ഇന്ത്യയിൽ 90 ഒമിക്രോൺ കേസുകൾ, ഡൽഹി വിമാനത്താവളത്തിൽ കടുത്ത ജാ​ഗ്രത

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 പുതിയ വകഭേദം കൂടുതൽ ശക്തമായി സാന്നിധ്യം അറിയിക്കുന്നു, വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ 90 പേർക്ക് ഇതിനകം ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിലെ ഇന്ദിരാ ​ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് കുടുതൽ പോസിറ്റീവ് കേസുകൾ. ഇന്ന് ഇതുവരെ പത്തു പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. ആകെ 20 പേർക്കാണ് ഡൽഹിയിൽ രോ​ഗം സ്ഥിരീകരിച്ചത്. കൂടുതൽ സാമ്പിളുകൾ പരിശോധിച്ചെങ്കിലം ഫലം നെ​ഗറ്റീവ് ആണെന്ന് ഡൽഹി ആരോ​ഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അറിയിച്ചു.
കേരളത്തിലും രോ​ഗം പ്രത്യക്ഷപ്പെട്ടെങ്കിലും കൂടുതൽ പേരിലേക്കു പടർന്നിട്ടില്ല. അപകട മേഖലയിൽ നിന്നു വരുന്നവർക്കെല്ലാം ഒരാഴ്ചത്തെ നിർബന്ധിത ക്വാറന്റൈൻ പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Comment