ലോകത്ത് ഏറ്റവുമധികം കോവിഡ് വാക്സിന്‍ ഇന്ത്യയില്‍, ഇന്നലെ മാത്രം രണ്ടര കോടി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യക്ക് രാജ്യാന്തര നേട്ടം. ഏറ്റവും കൂടുതല്‍ കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്ത രാജ്യമെന്ന പദവി ഇന്ത്യക്ക്. ഇന്നലെ മാത്രം രണ്ടര കോടി ഡോസ് വാക്സിന്‍ കൂടി നല്‍കിയതോടെ ഇതുവരെ 79 കോടി ആളുകള്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ നല‍്കിയത്. ചൈനയാണ് ഇത്രയും കൂടുതല്‍ വാക്സിന്‍ നല്‍കിയത്. അതേ സമയം, മൂന്നാം തരംഗത്തിനുള്ള സൂചനകള്‍ ഇപ്പോഴുമില്ലെന്ന് ആരോഗ്യമന്ത്രാലയം. കേരളത്തിലാണു കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ഇതും നിയന്ത്രണ വിധേയമാകുമെന്ന് മന്ത്രാലയത്തിന്‍റെ പത്രക്കുറിപ്പില്‍ പറയുന്നു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,662 പേരാണ് രോ​ഗബാധിതരായത്. 33,798 പേര് രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3,40,639 ആണ്. അതേസമയം 55 കോ‌ടിയിലധികം പേര്‍ക്ക് ഇതു വരെ കോവിഡ് പരിശോധന നടത്തി. ഇന്നലെ മാത്രം 14,48,833 പരിശോധനകള്‍ നടത്തി. അതോടെ പരിശോധനയ്ക്കു വിധേയരായവരുടെ എണ്ണം 55,07,80,273 ആയി ഉയര്‍ന്നു.

Related posts

Leave a Comment