ഓണക്കിറ്റ്ഃ ഏലത്തില്‍ മാത്രം എട്ട് കോടിയുടെ അഴിമതിയെന്നു പി.ടി. തോമസ്

കൊച്ചിഃ ഓ​ണക്കി​റ്റി​ൽ ഏ​ല​ക്ക വാ​ങ്ങി​യ​തി​ൽ വന്‍ അ​ഴി​മ​തി​യെ​ന്ന് പി.​ടി. തോ​മ​സ് എം​എ​ൽ​എ. ഏ​ല​ക്ക വാ​ങ്ങി​യ​തി​ൽ എ​ട്ട് കോ​ടി രൂ​പ​യു​ടെ അ​ഴി​മ​തി​യാ​ണ് ന​ട​ന്നി​രി​ക്കു​ന്ന​ത്. കൃ​ഷി​ക്കാ​രി​ൽ​നി​ന്ന് ഏ​ല​ക്ക നേ​രി​ട്ട് സം​ഭ​രി​ക്കാ​തെ ഇ​ട​നി​ല​ക്കാ​രി​ൽ​നി​ന്ന് വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ടെ​ന്നും പി.​ടി. തോ​മ​സ് പ​റ​ഞ്ഞു. തീരെ ഗുണനിലവാരമില്ലാത്ത ഏലക്കയാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയത്. മുന്‍നിര സഹകരണ സംഘങ്ങളും സ്വകാര്യ ഏജന്‍സികളും ഗുണനിലവാരമുള്ള ഏലയ്ക്ക വില്‍ക്കുമ്പോഴാണ് ഇടനിലക്കാര്‍ മുഖേന ഗുണനിലവാരം തീരെയില്ലാത്ത ഏലയ്ക്ക സപ്ലൈ കോ വാങ്ങിയത്. വന്‍തോതില്‍ കൈക്കൂലി വാങ്ങിയാണ് ഓണക്കിറ്റിലെ ഏലയ്ക്ക വാങ്ങിയതെന്നും പി.ടി തോമസ് ആരോപിച്ചു. കിറ്റിലെ മറ്റു പല ഉത്പന്നങ്ങളും ഗുണനിലവാരം കുറഞ്ഞതാണ്. കഴിഞ്ഞ വര്‍ഷം വിതരണം ചെയ്ത കിറ്റില്‍ ശര്‍ക്കര, പപ്പടം തുടങ്ങിയ ഇനങ്ങള്‍ക്കും ഗുണനിലവാരം ഇല്ലായിരുന്നു. ഇത്തവണ ഇത്തരം പരാതികള്‍ ഒഴിവാക്കുമെന്ന് സപ്ലൈകോ പറഞ്ഞിരുന്നെങ്കിലും അഴിമതിക്കിറ്റാണ് ഇത്തവണയും ജനങ്ങള്‍ക്ക് ലഭ്യമാക്കിയത്.

Related posts

Leave a Comment