8,603 പേർക്കു കൂടി കോവിഡ് 19, ഒമിക്രോൺ ആശങ്ക വേണ്ടെന്നു ലോകാരോ​ഗ്യ സംഘടന

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറുകൾക്കിടെ 8,603 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 416 പേർ ഈ സമയ പരിധിയിൽ കോവിഡ് ബാധിച്ചു മരിച്ചെന്നും ആരോ​ഗ്യ മന്ത്രാലയം. 8,190 പേർ രോ​ഗമുക്തി നേടി. ആക്റ്റിവ് കേസുകളുടെ എണ്ണം കഴിഞ്ഞ ദിവസത്തെക്കാൾ 0.28 ശതമാനം കുറഞ്ഞ് 99974 ആയി. തുടർച്ചയായി മൂന്നാം ദിവസമാണ് ആക്റ്റിവ് കേസുകൾ ലക്ഷത്തിൽ താഴെ നിൽക്കുന്നത്.
ഒമിക്രോൺ വകഭേദം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന് ഇടയാക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.
വൈറസിൽ വകഭേദമുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ വകഭേദം അപകടകാരിയാണെങ്കിൽ മാത്രമാണ് ആശങ്കപ്പെടേണ്ടത്. ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലുമടക്കം കണ്ടെത്തിയ ഒമിക്രോൺ ബാധിതരിൽ നേരിയ രോഗലക്ഷണം മാത്രമാണുള്ളത്. രോഗവ്യാപനം തടയുന്നതിനും മുൻകരുതലെന്ന നിലയിലുമാണ് ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ടുതന്നെ അത്യാഹിത സംഭവങ്ങളുണ്ടാകുമെന്ന് റിപ്പോർട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.നിലവിലെ കോവിഡ് വാക്സിൻ ഒമിക്രോണിനും പര്യാപ്തമാണെന്ന് കേന്ദ്രം അറിയിച്ചു.
അതേ സമയം, ഒ​മി​ക്രോ​ൺ വൈ​റ​സി​നെ കു​റി​ച്ച് ലോ​കം പ​രി​ഭ്രാ​ന്ത​രാ​കേ​ണ്ട​തി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. പ്ര​തി​രോ​ധി​ക്കാ​ൻ ത​യാ​റെ​ടു​ക്കേ​ണ്ട​തു​ണ്ടെന്നും ഡബ്ല്യൂഎച്ച്ഒ. ഒ​രു വ​ർ​ഷം മു​മ്പു​ള്ള സാ​ഹ​ച​ര്യ​മ​ല്ല ഇ​പ്പോ​ഴു​ള്ള​തെ​ന്നും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ചീ​ഫ് സ​യ​ൻ​രി​സ്റ്റ് ഡോ. ​സൗ​മ്യ സ്വാ​മി​നാ​ഥ​ൻ പ​റ​ഞ്ഞു.
വ്യാ​പ​ന​ശേ​ഷി കൂ​ടു​ത​ലു​ള്ള വൈ​റ​സാ​ണ് ഒ​മി​ക്രോ​ൺ. ലോ​ക​മെ​മ്പാ​ടും ഏ​റ്റ​വും പ്ര​ബ​ല​മാ​യ കോ​വി​ഡ് വ​ക​ഭേ​ദ​മാ​യി ഇ​തു​മാ​റി​യേ​ക്കാം. എ​ന്നാ​ൽ നി​ല​വി​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ 99 ശ​ത​മാ​നം കേ​സു​ക​ളും ഡെ​ൽ​റ്റ വ​ക​ഭേ​ദം മൂ​ല​മാ​ണ്. പു​തി​യ വൈ​റ​സി​നെ നേ​രി​ടാ​ൻ ത​യാ​റെ​ടു​ക്കു​ക​യും ജാ​ഗ്ര​ത​യു​മാ​ണ് ആ​വ​ശ്യം. ഒ​രു വ​ർ​ഷം മു​മ്പു​ള്ള സാ​ഹ​ച​ര്യ​മ​ല്ല ഇ​ന്നു​ള്ള​തെ​ന്നും സൗ​മ്യ സ്വാ​മി​നാ​ഥ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment