90 കോടിയുടെ നിരോധിത മരുന്നുകൾ പിടികൂടി

ഇംഫാൽ: മണിപൂരിലെ ഇംഫാൽ ജില്ലയിൽ നിന്നും 90 കോടിയുടെ നിരോധിത മരുന്നുകൾ പിടികൂടിയതായി പൊലിസ്. യൈരിക് പൊക് തുലിഹൽ അവാംഗ് ലീകെയ് ഏരിയയിലെ ഫാക്ടറിയിൽ നിന്നുമാണ് മരുന്നുകൾ പിടികൂടിയതെന്ന് ഇംഫാൽ ഈസ്റ്റ് എസ് പി എൻ ഹെരോജിത് സിംഗ് അറിയിച്ചു. ഒരു പൊലിസ് ഹെഡ് കോൺസ്റ്റബിളിന്റെ വസതിയിലാണ് ഈ ഫാക്ടറി പ്രവർത്തിച്ചിരുന്നത്.

ബുധനാഴ്ചയാണ് ഫാക്ടറിയിൽ പൊലിസ് പരിശോധന നടന്നത്. 400 കിലൊ നിരോധിത മരുന്നുകളാണ് പരിശോധനയിൽ കണ്ടെത്തിയത്. ഫാക്ടറി ഉടമയായ ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

അന്താരാഷ്ട്ര മാർകെറ്റിൽ 90 കോടി രൂപ വില വരുന്നതാണ് പിടികൂടിയ മരുന്നുകൾ. തുടർ നടപടികൾക്കായി പിടിച്ചെടുത്ത മരുന്നുകൾ ആൻഡ്രോ പൊലിസ് സ്റ്റേഷനിലേയ്ക്ക് മാറ്റി.

Related posts

Leave a Comment