ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറുകൾക്കുള്ളിൽ 7,992 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 9,265 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 393 പേർക്കാണ് ഈ ദിവസം ജീവഹാനി സംഭവിച്ചത്. 93,277 ആക്റ്റിവ് കേസുകളുണ്ട്. ഇതുവരെ 131.99 കോടി പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും നൽകി. പതിവുപോലെ കേരളത്തിലാണ് രോഗം കൂടുതൽ ശക്തം.
കേരളത്തിൽ ഇന്നലെ 3972 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 690, എറണാകുളം 658, കോഴിക്കോട് 469, തൃശൂർ 352, കോട്ടയം 332, കണ്ണൂർ 278, കൊല്ലം 261, പത്തനംതിട്ട 164, മലപ്പുറം 157, ആലപ്പുഴ 152, ഇടുക്കി 144, പാലക്കാട് 123, വയനാട് 105, കാസർഗോഡ് 87 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
7,992 പേർക്ക് കോവിഡ്, കേരളത്തിൽ 3,972; 132 കോടി പേർക്ക് വാക്സിനേഷൻ
