ഏഴര മണിക്കൂറിൽ 893 പേർക്ക് വാക്‌സിൻ നൽകിയ സംഭവം ; ആരോ​ഗ്യമന്ത്രിയുടെ പോസ്റ്റിൽ പൊങ്കാല

ആലപ്പുഴ: ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സായ പുഷ്പലത ഏഴര മണിക്കൂറിൽ 893 പേർക്ക് വാക്‌സിൻ നൽകിയതിനെ തുടർന്ന് ആരോ​ഗ്യമന്ത്രി നേരിട്ടെത്തി അഭിനന്ദിച്ച സംഭവത്തിൽ മന്ത്രിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ പൊങ്കാല. പുഷ്പലതയെ അഭിനന്ദിച്ചുകൊണ്ട് പലരും രംഗത്തെത്തിയിരുന്നു. അത്തരത്തിൽ അഭിനന്ദനവുമായി വന്ന ആരോഗ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റിലാണ് ഇപ്പോൾ കൂടുതൽ ചർച്ചകളും വിമർശനങ്ങളും നടന്നുകൊണ്ടിരിക്കുന്നത്.കഷ്ടം, ഏഴരമണിക്കൂറിൽ ഇത്രേം പേർക്ക് കുത്തിവെക്കുക എന്നത് വളരെ കഷ്ടമാണ്. ഇതിനെയൊക്കെ അലങ്കാരം ആക്കരുത്. നേഴ്സ് പേഷ്യന്റ് റേഷ്യോ എടുത്തു നോക്കി ബോധം കെടാൻ നോക്കണം എല്ലാവരും. ഡോക്ടർ പേഷ്യന്റ് റേഷ്യോ നോക്കുകയെ വേണ്ടാ. ഇടയ്ക്കിടെ തല്ല് കൊണ്ടാലും ആരും അറിയാറില്ലലോ. എന്ന് മാത്രമല്ല ഈ ഒരാൾ മാത്രം ഇത്രേം പേരോടാണ് എക്സ്പോസ്ഡ് ആകുന്നത്. മനുഷ്യനാണ്’ എന്നായിരുന്നു പ്രശ്നത്തിൽ ഒരു വലിയ വിമർശനമായി ഉയർന്നത്.

‘893 പേർക്ക് വാക്സിൻ നൽകിയത് അഭിനന്ദനങ്ങൾ മാഡം. പക്ഷേ ഒരു സംശയം, 450 മിനിറ്റ് സമയത്തിനുള്ളിൽ അല്പം എങ്കിലും ഇവർ വിശ്രമിച്ചു കാണില്ലേ?. ഇല്ലെങ്കിൽ തന്നെ ഒരാൾക്ക്, സ്രിഞ്ച് എടുത്തു വാക്സിൻ കൃത്യമായി നിറച്ച് ക്ലീൻ ചെയ്ത് ഇൻജക്ഷൻ എടുക്കാൻ പറ്റുന്നത് വെറും 30സെക്കന്റ്. ഇത് തികച്ചും തെറ്റാണ് മാഡം,അവരെ വേണ്ടപോലെ ഉപദേശിച്ചു നല്ല രീതിയിൽ ജോലി ചെയ്യാൻ പറയുക. പരീക്ഷിക്കുന്ന ഫീൽഡ് ഇതല്ലല്ലോ’ എന്നാണ് ഒരുവിഭാഗത്തിന്റെ വിമർശനം.

സൗകര്യങ്ങൾ ഇല്ലാത്ത സിസ്റ്റത്തിന്റെ അപരാപ്ത്യതയെ യോ​ഗ്യതായി ഉയർത്തികാണിക്്കാൻ ലജ്ജയില്ലേ, നാണമില്ലാത്തവരുടെ പിൻവശത്ത് ആല് മുളച്ചാൽ അതുമൊരു തണല്, എന്നായിരുന്നു മറ്റൊരു കമന്റ്. കുറഞ്ഞ സമയം കൊണ്ട് ഇത്രയും പേർക്ക് വാക്സിനെടുക്കുമ്പോൾ നഴ്സിനെ അഭിനന്ദിക്കേണ്ടതിനൊപ്പം ആരോ​ഗ്യവകുപ്പിന്റെ പരിതാപകരമായ അവസ്ഥയെ കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട് എന്നാണ് സാമൂഹികമാധ്യമങ്ങളിലെ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്.

Related posts

Leave a Comment