9 വയസുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ 9 വയസ്സുകാരിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലാട് കുഴിക്കുന്നിലെ അവന്തിക (9) യാണ് മരണപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം.രാജേഷ്-വാഹിദ ദമ്പതികളുടെ മകളാണ് അവന്തിക.അബോധാവസ്ഥയിലാണ് കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തും മുമ്പേ മരണം സംഭവിച്ചിരുന്നു. അസ്വഭാവിക മരണത്തിന് കണ്ണൂർ പൊലീസ് കേസെടുത്തു. സംഭവത്തിൽ കേസന്വേഷണം പുരോ​ഗമിക്കുന്നു.

Related posts

Leave a Comment