്തോടെ നേതൃത്വം നല്‍കിയത്. കൊവിഡ് പരിശോധനയും ചികിത്സയും വാക്‌സിനും ദേശത്തിന്റെ അതിര്‍ വരമ്പുകള്‍ നിശ്ചയിക്കാതെ പൂര്‍ണ്ണമായി സൗജന്യമായി നല്‍കിയതു സൗദി അറേബ്യ ലോകത്തിന് കാണിച്ച മാതൃകയാണെന്ന് ഡോ. സഞ്ചു ജോസ് പറഞ്ഞു. സഫ മക്ക ഹാരയിലെ അല്‍ റബീഹ് ഹാളില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി സൗദി അറേബ്യയുടെ പാരമ്പര്യ വാദ്യോപകരണമായ ഔദില്‍ നിന്ന് സൗദി ദേശീയ ഗാനം ഉതിര്‍ത്ത് വിഖ്യാത ഔദ് ആര്‍ട്ടിസ്‌റ് മുഹമ്മദ് അബ്ദുള്ള സദസ്സിന്റെ ശ്രദ്ധ നേടി. ക്ലിനിക് ജനറല്‍ മാനേജര്‍ സാലിഹ് ബിന്‍ അലി അല്‍ ഖര്‍നി അധ്യക്ഷത വഹിച്ചു. ക്ലിനിക്കിലെ ജീവനക്കാരും അതിഥികളും സംബന്ധിച്ചു.

ദേശീയ ദിനത്തോടനുബന്ധിച്ച് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി രക്തദാന ക്യാമ്പ് നടത്തി. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ രക്തബാങ്കുമായി സഹകരിച്ചായിരുന്നു ക്യാമ്പ്. ഡയറക്ടര്‍ അല്‍ യസീദ് അല്‍ സൈഫ്ക്യാമ്പ് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പുരോഗതിക്കും വികസന കുതിപ്പിനും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ ആത്മസമര്‍പ്പണം ചരിത്രമാണ്. സേവന മേഖലയില്‍ ഇന്ത്യന്‍ സമൂഹം കാണിക്കുന്ന താല്പര്യം നിരവധി അനുഭവങ്ങളിലൂടെ ബോധ്യമായതാണെന്നും അദ്ദേഹം പറഞ്ഞു. രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നതിന് കെഎംസിസി പ്രവര്‍ത്തകരെ മുഖ്യാതിഥിയായി പങ്കെടുത്ത ഇബ്രാഹിം സുബ്ഹാന്‍ അഭിനന്ദിച്ചു. ഉസ്മാന്‍ അലി പാലത്തിങ്ങല്‍, തെന്നല മൊയ്തീന്‍ കുട്ടി, എസ് വി അര്‍ഷുല്‍ അഹമ്മദ്, ശുഹൈബ് പനങ്ങാങ്ങര, ശരീഫ് അരീക്കോട്, ഷൗക്കത്ത് കടമ്പോട്ട്, റഫീഖ് മഞ്ചേരി, അഷ്‌റഫ് മോയന്‍, യൂനുസ് കൈതാക്കോടന്‍, മുനീര്‍ വാഴക്കാട്, സിദ്ധീഖ് കോനാരി, അന്‍വര്‍ ചെമ്മല എന്നിവര്‍ നേതൃത്വം നല്‍കി.

‘അന്നം നല്‍കുന്ന രാജ്യത്തിന് ജീവരക്തം സമ്മാനം’ എന്ന പ്രമേയത്തില്‍ കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ശുമേസി ആശുപത്രിയില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെന്‍ട്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാംപില്‍ ഇരുന്നൂറ്റി അമ്പതിലധികം പേര്‍ പങ്കെടുത്തു. രാവിലെ 8ന് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ശേഷം മൂന്നിന് സമാപിച്ചു.

കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. അബ്ദുല്‍ വഹാബ് ബിന്‍ ജുമാ ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹം രാജ്യത്തോട് കാണിക്കുന്ന ആദരവും സ്‌നേഹവും വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഹാരിസ് തലാപ്പില്‍ അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് ഡെപ്യൂട്ടി ഡയറക്ടര്‍ അലി ഇബ്രാഹിം, ഡയറക്ടര്‍ മുഹമ്മദ് അലി അല്‍ മുതൈരി, എം ഓ എച്ച് കോര്‍ഡിനേറ്റര്‍ ഡോ. ഖാലിദ് അല്‍ സുബൈഹി എന്നിവര്‍ പ്രസംഗിച്ചു. റഹ്മത്ത് അഷ്‌റഫ്, ജസീല മൂസ തുടങ്ങി വനിതാ കെ.എം.സി.സി ഭാരവാഹികളുടെ നേതൃത്വത്തില്‍ 25ലധികം വനിതകളും രക്ത ദാന ക്യാമ്പില്‍ പങ്കെടുത്തു. കബീര്‍ വെലത്തൂര്‍, ജലീല്‍ തിരൂര്‍, ട്രഷറര്‍ യു പി മുസ്തഫ, കെ ടി അബൂബക്കര്‍, മുജീബ് ഉപ്പട, റസാഖ് വളക്കൈ, സിദ്ധീഖ് തുവ്വൂര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

ദേശീയ ദിനത്തിന്റെ ഭാഗമായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഒലയ്യ ഏരിയയും പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.’ഹൃദയങ്ങളെ രക്തത്തിലൂടെ ബന്ധിപ്പിക്കൂ ‘എന്ന പ്രമേയത്തിലായിരുന്ന ക്യാമ്പ്.
പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രി ബ്ലഡ് ബാങ്ക് മേധാവി ഡോ. സയ്യിദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. അഹദ് സലിം, മുഹമ്മദ് അല്‍ മുത്തേരി, ഫ്രറ്റേണിറ്റി ഫോറം പ്രസിഡന്റ് ഗഫൂര്‍ പട്ടാമ്പി, സെക്രട്ടറി ഫൈസല്‍ തിരൂര്‍, ഹാരീസ് വാവാട്, മുജീബ് കാസിം, റസാഖ് മാക്കൂല്‍, എന്നിവര്‍ നേതൃത്വം നല്‍കി.

സൗദി ദേശിയ ദിനം പ്രവാസി മലയാളി ഫെഡ്റേഷൻ (PMF) സെൻട്രൽ കമ്മറ്റി അഘോഷിച്ചു. പ്രസിഡൻ്റ് മുജീബ് കായംകുളത്തിൻ്റെ അദ്ധ്യക്ഷതയിൽ ഗോബൈര മൈതാനത്തിൽ സംഘടിപ്പിച്ച ആഘോഷങ്ങൾ കുട്ടികളുടെ ദേശിയ ഗാന ആലാപനത്തോടെ തുടങ്ങി. ഷിഹാബ് കൊട്ടുകാട് ഉദ്‌ഘാടനം ചെയ്തു. ഷാജഹാൻ ചാവക്കാട് ആമുഖ പ്രഭാഷണവും കോഡിനേറ്റർ സെലിം വാലില പുഴ മുഖ്യ പ്രഭാഷണവും നടത്തി. വനിത അംഗങ്ങൾ സിമി ജോൺസൺ ഹസീദ റസ്സൽ , ജാൻസി അലക്സ് , റ്റിൻൻ്റു ടീച്ചർ , ഷംല ഷിറാസ് , റെഫീഷ ഷിഹാബ് നേതൃത്വത്തിൽ കേക്ക് മുറിക്കുകയും തുടർന്ന് കെബീർ പട്ടാമ്പി , പ്രഡിൻ അലക്സ് , ലോറൻസ് , അൻസാർ , ജോൺസൺ , ഷിറാസ് , ആശംസകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി ജിബിൻ സമദ് സ്വാഗതവും റസ്സൽ നന്ദിയും പറഞ്ഞു.

Related posts

Leave a Comment